അര്‍ബുദത്തെ അതിജീവിച്ചവരെ അല്‍സ്‌ഹൈമേഴ്‌സ് ഭയക്കും

അര്‍ബുദത്തെ അതിജീവിച്ചവരെ അല്‍സ്‌ഹൈമേഴ്‌സ് ഭയക്കും

കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരില്‍ അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള സ്മൃതിഭ്രംശരെഗങ്ങള്‍ പിടിപെടാന്‍ സാധ്യത വിരളമെന്ന് പഠനം. ഇവരില്‍ തിരിച്ചറിയല്‍ ശേഷിയെ ബാധിക്കാത്ത വിധം ചില സംരക്ഷണങ്ങള്‍ കാന്‍സര്‍ പ്രതിരോധം മൂലം ഉണ്ടാകുന്നതാണ് കാരണമെന്ന നിഗമനമാണ് ഗവേഷകര്‍ മുന്നോട്ടു വെക്കുന്നത്.

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നല്‍കുന്ന വിവരങ്ങളനുസരിച്ച്, 2014 ല്‍ അഞ്ചുദശലക്ഷം അമേരിക്കക്കാര്‍ അല്‍സ്‌ഹൈമേഴ്സ് ബാധിതരായി. വരും വര്‍ഷങ്ങളില്‍ ഈ എണ്ണം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, അര്‍ബുദത്തെ അതിജീവിക്കുന്ന മധ്യവയസ്‌കരായ ആളുകള്‍ക്ക് പിന്നീട് അല്‍സ്‌ഹൈമേഴ്സും മറ്റു സ്മൃതിഭ്രംശരോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് തോന്നുന്നു. കാന്‍സര്‍ അതിജീവനവും അല്‍സ്‌ഹൈമേഴ്‌സ് സാധ്യതയും തമ്മിലുള്ള ബന്ധം ചില മുന്‍കാല പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. കാന്‍സറിനെ അതിജീവിക്കുന്നവരില്‍ അഅല്‍സ്‌ഹൈമേഴ്‌സ് സാധ്യത കുറഞ്ഞതായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ക്ലിനിക്കല്‍ റിസര്‍ച്ച്ഗവേഷക മോണിക്ക ഓസ്പിന-റൊമേറോ പറയുന്നു. പഠനത്തില്‍, പുതുതായി കാന്‍സര്‍ ബാധിച്ച മുതിര്‍ന്നവര്‍ക്ക് രോഗനിര്‍ണയത്തിന് മുമ്പും ശേഷവും ഓര്‍മശക്തി കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടോയെന്ന് വിലയിരുത്താന്‍ ശ്രമിച്ചിരുന്നു, ഇതിനായി അവരെ കാന്‍സര്‍ രോഗമില്ലാത്തവരുമായി താരതമ്യപഠനം നടത്തി. 1949 ന് മുമ്പ് ജനിച്ച 15,000 ത്തോളം ആളുകളെയാണ് ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.

പങ്കെടുക്കുന്നവരുടെ ഓര്‍മശക്തി 1998 മുതല്‍ 2014 വരെ, 16 വര്‍ഷം വരെ രണ്ടുതവണ പരീക്ഷിച്ചു. പഠന കാലയളവില്‍ 2,250 പേര്‍ക്ക് കാന്‍സര്‍ ബാധിച്ചു. കാന്‍സര്‍ ബാധ കണ്ടെത്തിയവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് ഓര്‍മശക്തിയും തിരിച്ചറിയല്‍ ശേഷിയും കൂടുതല്‍ കണ്ടെത്തി. കാന്‍സറും അല്‍സ്‌ഹൈമേഴ്സ് രോഗവും തമ്മിലുള്ള വിപരീത ബന്ധം വളരെ കൗതുകകരമായിരുന്നു. കാന്‍സര്‍ രോഗികള്‍ക്ക് രോഗനിര്‍ണയത്തിന് മുമ്പുതന്നെ മികച്ച ഓര്‍മശക്തി ഉണ്ടെന്നും കണ്ടെത്തി. കാന്‍സര്‍ ബാധിച്ചവരുടെ ശരീരത്തില്‍ രോഗപ്രതിരോധ സംബന്ധിയായ മാറ്റങ്ങള്‍ കാരണം ഒരു വിപരീത ബന്ധം ഉണ്ടാകാമെന്നാണ് ഇതിന് ഗവേഷകര്‍ നല്‍കുന്ന വിശദീകരണം.

Comments

comments

Categories: Health