പാത്രം കഴുകുന്ന സ്‌പോഞ്ചിലെ വൈറസ്, ബാക്റ്റീരിയയെ തുരത്തും

പാത്രം കഴുകുന്ന സ്‌പോഞ്ചിലെ വൈറസ്, ബാക്റ്റീരിയയെ തുരത്തും

അടുക്കളപാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകളില്‍ കാണുന്ന വൈറസുകള്‍ സിങ്കിലും പാത്രങ്ങളിലും കാണുന്ന ബാക്റ്റീരിയകളുടെ അന്തകരാകുമെന്ന് പുതിയ ഗവേഷണഫലങ്ങള്‍ പറയുന്നു. അമേരിക്കന്‍ ഗവേഷകരാണ് അടുക്കള സ്‌പോഞ്ചുകളില്‍ ബാക്ടീരിയയെ ബാധിക്കുന്ന വൈറസുകള്‍ കണ്ടെത്തിയത്, ഇത് ആന്റിബയോട്ടിക്കുകള്‍ക്ക് കൊല്ലാന്‍ കഴിയാത്ത ബാക്റ്റീരിയകളെ തുരത്തുന്നതിന് ഉപയോഗപ്രദമാണെന്ന് തെളിയുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാക്റ്റീരിയയെ ആക്രമിച്ച് ഇല്ലാതാക്കാന്‍ കഴിയുന്ന കഴിക്കുന്ന സൂക്ഷമജീവികളാണ് ഫേജുകള്‍ എന്നു വിളിക്കുന്ന വൈറസുകള്‍. ഇത്തരം രണ്ട് തരം ഫേജുകളെയാണ് പാത്രം കഴുകുന്ന അടുക്കള സ്‌പോഞ്ചുകളില്‍ കണ്ടെത്തിയത്. ഇവ ബാക്റ്റീരിയകളെ വിഴുങ്ങുകയാണു ചെയ്യുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു അടുക്കള സ്‌പോഞ്ച് എല്ലാത്തരം വ്യത്യസ്ത സൂക്ഷ്മാണുക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നു, അങ്ങനെ ബാക്റ്റീരിയകളുടെ വിശാലമായ സഞ്ചയം രൂപപ്പെടുകയും ഫേജുകള്‍ക്ക് സമ്പന്നമായ ഭക്ഷണ സ്രോതസ്സുകള്‍ ആയിത്തീരുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ബാക്റ്റീരിയയെ ഇവ ബാധിക്കുമോയെന്നറിയാന്‍ ഗവേഷകര്‍ രണ്ട് ഫേജുകളും മാറ്റി പരീക്ഷിച്ചു. എന്നാല്‍ ഫേജുകള്‍ മറ്റേ ബാക്റ്റീരിയകളെയും നശിപ്പിച്ചതായി കണ്ടെത്തി.

രണ്ട് ഫേജുളുടെയും ഡിഎന്‍എ താരതമ്യം ചെയ്ത അവര്‍ വടി ആകൃതിയിലുള്ള സൂക്ഷ്മാണുക്കളുടെ കൂട്ടമാണെന്ന് കണ്ടെത്തി. അത്തരം സൂക്ഷ്മാണുക്കളില്‍ ചിലത് ആശുപത്രികളിലെ അണുബാധയ്ക്ക് കാരണമായേക്കാം. രണ്ട് ഫേജുകളും അടുത്ത ബന്ധം പുലര്‍ത്തുന്നവയാണെങ്കിലും, ബയോകെമിക്കല്‍ ടെസ്റ്റിംഗ് നടത്തുമ്പോള്‍ ഗവേഷകര്‍ അവയ്ക്കിടയില്‍ ചില രാസ വ്യതിയാനങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി. ഒരു ഫേജിന് നശിപ്പിക്കാന്‍ കഴിയുന്ന ബാക്റ്റീരിയകളുടെ വ്യാപ്തി മനസ്സിലാക്കുന്നതില്‍ ഈ വ്യത്യാസങ്ങള്‍ പ്രധാനമാണ്, ഇത് നിര്‍ദ്ദിഷ്ട ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകളെ ചികിത്സിക്കാനുള്ള കഴിവ് നിര്‍ണ്ണയിക്കുന്നതിലും പ്രധാനമാണ്.

Comments

comments

Categories: Health
Tags: Bacteria, Virus