കാലഹരണപ്പെട്ട ചികില്‍സാരീതികള്‍

കാലഹരണപ്പെട്ട ചികില്‍സാരീതികള്‍

ഗവേഷണത്തിന്റെയും ആശയവിനിമയത്തിന്റെയും അഭാവം കാലഹരണപ്പെട്ട ചികില്‍സാ നടപടിക്രമങ്ങള്‍ തുടരാന്‍ അനുവദിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഒരു വിദഗ്ധ ഡോക്റ്റര്‍ ഒരു ചികിത്സ ശുപാര്‍ശ ചെയ്യുന്നുവെങ്കില്‍,നാം അവരില്‍ വിശ്വാസമര്‍പ്പിക്കുന്നു.

പരീക്ഷിച്ചുനോക്കിയതും മികച്ച രീതിയില്‍വിജയിച്ചതുമായ പരിചരണത്തിന്റെ നിലവാരമാണ് അവര്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മൂവായിരത്തിലധികം ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഒരു പുതിയ സമഗ്ര അവലോകനത്തില്‍ വിവിധ വിഭാഗങ്ങളിലുടനീളമുള്ള നൂറുകണക്കിന് ശുപാര്‍ശകള്‍ ആവശ്യമായി വരില്ലെന്ന് നിഗമനത്തിലാണ് ശാസ്ത്രലോകം എത്തിയത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണല്‍, ദി ലാന്‍സെറ്റ്, ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ എന്നീ മൂന്ന് മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിച്ച പരീക്ഷണങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്യുന്നു. 2003, 2017 വര്‍ഷങ്ങളില്‍ നടത്തിയ ഗവേഷണങ്ങളില്‍ 396 ”മെഡിക്കല്‍ റിവേര്‍സലുകള്‍” കണ്ടെത്തി. ഒറിഗണ്‍ ഹെല്‍ത്ത് & സയന്‍സ് യൂണിവേഴ്‌സിറ്റി, മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍, യുണൈറ്റഡ് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ എന്നിവിടങ്ങളിലെ ഗവേഷകര്‍ പറയുന്നത് 2001 മുതല്‍ 2010 വരെയുള്ള ഗവേഷണങ്ങളില്‍ നിന്ന് 146 ശുപാര്‍ശ ചെയ്യപ്പെട്ട ചികില്‍സകള്‍ വിപരീതഫലങ്ങളുളവാക്കിയെന്നാണ്. ഇവ സ്വീകരിക്കാതിരിക്കുന്നതും കുറഞ്ഞ ചെലവിലുള്ള മറ്റ് ചികില്‍സാരീതികള്‍ അവലംബിക്കുന്നതും പണം ലാഭിക്കുന്നതിനും വൈദ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് ഗവേഷകര്‍ സമര്‍ത്ഥിക്കുന്നു. ചികില്‍സാ പുരോഗതിയുടെ സ്വഭാവമനുസരിച്ച് പുതിയ മാനദണ്ഡങ്ങള്‍ പരീക്ഷിക്കുകയും പഴയ പതിപ്പുകള്‍ വീണ്ടും വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും ഉചിതം. ഇവയില്‍ പലതും ഉപയോഗപ്രദമാണോ അല്ലയോ എന്ന് പറഞ്ഞുതരാന്‍ വേണ്ടത്ര ഗവേഷണങ്ങള്‍ ഇതുവരെ നടന്നിട്ടില്ലെന്ന് എവിഡന്‍സ് ബേസ്ഡ് പ്രാക്ടീസ് സെന്റര്‍ പ്രോഗ്രാം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ക്രിസ്റ്റിന്‍ ചാങ് പറഞ്ഞു.വിവരങ്ങളുടെ അഭാവത്തില്‍, ഞങ്ങളുടെ പക്കലുള്ള മികച്ച രീതികള്‍ ഉപയോഗിക്കുകയേ നിര്‍വ്വാഹമുള്ളൂ.

ഒരു പരിശീലനം നിലവാരം പുലര്‍ത്തുകയോ ശുപാര്‍ശ ചെയ്യുകയോ കഴിഞ്ഞാല്‍, പുതിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേറിട്ടൊരു പാത നിര്‍ദ്ദേശിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ പോലും പ്രയാസമാണ് എന്നതാണ് ഗവേഷകര്‍ പറയുന്നത്, അവരുടെ പരിചരണത്തില്‍ മാറ്റം വരുത്താന്‍ തങ്ങളുടെ പരിശീലനവുമായി പൊരുത്തപ്പെടുന്ന ചില സംഘങ്ങളെ കൂട്ടുപിടിക്കുകയാണു കരണീയം. ഉദാഹരണത്തിന്, മികച്ച മെഡിക്കല്‍ പ്രാക്ടീസും നയവും നിര്‍ണ്ണയിക്കാനും സജ്ജമാക്കാനും സഹായിക്കുന്നതിന് അന്താരാഷ്ട്ര ലാഭരഹിത ഗവേഷണത്തെക്കുറിച്ച് ചിട്ടയായ അവലോകനങ്ങള്‍ നടത്തുന്നു. എന്നാല്‍ ഇത്തരം അവലോകനങ്ങള്‍ ഒരു സമയം ഏതെങ്കിലും ഒരു ചികില്‍സാരീതിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനാല്‍ അവിടത്തെ വിശാലമായ പരിശീലന രീതികള്‍ പലപ്പോഴും സമഗ്രമല്ല. അതുപോലെ, അനാവശ്യ വൈദ്യപരിശോധനകള്‍, ചികിത്സകള്‍, നടപടിക്രമങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ഒരു ദേശീയ സംവാദം മുന്നോട്ട് കൊണ്ടുപോകാനുള്ള നേരിട്ടുള്ള ശ്രമമാണ് യുഎസിലെ ചൂസിംഗ് വൈസ്ലി കാമ്പെയ്ന്‍ പോലുള്ള പരിപാടികള്‍.എന്നാല്‍ മെഡിക്കല്‍ സംഘടനകളുടെ സ്വയം റിപ്പോര്‍ട്ടിംഗിനെ ആശ്രയിച്ചാണ് ആ കാമ്പെയ്ന്‍ നിലനില്‍ക്കുന്നതെന്നത് ഒരു പരിമിതിയാണ്.

Comments

comments

Categories: Health
Tags: Treatments