ബൈപോളാര്‍ ഡിസോര്‍ഡര്‍ മെച്ചപ്പെട്ട പ്രാഥമിക പരിചരണം ആവശ്യപ്പെടുന്നു

ബൈപോളാര്‍ ഡിസോര്‍ഡര്‍ മെച്ചപ്പെട്ട പ്രാഥമിക പരിചരണം ആവശ്യപ്പെടുന്നു

വിഷാദവും, ഉന്‍മാദവും ഒരാളില്‍ത്തന്നെ, മാറി മറിയുന്ന മാനസിക രോഗാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രോഗികള്‍ക്ക് പലപ്പോഴും ഉചിതമായ പ്രാഥമിക പരിചരണം ലഭിക്കുന്നില്ലെന്ന് മാനസികരോഗ വിദഗ്ധരുടെ ഒരു പുതിയ ലേഖനം വെളിപ്പെടുത്തുന്നു. ബൈപോളാര്‍ ഡിസോര്‍ഡറിനുള്ള ചികില്‍സകളെക്കുറിച്ച് വേണ്ടത്ര ഗവേഷണങ്ങള്‍ കുറവാണ്, മാത്രമല്ല രോഗികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് മികച്ച പരിശീലനത്തിനും കൂടുതല്‍ ആഴത്തിലുള്ള പഠനത്തിനും സ്‌പെഷ്യലിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നു. ശരിയായ സമയത്ത് ഉചിതമായ പരിചരണം ലഭിക്കാത്തതിനാലാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ള പലരുടെയും ജീവിതാവസ്ഥ വഷളാകാന്‍ കാരണമെന്ന് നിരീക്ഷിക്കപ്പെടുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 60 ദശലക്ഷം ആളുകളെ ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ചിക്കുന്നു. യുഎസില്‍ മാത്രം, മുതിര്‍ന്നവരില്‍ 2.8% പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് പറയുന്നു. ഉന്മാദവും വിഷാദവും അടിക്കടി ഉണ്ടാകുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. എന്നിരുന്നാലും, രോഗലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുമ്പോള്‍ പലര്‍ക്കും ചികില്‍സ ലഭിക്കുന്നില്ല, കൂടാതെ ഒരു പ്രാരംഭ ഘട്ടത്തില്‍ തുടര്‍ന്ന് അവര്‍ക്ക് ഉചിതമായ പരിചരണം ലഭിക്കുന്നില്ല. ഇത്തരം രോഗികളില്‍ ആത്മത്യാപ്രവണതയും സ്വയം മുറിവേല്‍പ്പിക്കാനുള്ള സാധ്യതയും ഉര്‍ന്ന തോതിലുണ്ടാകും. 10- 24 പ്രായപരിധിയിലുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടാറ്. ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗികളില്‍ പകുതി പേര്‍ക്കും 21 വയസിലാണ് രോഗം കണ്ടുവരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ആറു വര്‍ഷം മുമ്പെങ്കിലും അവര്‍ക്ക് പ്രാരംഭരോഗലക്ഷണങ്ങള്‍ ഉണ്ടായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഈ ഘട്ടത്തില്‍ അവര്‍ക്ക് ശരിയായ മാനസിക പിന്തുണയും സഹായവും ലഭിക്കണം. അതിന് ദീര്‍ഘകാല പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മാനസികരോഗവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News