ആന്‍ഡ്രോയ്ഡിനെ മൈക്രോസോഫ്റ്റ് കൈവിട്ടതാണ് എന്റെ വലിയ അബദ്ധം: ബില്‍ ഗേറ്റ്‌സ്

ആന്‍ഡ്രോയ്ഡിനെ മൈക്രോസോഫ്റ്റ് കൈവിട്ടതാണ് എന്റെ വലിയ അബദ്ധം: ബില്‍ ഗേറ്റ്‌സ്

ആന്‍ഡ്രോയ്ഡ് പോലൊരു ഓപ്പറേറ്റിഗ് സിസ്റ്റത്തെ മൈക്രോസോഫ്റ്റിനായി സ്വന്തമാക്കാനായില്ല എന്നതാണ് തന്റെ ബിസിനസ് ജീവിതതത്തിലെ വലിയ അബദ്ധമെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്‌സ്. വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ വില്ലേജ് ഗ്ലോബല്‍ സംഘടിപ്പിച്ച അഭിമുഖത്തില്‍ സംസാരിക്കവേയാണ് ആന്‍ഡ്രോയ്ഡ് അവസരം നഷ്ടമാക്കിയതിലൂടെ 400 ബില്യണ്‍ ഡോളര്‍ മമൈക്രോസോഫ്റ്റിന് നഷ്ടം സംഭവിച്ചുവെന്ന് ബില്‍ഗേറ്റ്‌സ് വിലയിരുത്തിയത്.

2005ല്‍ വെറും 50 മില്യണ്‍ ഡോളറിനാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സ്വന്തമാക്കിയത്. 2007ലാണ് ആപ്പിള്‍ ആദ്യ ഒറിജിനല്‍ ഐ ഫോണ്‍ പുറത്തിറക്കുന്നത്. 2008ല്‍ ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ആദ്യ ഫോണുമെത്തി. ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഒഎസ് വിപണിയുടെ 80 ശതമാനത്തോളവും ആന്‍ഡ്രോയ്ഡ് ആണ് കൈവശപ്പെടുത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ചിത്രത്തില്‍ എവിടെയുമില്ല. ആപ്പിള്‍ ഇതര സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള ഏറ്റവും സ്റ്റാന്‍ഡേര്‍ഡായ ഒഎസ് ആണ് ആന്‍ഡ്രോയ്‌ഡെന്നും ഇത് മനസിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു. ഒരു ആപ്പിള്‍ ഇതര പ്ലാറ്റ്‌ഫോമിന് മാത്രമേ വിപണിയില്‍ വലിയ സാധ്യതകള്‍ ഉണ്ടായിരുന്നുള്ളൂ. അത് ഗൂഗിള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുകയായിരുന്നു.

വിന്‍ഡോസ് 10 മൊബീലുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലുള്ള ഡിവൈസുകളിലേക്ക് മാറുവാന്‍ മൈക്രോസോഫ്റ്റ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 10 മുതല്‍ പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ വിന്‍ഡോസ് 10 ഫോണുകളില്‍ ലഭ്യമാകില്ലെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

Comments

comments

Categories: FK News