കുട്ടികളിലെ അനാശാസ്യ ഭക്ഷണരീതികളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍

കുട്ടികളിലെ അനാശാസ്യ ഭക്ഷണരീതികളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍

കുട്ടികളിലെ മോശം ഭക്ഷണരീതികളെക്കുറിച്ചുള്ള പഠനം ഭാവിയില്‍ വരാനിടയുള്ള രോഗാവസ്ഥകളെക്കുറിച്ച് കാലേകൂട്ടി മുന്നറിയിപ്പ് നല്‍കുന്നു. ഇത് വഴി ഭക്ഷണത്തിലെ ക്രമക്കേട് പ്രവചിക്കാന്‍ കഴിയും. ആളുകള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനുള്ള മികച്ച അവസരം ഡോക്ടര്‍മാര്‍ക്ക് ഈ പഠനം നല്‍കുന്നു. വെയില്‍സ് ആസ്ഥാനമായുള്ള സ്വാന്‍സി യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണഫലം ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്ക്യാട്രിയില്‍ പ്രസിദ്ധീകരിച്ചു. അനോറെക്‌സിയ നെര്‍വോസ, ബുളിമിയ നെര്‍വോസ, അമിത ഭക്ഷണ ക്രമക്കേട് എന്നിവയാണ് ഈ ഭക്ഷണ ക്രമക്കേടുകളില്‍ ഉള്‍പ്പെടുന്നത്. ഇവ പ്രധാനമായും സ്ത്രീകളെയാണു ബാധിക്കുന്നതെങ്കിലും പുരുഷന്മാര്‍ ഇതില്‍ നിന്നു തികച്ചും മുക്തരല്ല.

സാധാരണയായി ിക്ക ആളുകളും കൗമാരത്തിലും യൗവനത്തിലുമാണ് ഇതു സംബന്ധിച്ച രോഗനിര്‍ണയം നടത്തുന്നത്. ശാരീരികപ്രശ്‌നങ്ങള്‍ക്കും ആത്മഹത്യക്കു വരെ പ്രേരണയാകാവുന്ന മാനസികരോഗങ്ങളള്‍ക്കും കാരണമാകാവുന്ന പ്രശ്‌നമാണ് ഭക്ഷണ ക്രമക്കേടുകള്‍ ഉണ്ടാക്കുന്നത്. ഭക്ഷണ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്റെ പ്രാധാന്യവും നേരത്തെയുള്ള ഇടപെടലും സംബന്ധിച്ച് ഊന്നിപ്പറയാന്‍ കഴിയില്ലെങ്കിലും രോഗനിര്‍ണയവും ചികിത്സയും സ്വീകരിക്കുന്നതിലെ കാലതാമസം ദുഖകരമാണെന്ന് സ്വാന്‍സി സര്‍വകലാശാലയിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജസീന്ത ടാന്‍ പറയുന്നു. ഇത് തീര്‍ത്തും മോശം ഫലങ്ങളുളവാക്കുകയും ജീവിതം ക്ലേശകരമാക്കുകയും ചെയ്യുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്വാന്‍സി യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ഗവേഷണ സംഘം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള ഇലക്ട്രോണിക് ആരോഗ്യ രേഖകളും വെയില്‍സിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ രേഖകളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 1990 നും 2017 നും ഇടയില്‍ വെയില്‍സിലെ 15,558 പേരിലെ ക്രമരഹിതമയ ഭക്ഷണരീതി കണ്ടെത്തി. ഇത്തരം അനാശാസ്യ ഭക്ഷണരീതികള്‍ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും, അതിനാല്‍ ഈ പഠനം വളരെ സമയോചിതമാണെന്ന് റോയല്‍ കോളേജ് ഓഫ് സൈക്കിയാട്രിസ്റ്റ് വെയില്‍സ് ചെയര്‍ പ്രൊഫസര്‍ കീത്ത് ലോയ്ഡ് പറഞ്ഞു.

Comments

comments

Categories: Health