അമിതാഭ് ബച്ചന്‍ ഒരു മിതാഹാരിയാണ്

അമിതാഭ് ബച്ചന്‍ ഒരു മിതാഹാരിയാണ്

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ സസ്യാഹാര പ്രിയനും മിതാഹാരം ശീലമാക്കിയ വ്യക്തിയുമാണ്. ഇത് അദ്ദേഹം പുതിയ സിനിമയുടെ ഷൂട്ടിംഗിനായി തങ്ങുന്ന പഞ്ചനക്ഷത്ര ഹോട്ടലുകാരെയാണ് നിരാശരാക്കിയത്. ലക്‌നൗവിലെ ഹോട്ടലിലെ വിശിഷ്ടാതിഥിയെ സല്‍ക്കരിക്കാനായി ഏറ്റവും മികച്ച അവധി ഭക്ഷണങ്ങളും വൈവിധ്യമാര്‍ന്ന കബാബുകളും ഒരുക്കിയ ഷെഫുമാരെ നിരാശരാക്കി അദ്ദേഹം സസ്യഭക്ഷണശീലത്തെ മുറുകെ പിടിക്കാന്‍ തീരുമാനിച്ചതാണ് അവരെ നിരാശരാക്കിയത്. ബച്ചന്‍ മിതഭക്ഷം മാത്രം കഴിക്കുന്നുവെന്നാണ് പ്രധാന പാചകക്കാരന്‍ പറയുന്നത്. പ്രഭാതഭക്ഷണത്തിന് ഒരു ഗ്ലാസ് പാലും മുട്ട ബുര്‍ജിയു (അതും മുളകു പോലും ചേര്‍ക്കാതെ)മാണ് കഴിക്കുന്നത്. ഉച്ചഭക്ഷണത്തിന്, ബച്ചന്‍ രണ്ടോ മൂന്നോ റൊട്ടികളും പരിപ്പും സലാഡും എടുക്കുന്നു. പൊതുവേ അരിഭക്ഷണം ഒഴിവാക്കുകയാണ് അദ്ദേഹം. ആകെയുണ്ടായ മാറ്റം ഒരു ദിവസം അദ്ദേഹം പനീര്‍ ബുര്‍ജി ചോദിച്ചുവെന്നതാണ്, ഇതല്ലാതെ അദ്ദേഹം മറ്റ് ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി വൈകി മടങ്ങിയെത്തുന്ന ദിവസങ്ങളിലും അത്താഴത്തിന് സൂപ്പ് മാത്രമാണ് ആവശ്യപ്പെടുന്നത്. വാസ്തവത്തില്‍, ചില ദിവസങ്ങളില്‍ സൂപ്പ് മാത്രമേ കഴിക്കാറുള്ളൂ, ഖരഭക്ഷണം ഒഴിവാക്കുന്നുവെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. സെറ്റിലെത്തിയാലും ഒരു പ്രത്യേക ഭക്ഷണവും ആവശ്യപ്പെടാത്ത നടനാണു ബച്ചനെന്ന് ഷൂട്ടിംഗ് സംഘത്തിലെ ഒരു അംഗം പറഞ്ഞു. അദ്ദേഹം ഒരിക്കലും അത്തരം കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ചോറും പയര്‍ വര്‍ഗങ്ങളുമാണ് കഴിക്കാറ്. ബോളിവുഡിലെ പല താരങ്ങളും പേരു കേട്ട വെജിറ്റേറിയന്മാരാണ്. കരീന കപൂര്‍, വിദ്യുത് ജാംവാള്‍ തുടങ്ങിയവര്‍ ഇതില്‍ ശ്രദ്ധേയരാണ്. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഗുലാബോ സിതാബോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് അദ്ദേഹം ലക്‌നൗവിലെത്തിയത്. പഴയ നഗരം ചിത്രീകരിക്കുന്നതിനായി ഒരു മാസത്തെ ഷെഡ്യൂളിനായി ബച്ചന്‍ ഇവിടെയുണ്ട്.

Comments

comments

Categories: Health