ടാറ്റ നെക്‌സോണ്‍ പരിഷ്‌കരിച്ചു

ടാറ്റ നെക്‌സോണ്‍ പരിഷ്‌കരിച്ചു

റിയര്‍ എസി വെന്റുകള്‍, പുതിയ റൂഫ് റെയിലുകള്‍, 12 വോള്‍ട്ട് പവര്‍ സോക്കറ്റ് തുടങ്ങിയ ഫീച്ചറുകള്‍ നല്‍കി

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി ടാറ്റ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവി പരിഷ്‌കരിച്ചു. എക്‌സ്ഇ എന്ന ബേസ് വേരിയന്റ് ഒഴികെ മറ്റെല്ലാ വേരിയന്റുകളിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ഒരുപോലെ പരിഷ്‌കരിച്ചു.

പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 12 വോള്‍ട്ട് പവര്‍ സോക്കറ്റ്, പുതിയ റൂഫ് റെയിലുകള്‍ എന്നിവ ടോപ് സ്‌പെക് എക്‌സ്ഇസഡ് പ്ലസ്, എക്‌സ്ഇസഡ്എ പ്ലസ് വേരിയന്റുകളില്‍ നല്‍കിയിരിക്കുന്നു. കൂടാതെ, റിയര്‍ എയര്‍ വെന്റുകള്‍ക്ക് പകരം ഇപ്പോള്‍ റിയര്‍ എസി വെന്റുകള്‍ നല്‍കി. സ്റ്റാന്‍ഡേഡ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഫോണ്ട് മാറ്റം, ആന്റിനയുടെ നീളത്തില്‍ വര്‍ധന തുടങ്ങിയവ വിവിധ വേരിയന്റുകളിലെ പരിഷ്‌കാരങ്ങളാണ്.

1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍, 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിവയാണ് ടാറ്റ നെക്‌സോണിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിന്‍ 110 എച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 110 എച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് രണ്ട് എന്‍ജിനുകളുമായും ചേര്‍ത്തുവെച്ചു. 5 സ്പീഡ് എഎംടിയാണ് മറ്റൊരു ഓപ്ഷന്‍.

ഇന്ത്യയിലെ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ മാരുതി സുസുകി വിറ്റാര ബ്രെസ്സ, മഹീന്ദ്ര എക്‌സ്‌യുവി 300, ഹ്യുണ്ടായ് വെന്യൂ, ഫോഡ് ഇക്കോസ്‌പോര്‍ട്ട് തുടങ്ങിയവയാണ് എതിരാളികള്‍. പ്രതിമാസം ശരാശരി 4,500 യൂണിറ്റ് ടാറ്റ നെക്‌സോണ്‍ വിറ്റുപോകുന്നു. 6.8 ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: Tata nexon