ക്രമരഹിതഭക്ഷണം ആരോഗ്യം നശിപ്പിക്കുന്നു

ക്രമരഹിതഭക്ഷണം ആരോഗ്യം നശിപ്പിക്കുന്നു

ഏകദേശം 18-24 പ്രായപരിധിയിലുള്ള നാലിലൊന്ന് പുരുഷന്മാരും ക്രമരഹിതമായ ഭക്ഷണരീതികളുടെ ശാരീരികപ്രശ്‌നങ്ങള്‍ നേരിടുന്നു

പരമ്പരാഗതമായി ഭക്ഷണ ക്രമക്കേടുകളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചാണു നടക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി, ഇത് ആണ്‍കുട്ടികളെയും പുരുഷന്മാരെയും ബാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകള്‍ മെലിയാന്‍ ശ്രമിക്കുമ്പോള്‍ പുരുഷന്മാര്‍ പേശീബലം കൂട്ടുന്നതിനും ആകാരസൗഷ്ഠവം വര്‍ധിപ്പിക്കാനുമാണു നോക്കുന്നത്. എന്നാല്‍ മസില്‍ വികസിപ്പിക്കാനുള്ള ശ്രമത്തില്‍, ചില കൗമാരക്കാരായ ആണ്‍കുട്ടികളും ചെറുപ്പക്കാരും അവരുടെ ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഈറ്റിംഗ് ഡിസോര്‍ഡേഴ്‌സില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, 18 നും 24 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍ 22 ശതമാനം പേരും പേശീബലം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ക്രമരഹിതഭക്ഷണരീതികള്‍ പിന്തുടരുന്നതായി ഗവേഷകര്‍ കണ്ടെത്തി.

ശരീരഭാരം കൂട്ടുന്നതിനും പേശീബലം കൈവരിക്കാനും ചെറുപ്പക്കാരന്മാര്‍ പതിവിലും കൂടുതലോ വ്യത്യസ്തമോ ആയ ഭക്ഷണങ്ങള്‍ കഴിക്കുകയോ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു ആണ്‍കുട്ടി രൂപം, ശരീര വലുപ്പം, ഭാരം, ഭക്ഷണം, വ്യായാമം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ ജീവിതനിലവാരം അനുസരിച്ച് ക്രമരഹിതമായ ഭക്ഷണരീതി വികസിപ്പിച്ചെടുക്കുന്നു. പേശികള്‍ വികസിപ്പിക്കുന്നതിനോ കരുത്തു വര്‍ധിപ്പിക്കുന്നതിനോ വേണ്ടി ശ്രമിക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് ഭക്ഷണ ക്രമക്കേട് അല്ലെങ്കില്‍ പേശീസംബന്ധിയായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആണ്‍കുട്ടികളിലും പുരുഷന്മാരിലും ക്രമരഹിതമായ ഭക്ഷണരീതികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്കും കാരണമിതാണ് എന്ന് പനം പറയുന്നു.

പഠനത്തിനായി ഏഴ് വര്‍ഷത്തിനിടയില്‍ അവര്‍ അമേരിക്കയില്‍ 14,891 ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് ഭക്ഷണരീതിയിലെ മാറ്റങ്ങള്‍, ഭക്ഷ്യസപ്ലിമെന്റുകളുടെ ഉപയോഗം, സ്റ്റിറോയിഡ് ഉപയോഗം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചു. ശരീരഭാരം കൂട്ടാനാണ് ശ്രമിക്കുന്നതെന്ന് യുവാക്കള്‍ വ്യക്തമാക്കി. ഇതനുസരിച്ചുള്ള കാലറിമൂല്യം ഉയര്‍ന്ന ഭക്ഷണക്രമം സ്വീകരിക്കുകയോ സപ്ലിമെന്റുകളോ സ്റ്റിറോയിഡുകളോ ഉപയോഗിക്കുകയോ ആണ് അവര്‍ ചെയ്തത്.
22 ശതമാനം ചെറുപ്പക്കാര്‍ ഇതിലേതെങ്കിലും ഒന്നോ അധികമോ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി വ്യക്തമാക്കിയപ്പോള്‍ അഞ്ചു ശതമാനം യുവതികളും അങ്ങനെ ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ കറുത്ത വംശജരായ യുവാക്കള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ വര്‍ക്കൗട്ട് ചെയ്യുന്നതായും കണ്ടെത്തി.

ശരീരഭാരം കൂട്ടാനോ പേശി വളര്‍ത്താനോ ഉള്ള എല്ലാ ശ്രമങ്ങളും ക്രമരഹിതമെന്നു പറയാനാകില്ല. എന്നാല്‍ ആ ശ്രമങ്ങള്‍ ഒരാളുടെ ആരോഗ്യം, ജീവിത നിലവാരം, അല്ലെങ്കില്‍ അവരുടെ പതിവ് ജോലികളിലോ സാമൂഹിക പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കാനുള്ള കഴിവ് എന്നിവയെ തടസ്സപ്പെടുത്തുമ്പോള്‍, ഭക്ഷണ ക്രമക്കേട് വളര്‍ന്നതായി കണക്കാക്കാം. പേശീബലം കൈവരിക്കാനുള്ള ക്രമരഹിതമായ ഭക്ഷണ സ്വഭാവങ്ങള്‍ പേശീകുഴപ്പങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആളുകളുടെ രൂപത്തില്‍ത്തന്നെ ചില ന്യൂനതകളുണ്ടാക്കുന്നു. ഇത് അവരില്‍ കാര്യമായ ശാരീരീകാസ്വസ്ഥതയോ പ്രവര്‍ത്തനവൈകല്യമോ രണ്ടും കൂടിയോ ഉണ്ടാക്കുന്നു. ഇവര്‍ പേശീവികസനത്തിനായി പലപ്പോഴും അപകടസാധ്യതയുള്ള മരുന്നുകള്‍ കഴിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഈ അവസ്ഥയിലുള്ള 20 ശതമാനത്തിലധികം പുരുഷന്മാരും ഭക്ഷണ ക്രമക്കേടിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അവര്‍ കണക്കാക്കി.

പേശീവികസനത്തിന് അനാബോളിക് സ്റ്റിറോയിഡുകള്‍ കാര്യമായി ഉപയോഗിക്കുന്നതായി ഗവേഷകര്‍ രേഖപ്പെടുത്തുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയേറ്റുന്നു. പേശീബലത്തില്‍ അധിഷ്ഠിതമായ വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള ശ്രമം ക്രമരഹിതമായ ഭക്ഷണ സ്വഭാവങ്ങളും പേശീപ്രശ്‌നങ്ങള്‍ക്കും ഗുരുതരമായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഉദാഹരണത്തിന്, അമിതമായി നിയന്ത്രിതമായ ഭക്ഷണം കഴിക്കുന്നത് പോഷകാഹാരക്കുറവ് വര്‍ദ്ധിപ്പിക്കും. അമിതമായ വ്യായാമം ചില പരിക്കുകള്‍ക്ക് കാരണമാകും. ഒരു വ്യക്തിയുടെ വ്യായാമ ഷെഡ്യൂള്‍ അവരുടെ സാമൂഹിക ജീവിതം നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടാക്കുന്നുവെങ്കില്‍ ഇത് സാമൂഹിക ഒറ്റപ്പെടലിനും കാരണമാകും.

സ്റ്റിറോയിഡുകളുടെ അമിതോപയോഗം, ഹൃദയാഘാതം, പക്ഷാഘാതം, കരള്‍, വൃക്ക തകരാറുകള്‍ എന്നിവ ഉള്‍പ്പെടെ അനേകം അവയവങ്ങളെ അപടത്തിലാക്കുകയും ഇവ കുത്തിവയ്ക്കാനുള്ള സൂചികളിലൂടെ അണുബാധയ്ക്കുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. സപ്ലിമെന്റുകളുടെ ഉപയോഗവും പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായേക്കാം, അവയില്‍ പലതിന്റെയും ദോഷവശങ്ങള്‍ നിയമപരമയ മേല്‍നോട്ടത്തിന്റെ അഭാവവും അനുബന്ധ വ്യവസായത്തിലെ സുതാര്യതക്കുറവും കാരണം പ്രവചിക്കാനോ പഠിക്കാനോ പ്രയാസമാണ്. അത്തരം ശാരീരിക അപകടങ്ങള്‍ക്ക് പുറമേ, പേശീവളര്‍ച്ച മുന്‍നിര്‍ത്തിയുള്ള ക്രമരഹിതമായ ഭക്ഷണരീതികളും പേശീതകരാറുകളും വ്യക്തിയുടെ മാനസികാവസ്ഥ, ആത്മാഭിമാനം, മൊത്തത്തിലുള്ള മാനസികാരോഗ്യം എന്നിവയെ ബാധിക്കും.

Comments

comments

Categories: Health