ഇന്ധന വിതരണം സുരക്ഷിതമാക്കാന്‍ യുഎഇക്ക് ബാധ്യതയുണ്ടെന്ന് അഡ്‌നോക് സിഇഒ

ഇന്ധന വിതരണം സുരക്ഷിതമാക്കാന്‍ യുഎഇക്ക് ബാധ്യതയുണ്ടെന്ന് അഡ്‌നോക് സിഇഒ

ലണ്ടന്‍: ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണഗതാഗത പാതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉപഭോക്താക്കളുമായുള്ള ഇന്ധന വിതരണം സുരക്ഷിതമാക്കാനുമുള്ള ബാധ്യത യുഎഇയ്ക്ക് ഉണ്ടെന്ന് അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനി(അഡ്‌നോക്) സിഇഒ. ലോകത്തിലെ ആറാമത്തെ വലിയ എണ്ണ ശേഖരങ്ങളുടെ രാഷ്ട്രമായ യുഎഇ, എണ്ണ വിതരണത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്നത് വലിയ ഗൗരവത്തോടെയാണ് കാണുന്നതെന്നും യുഎഇയിലെ ഊര്‍ജ സഹമന്ത്രി കൂടിയായ ഡോ.സുല്‍ത്താന്‍ അല്‍ ജബെര്‍ പറഞ്ഞു. ലണ്ടനിലെ എമര്‍ജിംഗ് പ്ലസ് ഫ്രണ്ടിയര്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എതെങ്കിലുമൊരു എണ്ണടാങ്കര്‍ അക്രമിക്കപ്പെടുന്നത് അന്താരാഷ്ട്ര സമൂഹത്തിനൊന്നാകെ നാണക്കേടാണ്. വിപണിയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം വിവേകത്തോടെയും നയതന്ത്രപരമായും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണ്” സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനമാണ് അവയെന്നും ഡോ. അല്‍ ജബെര്‍ പറഞ്ഞു.

ഫുജെയ്‌റയില്‍ എണ്ണടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായി ഒരു മാസത്തിന് ശേഷം വീണ്ടും ഒമാന്‍ ഉള്‍ക്കടലില്‍ സമാനമായി ആക്രമണമുണ്ടായത് സ്വതന്ത്ര്യ വ്യാപാരത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും ഭീഷണിയാണെന്ന് അല്‍ ജബെര്‍ അഭിപ്രായപ്പെട്ടു. അതിനാലാണ് സഖ്യരാഷ്ട്രങ്ങളുമായും കൂട്ടാളികളുമായും പ്രവര്‍ത്തിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രാദേശിക സ്ഥിരതയും, ആഗോള ഉപഭോക്താക്കള്‍ക്കുള്ള ഇന്ധനവിതരണത്തിന് സുരക്ഷിതത്വവും നല്‍കാന്‍ യുഎഇ ശ്രമിക്കുന്നതെന്നും അല്‍ ജബെര്‍ പറഞ്ഞു.

Comments

comments

Categories: Arabia