മഴലഭ്യതയില്‍ 24% കുറവ്

മഴലഭ്യതയില്‍ 24% കുറവ്

ന്യൂഡെല്‍ഹി : ശരാശരിയേക്കാള്‍ 24 ശതമാനം കുറവ് മഴയാണ് പോയവാരം രാജ്യത്ത് ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മധ്യമേഖലയിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുമാണ് മണ്‍സൂണ്‍ മഴയുടെ ലഭ്യത ഏറെ കുറഞ്ഞിരിക്കുന്നത്. കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം, സീസണ്‍ ആരംഭിച്ച ജൂണ്‍ ഒന്ന് മുതല്‍ 36 ശതമാനം കുറവാണ് മഴലഭ്യതയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലും മണ്‍സൂണ്‍ ആരംഭിച്ചത് ഒരാഴ്ച വൈകി ജൂണ്‍ എട്ടിനാണ്.

കൃഷിയോഗ്യമായ ഭൂമിയുടെ 55 ശതമാനം ഭാഗത്തെയും ഉല്‍പ്പാദനം മഴയെ ആശ്രയിച്ച് നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ മണ്‍സൂണിന് ഏറെ പ്രാധാന്യമുണ്ട്. 2.5 ട്രില്യണ്‍ ഡോളര്‍ വരുന്ന സമ്പദ് വ്യവസ്ഥയുടെ 15 ശതമാനം കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. ശരാശരിയിലും താഴെയുള്ള മഴയുടെ ലഭ്യത വേനല്‍ക്കാലത്ത് വിതച്ച വിളകളായ നെല്ല്, സോയാബീന്‍, ധാന്യങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം കുറയുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

Categories: FK News