ആജീവനാന്ത വിസ പദ്ധതിയില്‍ സൗദി അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

ആജീവനാന്ത വിസ പദ്ധതിയില്‍ സൗദി അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

യുഎഇയ്ക്ക് ശേഷം ആജീവനാന്ത വിസ പദ്ധതി യാഥാര്‍ത്ഥ്യമാക്കി സൗദി അറേബ്യയും. വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ സ്ഥിരതാമസ പദ്ധതിക്ക് വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. 800,000 സൗദി റിയാലാണ് ഇതിന് വേണ്ട ചിലവ്. 100,000 റിയാലിന് പുതുക്കാവുന്ന ഒരു വര്‍ഷത്തേക്കുള്ള വിസ പദ്ധതിയും സൗദി അവതരിപ്പിച്ചിട്ടുണ്ട്. സൗദി സ്‌പോണ്‍സര്‍ ഇല്ലാതെ പ്രവാസികള്‍ക്ക് സൗദിയില്‍ ബിസിനസുകള്‍ ചെയ്യാനും ബന്ധുക്കള്‍ക്കായി പ്രോപ്പര്‍ട്ടി, സ്‌പോണ്‍സര്‍ വിസകള്‍ നേടാനുമുള്ള അവസരമാണ് പദ്ധതിയിലൂടെ സൗദി ഒരുക്കുന്നത്. 21 വയസാണ് ആജീവനാന്ത വിസ നേടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി. സാമ്പത്തിക ഭദ്രതയും ആരോഗ്യവും കിമിനല്‍ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന രേഖകളും അജീവനാന്ത വിസയ്ക്ക് ആവശ്യമാണ്. കഴിഞ്ഞ മാസമാണ് സൗദി മന്ത്രിസഭ സ്ഥിരതാമസ പദ്ധതി അംഗീകരിച്ചത്. ഞായറാഴ്ച മുതലാണ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്.

Comments

comments

Categories: Arabia