യുഎസിന്റെ സൈബര്‍ ആക്രമണം പാളിയെന്ന് ഇറാന്‍

യുഎസിന്റെ സൈബര്‍ ആക്രമണം പാളിയെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാനെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ സൈബര്‍ ആക്രമണം വിജയിച്ചില്ലെന്ന് ഇറാന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ജാവേദ് അസാരി ജാറോമി തിങ്കളാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കുന്ന ഇറാന്റെ റോക്കറ്റ് വിക്ഷേപണ സംവിധാനത്തെ ലക്ഷ്യമിട്ടാണു യുഎസ് ഈ മാസം 20നു സൈബര്‍ ആക്രമണം നടത്തിയത്. യുഎസിന്റെ ഡ്രോണ്‍ കഴിഞ്ഞ ദിവസം ഇറാന്‍ വെടിവച്ചു വീഴ്ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്ക ഇറാനെതിരേ സൈബര്‍ ആക്രമണം നടത്തിയത്. എന്നാല്‍ അതിനെ ഇറാന്‍ ഫയര്‍വാള്‍ ഉപയോഗിച്ചു നേരിട്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫയര്‍വാള്‍ ഉപയോഗിച്ച് 33 ദശലക്ഷം സൈബര്‍ ആക്രമണങ്ങളെയാണ് ഇറാന്‍ നിര്‍വീര്യമാക്കിയതെന്നും അദ്ദേഹം അറിയിച്ചു. 2007-ല്‍ ഇറാന്റെ വ്യാവസായിക സംവിധാനത്തെ അഥവാ ഉപകരണത്തെ ആക്രമിക്കാന്‍ സ്റ്റക്‌സ്‌നെറ്റ് എന്ന കമ്പ്യൂട്ടര്‍ വൈറസ് ആക്രമണം നടത്തിയിരുന്നു. യഥാര്‍ഥത്തില്‍ ഇറാന്റെ ആണവ സജ്ജീകരണങ്ങളെയായിരുന്നു 2007 നവംബറില്‍ അത് ലക്ഷ്യം വച്ചത്. സ്റ്റക്‌സ്‌നെറ്റിനെ വികസിപ്പിച്ചെടുത്തത് യുഎസും ഇസ്രയേലും ചേര്‍ന്നാണെന്നാണ് അനുമാനിക്കുന്നത്. സ്റ്റക്‌സ്‌നെറ്റിനെ കണ്ടെത്തിയത് 2010-ലായിരുന്നു. ഇറാനിയന്‍ നഗരമായ നതാന്‍സിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ ആക്രമണം നടത്താനായി സ്റ്റക്‌സ്‌നെറ്റിനെ എതിരാളികള്‍ ഉപയോഗപ്പെടുത്തിയപ്പോഴാണ് ഇറാന്‍ ഈ വൈറസിനെ കണ്ടുപിടിച്ചത്.

Comments

comments

Categories: FK News
Tags: cyber attack