ഹൃദ്രോഗസാധ്യത കുറക്കുന്നില്ലെങ്കിലും വിറ്റാമിന്‍ ഡി ഉപേക്ഷിക്കരുത്

ഹൃദ്രോഗസാധ്യത കുറക്കുന്നില്ലെങ്കിലും വിറ്റാമിന്‍ ഡി ഉപേക്ഷിക്കരുത്

വിറ്റാമിന്‍ ഡി ഹൃദയാഘാതസാധ്യത കുറയ്ക്കുന്നില്ലെങ്കിലും മറ്റു പല കാരണങ്ങള്‍ കൊണ്ട് അതിന്റെ ഉപയോഗം വേണ്ടെന്നു വെക്കാനാകില്ലെന്നു പഠനം. വിറ്റാമിന്‍ ഡിയുടെ ഗുണങ്ങള്‍ സമീപകാലത്ത് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ഇതില്‍ അസ്ഥിവളര്‍ച്ചയും ശക്തമായ രോഗപ്രതിരോധ പ്രവര്‍ത്തനവും ഉള്‍പ്പെടുന്നു. വിറ്റാമിന്‍ ഡിക്ക് ഹൃദ്രോഗം തയാനുള്ള ശേഷി കുറവാണെന്ന് പുതിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ആരോഗ്യകരമായ ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി ഇപ്പോഴും അനിവാര്യമാണ്.എല്ലുകള്‍ ശക്തിപ്പെടുത്തുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ആരോഗ്യകരമായ തലച്ചോറും നാഡീവ്യവസ്ഥയും നിലനിര്‍ത്തുക എന്നിവയടക്കം വിറ്റാമിന്‍ ഡി ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഹൃദ്രോഗം തടയാന്‍ എന്തെങ്കിലും സാധ്യത വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ പ്രദാനം ചെയ്യുമോ എന്നറിയാന്‍ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ 83,000 പേരെ പങ്കെടുപ്പിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഹൃദ്രോഗങ്ങള്‍ തടയുന്നതിനു വിറ്റാമിന്‍ ഡി ഫലപ്രദമല്ലെന്നാണു കണ്ടെത്തിയത്. എങ്കിലും ഗവേഷണ ഫലങ്ങളില്‍ ഇതില്‍ നിന്നു വ്യത്യസ്തമായ വളരെയധികം ഘടകങ്ങള്‍ ഉണ്ടെന്ന് മനസിലാക്കാനായി. അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. കുട്ടികളെ ബാധിക്കുന്ന ഗ്രഹണിരോഗത്തിന് കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്. മലബന്ധം, ചുഴലിരോഗം, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത് കാരണമാകും. ഹൃദ്രോഗങ്ങള്‍ തടയുന്ന കാര്യത്തിലും വിറ്റാമിന്‍ ഡിയുടെ പങ്കിനെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. സജീവമായ ജീവിതശൈലി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നതിനാല്‍ ഹൃദ്രോഗങ്ങള്‍ നിയന്ത്രിക്കുന്നതിലും പങ്കുള്ളതായി കണക്കാക്കമെന്ന് ഒരു വിഭാഗം വാദിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് 2017 ലെ പഠനം കണ്ടെത്തി. ഓഫിസ് ജോലികള്‍ ചെയ്യുന്നവര്‍ക്കിടയില്‍ ഈ വിറ്റാമിന്റെ അപര്യാപ്തത മൂലം ചര്‍മ്മ കാന്‍സര്‍ പ്രതിരോധശേഷി നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളില്‍ ആസ്ത്മയും വായുവിലൂടെ പരക്കുന്ന രോഗങ്ങളും പ്രതിരോധിക്കാന്‍ വിറ്റാമിന്‍ ഡിക്കു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Comments

comments

Categories: Health
Tags: Vitamin D