സ്റ്റാറ്റിന്‍ മരുന്നുകള്‍ പ്രമേഹം വഷളാക്കും

സ്റ്റാറ്റിന്‍ മരുന്നുകള്‍ പ്രമേഹം വഷളാക്കും

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കാറുള്ള സ്റ്റാറ്റിന്‍ മരുന്നുകള്‍ അപകടമുണ്ടാക്കുമെന്ന് പുതിയ പഠനം. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദ്രോഗം ഒഴിവാക്കുന്നതിനുമായി സ്റ്റാറ്റിന്‍ ഗുളികകള്‍ കഴിക്കുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തി. ധമനികളില്‍ രക്തം കട്ട പിടിച്ചുണ്ടാകുന്ന ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിന് ധാരാളം ആളുകള്‍ സ്റ്റാറ്റിന്‍ മരുന്ന് കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. യുഎസില്‍ 40 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ 83% പേര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നു. കൊളംബസിലെ ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പൊതുജനാരോഗ്യത്തില്‍ ബിരുദ ഗവേഷകനായ വിക്ടോറിയ സിഗ്മണ്ടിന്റെ നേതൃത്വത്തില്‍ ഒരു പുതിയ പഠനം ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേണം നടത്തുന്നു.

ഡയബറ്റിസ് മെറ്റബോളിസം റിസര്‍ച്ച് ആന്‍ഡ് റിവ്യൂസ് ജേണലില്‍ വന്ന കണ്ടെത്തലുകള്‍, സ്റ്റാറ്റിന്‍സ് തീര്‍ച്ചയായും ഈ വിട്ടുമാറാത്ത അവസ്ഥയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. പഠനത്തിനായി പ്രമേഹമില്ലാത്ത എന്നാല്‍ ഹൃദ്രോഗ സാധ്യതയുള്ള 4,683 പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യ രേഖകള്‍ സിഗ്മണ്ടും സംഘവും പരിശോധിച്ചു. പങ്കെടുത്തവരില്‍ 16% ( 755 പേര്‍) 2011 ല്‍ പഠനം തുടങ്ങിയപ്പോള്‍ സ്റ്റാറ്റിന്‍ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. 2014 ല്‍ പഠനം അവസാനിച്ചപ്പോള്‍ ഇവരില്‍ വന്ന വ്യത്യാസം ഗവേഷണസംഘം കണക്കാക്കി. ആണ്‍- പെണ്‍വ്യത്യാസം, പ്രായം, വംശീയത, വിദ്യാഭ്യാസം, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ്, തൂക്കം, അരക്കെട്ട് ചുറ്റളവ് എന്നിവ കണക്കാക്കുകയും എത്ര തവണ ആശുപത്രിവാസം നടത്തി തുടങ്ങിയ കാര്യങ്ങളാണ് കണക്കാക്കിയത്. ഇതില്‍ സ്റ്റാറ്റിന്‍ കഴിച്ച ആളുകള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് വിശകലനം വെളിപ്പെടുത്തി. കൂടാതെ, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ സ്റ്റാറ്റിന്‍ കഴിച്ച ആളുകള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണെന്നും കണ്ടെത്തി.

Comments

comments

Categories: Health