ജാവ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ജാവ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ജാവ ബ്രാന്‍ഡിലുള്ള റൈഡിംഗ് ഗിയറുകളും വസ്ത്രങ്ങളും ക്ലാസിക് ലെജന്‍ഡ്‌സ് ലഭ്യമാക്കും

ന്യൂഡെല്‍ഹി : ജാവ മോട്ടോര്‍സൈക്കിളുകളുടെ വിവിധ ഔദ്യോഗിക ആക്‌സസറികളുടെ വില പ്രഖ്യാപിച്ചു. ആക്‌സസറികള്‍ കൂടാതെ, ജാവ ബ്രാന്‍ഡിലുള്ള റൈഡിംഗ് ഗിയറുകളും വസ്ത്രങ്ങളും ക്ലാസിക് ലെജന്‍ഡ്‌സ് ലഭ്യമാക്കുന്നു. ഡീലര്‍ഷിപ്പുകളില്‍നിന്ന് മാത്രമായിരിക്കും ആക്‌സസറികളും ഗിയറുകളും വസ്ത്രങ്ങളും വാങ്ങാന്‍ കഴിയുന്നത്.

ക്രാഷ് ഗാര്‍ഡുകള്‍, ബാര്‍-എന്‍ഡ് മിററുകള്‍, വിവിധ ഗ്രാബ് റെയ്ല്‍ ഓപ്ഷനുകളോടെ ‘ഹാമര്‍ഹെഡ്’ സ്‌പോയ്‌ലര്‍ തുടങ്ങിയവയാണ് ആക്‌സസറികള്‍. ഹാഫ് ഫേസ് ഹെല്‍മറ്റ് (2,349 രൂപ), റൈഡിംഗ് ജാക്കറ്റ് (7,499 രൂപ), റൈഡിംഗ് ഗ്ലൗവുകള്‍ (2,499 രൂപ), ടി-ഷര്‍ട്ട് (899 രൂപ) എന്നിവയാണ് ജാവ ലഭ്യമാക്കുന്ന ഗിയറുകള്‍.

ക്ലാസിക് ഗ്രാബ് റെയ്ല്‍ (749 രൂപ), ഹാമര്‍ഹെഡ് സ്‌പോയ്‌ലര്‍ (999 രൂപ), ബാക്ക് റെസ്റ്റ് സഹിതം ഗ്രാബ് റെയ്ല്‍ (999 രൂപ), ഗ്രാബ് റെയ്ല്‍ (399 രൂപ), ലഗേജ് റാക്ക് സഹിതം ഗ്രാബ് റെയ്ല്‍ (599 രൂപ), ക്രോം ക്രാഷ് ഗാര്‍ഡ് (1599 രൂപ), മാറ്റ് ക്രാഷ് ഗാര്‍ഡ് (1499 രൂപ), ബാര്‍-എന്‍ഡ് മിററുകള്‍ (1499 രൂപ) എന്നിങ്ങനെയാണ് വിവിധ ആക്‌സസറികളും അവയുടെ വിലയും.

Comments

comments

Categories: Auto