പുതിയ ക്യാപ്റ്റനെ തേടി ടാറ്റ ഗ്ലോബല്‍ ബിവ്‌റേജസ്

പുതിയ ക്യാപ്റ്റനെ തേടി ടാറ്റ ഗ്ലോബല്‍ ബിവ്‌റേജസ്
  • യൂണിലിവറിന്റെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളായ സഞ്ജീവ് കാക്കര്‍, ജെവി രാമന്‍, ഹേമന്ദ് ബക്ഷി എന്നിവരാണ് സിഇഒ സ്ഥാനത്തേക്ക് പരിഗണിച്ചവരുടെ പട്ടികയിലുള്ളത്
  • അജോയ് മിശ്രയാണ് നിലവില്‍ ടാറ്റ ഗ്ലോബല്‍ ബിവ്‌റേജിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ എഫ്എംസിജി ബിസിനസ് വികസിപ്പിക്കുന്നതിന് ടാറ്റ ഗ്ലോബല്‍ ബിവ്‌റേജസിനെ നയിക്കാന്‍ ടാറ്റ ഗ്രൂപ്പ് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ തേടുന്നു. ഇതിനായി ഏതാനും പേരുടെ ചുരുക്കപ്പട്ടിക കമ്പനി തയാറാക്കിയതായാണ് വിവരം. യൂണിലിവറിന്റെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളായ സഞ്ജീവ് കാക്കര്‍, ജെവി രാമന്‍, ഹേമന്ദ് ബക്ഷി എന്നിവരാണ് പട്ടികയിലുള്ളത്.

അജോയ് മിശ്രയാണ് നിലവില്‍ ടാറ്റ ഗ്ലോബല്‍ ബിവ്‌റേജിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. 2020 മാര്‍ച്ച് മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി തീരും. അതേസമയം, സിഇഒ നിയമനവുമായി ബന്ധപ്പെട്ട് ടാറ്റ ഗ്ലോബല്‍ ബിവ്‌റേജസ് പ്രതികരിച്ചിട്ടില്ല. വേണ്ട സമയത്ത് തങ്ങള്‍ ആവശ്യമായ പ്രഖ്യാപനം നടത്തുമെന്നാണ് കമ്പനി വക്താവ് അറിയിച്ചത്.

കമ്പനിക്ക് മതിയായ സാമ്പത്തിക ശേഷിയില്ലെന്ന് ടാറ്റ ഗ്ലോബല്‍ ബിവ്‌റേജസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ ന്‍െ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. കമ്പനിയുടെ തേയില, കുടിവെള്ള ബിസിനസിന് കമ്പനിയുടെ വളര്‍ച്ചയെ നയിക്കാനുള്ള ശേഷിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടാറ്റ ടീ, ടെട്‌ലി, എയ്റ്റ് ഒ ക്ലോക് കോഫി, ഹിമാലയന്‍ മിനറല്‍ വാട്ടര്‍ എന്നിവയാണ് ടാറ്റ ഗ്ലോബല്‍ ബിവ്‌റേജിനു കീഴിലുള്ള ബ്രാന്‍ഡുകള്‍.

ആഗോള ബ്രാന്‍ഡുകള്‍ വികസിപ്പിക്കുന്നതിനുള്ള ശരിയായ പരിചയ സമ്പത്ത് പുതിയ സിഇഒക്കുണ്ടെന്ന് കമ്പനി ഉറപ്പുവരുത്തേണ്ടതുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,251 കോടി രൂപയുടെ സംയോജിത വരുമാനമാണ് ടിജിബിഎല്‍ റിപ്പോര്‍ട്ട് ചെയ്തത്. 408 കോടി രൂപയാണ് ഇക്കാലയളവിലെ കമ്പനിയുടെ അറ്റാദായ. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഭാരം കമ്പനിയുടെ വരുമാനത്തില്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. യുഎസിലെ കോഫീ ബിസിനസും യുകെയിലെ ബ്ലാക് ടീ വിപണിയിലും കമ്പനി ഇടിവ് നേരിട്ടു. റഷ്യ, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലെ പ്രവര്‍ത്തന രഹിതമായ ബിസിനസില്‍ നിന്നും കമ്പനി പുറത്തുവരികയും ചെയ്തു.

ഒരു എഫ്എംസിജി കമ്പനി തുടങ്ങുന്നതിന് ടിജിബിഎല്ലിന് കുറഞ്ഞ മൂലധനമാണുള്ളത്. ഭക്ഷ്യ ബിസിനസിലേക്ക് കടക്കുന്നതിന് 10-15 വര്‍ഷത്തേക്കുള്ള ഒരു പദ്ധതി ആവശ്യമാണ്. ബിസിനസ് വളര്‍ച്ചയ്ക്കും രാജ്യത്ത് സാന്നിധ്യം ശക്തമാക്കുന്നതിനും ഇത് ആവശ്യമാണ്. മത്സരക്ഷമമായ നിലനില്‍പ്പ് ഉറപ്പാക്കുന്നതിന് എഫ്എംസിജി ബിസിനസിന് വലിയ മേല്‍നോട്ടം ആവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കമ്പനിയുടെ മുഖ്യ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിജിബിഎല്ലിന്റെ സപ്ലൈ ചെയ്‌നും പ്രൊഡക്റ്റ് ഡെവലപ്പ്‌മെന്റ് വിഭാഗവും വെയര്‍ഹൗസിംഗും ഏറെ പിന്നിലാണ്. ടാറ്റ കെമിക്കല്‍സില്‍ നിന്നും പള്‍സസ് ബിസിനസ് ഏറ്റെടുക്കുന്നതിന് ടീ, കോഫി, കുടിവെള്ള ബിസിനസ് ടിജിബിഎല്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

39 അനുബന്ധ സ്ഥാപനങ്ങളാണ് ടിജിബിഎല്ലിനുള്ളത്. കമ്പനിയുടെ ബിസിനസ് ഘടനയും സങ്കീര്‍ണമാണ്. മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കമ്പനി പുനഃസംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അനുബന്ധ സ്ഥാപനങ്ങളുടെ ഏകീകരണമാണ് കമ്പനിയുടെ മുഖ്യ അജണ്ട. ടാറ്റ കോഫിയെ ടിജിബിഎല്ലുമായി ലയിപ്പിക്കാനുള്ള നീക്കം ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News