യുഎഇയിലെ ആദ്യ ആണവ നിലയം അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

യുഎഇയിലെ ആദ്യ ആണവ നിലയം അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

ദുബായ്: യുഎഇയിലെ ആദ്യ ആണവോര്‍ജ നിലയം അടുത്ത വര്‍ഷം ആദ്യം പ്രവര്‍ത്തനസജ്ജമാകും. ബറാക ആണവ നിലയത്തിന്റെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനാനുമതിക്കായി കാത്തിരിക്കുകയാണന്ന് നവാ ഊര്‍ജ കമ്പനി അറിയിച്ചു. നിലയത്തിലെ നാല് റിയാക്റ്ററുകളുടെ നിര്‍മാണം 93 ശതമാനം പൂര്‍ത്തിയായതായും നവാ അറിയിച്ചു.

നിലയത്തിന്റെ അറ്റക്കുറ്റപ്പണികള്‍ക്കായി കൊറിയ ഹെഡ്രോ ആന്‍ഡ് നുക്ലിയര്‍ പവറുമായി(കെഎച്ച്എന്‍പി)നവാ കരാറില്‍ ഒപ്പുവെച്ചു. കെപ്‌കോ പ്ലാന്റ് സര്‍വീസ് ആന്‍ഡ് എഞ്ചിനീയറിംഗിന്റെ(കെപിഎസ്) പിന്തുണയോടെ ആയിരിക്കും ഇവരുടെ പ്രവര്‍ത്തനം. അബുദാബിയിലെ അല്‍ദഫ്ര മേഖലയിലുള്ള ബറാക നിലത്തിന്റെ നടത്തിപ്പിനായി എമിറേറ്റ്‌സ് ആണവോര്‍ജ കോര്‍പ്പറേഷനും കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനും രൂപം നല്‍കിയ സംയുക്ത സംരംഭമാണ് നവാ.

കരാര്‍ പ്രകാരം നിലയത്തിലെ നാല് യൂണിറ്റുകളുടെ ദൈനംദിന, വൈദ്യുതി അറ്റകുറ്റപ്പണികളുടെ ചുമതല കെഎച്ച്എന്‍പിക്കും കെപിഎസിനും ആയിരിക്കും. കൂടാതെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നതിന് വേണ്ട മാനേജര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ഇവര്‍ നല്‍കും.

ദക്ഷിണകൊറിയയിലെ ഷിന്‍ കൊറി ഊര്‍ജനിലയങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയാണ് കെഎച്ച്എന്‍പി.

Comments

comments

Categories: Arabia

Related Articles