ബന്ധങ്ങള്‍ ശക്തമാക്കാന്‍ സാമൂഹ്യവല്‍ക്കരണം

ബന്ധങ്ങള്‍ ശക്തമാക്കാന്‍ സാമൂഹ്യവല്‍ക്കരണം

പകുതി ബ്രിട്ടീഷുകാരും കുടുംബവുമായും സുഹൃത്തുക്കളുമായും മാസത്തിലൊരിക്കലോ അതില്‍ കുറവോ മാത്രമേ ഇടപഴകുന്നുള്ളൂവെന്ന് പുതിയൊരു സര്‍വേ വെളിപ്പെടുത്തുന്നു. മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവമാണ് പൗരന്മാരുടെ ക്ഷേമം കുറയുന്നതിനു കാരണമാകുന്നതെന്ന് സെന്‍സ്ബറിയുടെ ലിവിംഗ് വെല്‍ ഇന്‍ഡെക്‌സ് പറയുന്നു. ഏകദേശം 8,000 ബ്രിട്ടീഷുകാരില്‍ ലൈംഗിക ജീവിതം, ഉറക്കത്തിന്റെ ഗുണനിലവാരം, ധനകാര്യം, ബന്ധങ്ങള്‍, ജോലികള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും സര്‍വേ നടത്തിയാണ് പട്ടിക തയാറാക്കിയത്. ശരാശരി ക്ഷേമ സ്‌കോര്‍ 100 ല്‍ 60.4 ആണ്. പോയിന്റ് നില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.38 പോയിന്റ് കുറവാണ്. പത്തിലൊരാള്‍ തങ്ങള്‍ ഒരിക്കലും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാറില്ലെന്ന് പറഞ്ഞു, 21.4% പേര്‍ മാസത്തില്‍ ഒരു തവണയില്‍ താഴെയാണ് ബന്ധുമിത്രാദികളെ കാണാറുള്ളത്. സര്‍വേ പ്രകാരം 17.5% പേര്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം സാമൂഹ്യവല്‍ക്കരണത്തിനു തയാറാകുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച്, ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് എന്നിവയുമായി സഹകരിച്ചാണ് സൈന്‍സ്ബറി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

1946- 64 കാലഘട്ടത്തില്‍ ജനിച്ച, ബേബി ബൂമര്‍മാരുടെ സൂചിക സ്‌കോറുകള്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഗണ്യമായി കുറഞ്ഞു, ശരാശരി 1.76 പോയിന്റായിരുന്നു ഇടിഞ്ഞത്, ശരാശരിയേക്കാള്‍ നാലിരട്ടിയിലധികം. സാമൂഹിക സമ്പര്‍ക്കത്തില്‍ 0.36 പോയിന്റ് ഇടിവു കണ്ടെത്തിയപ്പോള്‍ സാമൂഹ്യ ബന്ധങ്ങളില്‍ കണ്ടെത്തിയ 0.29 പോയിന്റ് ഇടിവാണ് ഇതിന്റെ പ്രധാന കാരണമെന്ന് ഗവേഷകര്‍ പറഞ്ഞു. ആദ്യ സൂചിക പ്രസിദ്ധീകരിച്ച 2017 നെ അപേക്ഷിച്ച് 2019 ജൂണിലെ മൊത്തത്തിലുള്ള സ്‌കോര്‍ ഏതാണ്ട് പൂര്‍ണ്ണമായും കുറഞ്ഞു. ജീവിതത്തിന്റെ 60 വിഭിന്ന വശങ്ങളെക്കുറിച്ചാണ് സര്‍വേസംഘം ആളുകളോട് ആരാഞ്ഞത്.

Comments

comments

Categories: Health