വീല്‍ച്ചെയറിലെ ജീവിതം നിരാശാജനകമല്ല

വീല്‍ച്ചെയറിലെ ജീവിതം നിരാശാജനകമല്ല

മോട്ടിവേഷണല്‍ സ്പീക്കറും സിറ്റ് ഡൗണ്‍ കൊമേഡിയനുമായ ജെസ്സി ചെന്നിന്റെ പ്രചോദനകരമായ ജീവിതം

ഏഴു വര്‍ഷം മുമ്പ് കോളെജിലെ പുതുവര്‍ഷാഘോഷത്തിനിടെ നടത്തിയ ഒരു ഉല്ലാസ ബോട്ട് യാത്രയിലാണ് ജെസ്സി ചിന്നിന് വെടിയേറ്റത്. പരുക്കേറ്റതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ തൊണ്ടയില്‍ നിന്ന് മെഷീനുകളും ഭക്ഷണം ഇറക്കാനുള്ള ട്യൂബും ഘടിപ്പിച്ചതായി കണ്ടു, തൂക്കം 180 പൗണ്ടില്‍ നിന്ന് 100 പൗണ്ടായി താഴ്ന്നു. അങ്ങനെ 18 വയസ്സുള്ളപ്പോള്‍ അരയ്ക്കു താഴെ തളര്‍ന്നു. എന്നാല്‍ ഏഴു വര്‍ഷത്തിനിപ്പുറം, അദ്ദേഹം ജീവിതവിജയം നേടിയതെങ്ങനെയെന്ന് ലോകത്തിനു പഠിപ്പിച്ചു കൊടുക്കുകയാണ്. അപകടത്തിന്റെ പ്രത്യാഘാതം ദാരുണവും ആഘാതകരവുമായിരുന്നു, പക്ഷേ ഓരോ ദിനാന്ത്യവും ഗുണപരമായാണ് അവസാനിപ്പിച്ചിരുന്നത്. പരിക്കേറ്റപ്പോള്‍, ഡോക്ടര്‍ എന്നോട് പറഞ്ഞ ആദ്യത്തെ കാര്യം എനിക്ക് ഇനിയൊന്നും ചെയ്യാനാകില്ലെന്നാണ്, എന്നാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് എന്നോട് ആരും പറയാന്‍ പോകുന്നില്ലെന്ന ഉറച്ചതീരുമാനമാണ് ഇത് എടുപ്പിച്ചത്.

ക്രിസ്റ്റഫര്‍ ആന്‍ഡ് ഡാന റീവ് ഫൗണ്ടേഷന്റെ പ്രസിഡന്റും സിഇഒയുമായ പീറ്റര്‍ വൈല്‍ഡ്‌റോട്ടര്‍ ഇത് ശരിവെക്കുന്നു. പക്ഷാഘാതം ബാധിച്ചവരോട് ‘കഴിയില്ല’ എന്നു പലരും പറയാറുണ്ട്. പക്ഷാഘാതത്തിനൊപ്പം ജീവിക്കുന്നത് വെല്ലുവിളിയാണ്, പക്ഷേ അവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പരിമിതി, അപമാനവും വാര്‍പ്പുമാതൃകകളെ കാട്ടിയുലഌനിരുല്‍സാഹപ്പെടുത്തലുമാണ്. പക്ഷാഘാതം ബാധിച്ച വ്യക്തികള്‍ക്ക് ശരിയായ പിന്തുണയും പ്രാതിനിധ്യവും വാഗ്ദാനം ചെയ്താല്‍ അവര്‍ക്ക് എന്തും ചെയ്യാനും ആരെങ്കിലും ആകാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു പുതിയ ജീവിത രീതിയോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിയതായി ചിന്‍ പറയുന്നു.അവസ്ഥ ഭേദമാകും വരെ അസുഖകരമായ സാഹചര്യങ്ങളിലാണു കഴിഞ്ഞിരുന്നത്. നിങ്ങള്‍ ഒരു വീല്‍ചെയറിലായിരിക്കുമ്പോള്‍, നിങ്ങള്‍ ഒരു പുതിയ ഐഡന്റിറ്റിയുമായി പൊരുത്തപ്പെടണം. പലരും വീല്‍ചെയറിലുള്ളവരെ ദുര്‍ബലരായി കാണുന്നു, പക്ഷേ അത് ശരിയല്ല. തളര്‍വാതം പിടിപെടുന്നതിനും വീല്‍ചെയറില്‍ ഇരിക്കുന്നതിനും അത്ര ആയാസകരമല്ല. വീല്‍ചെയറിലിരിക്കുന്നതില്‍ വ്യക്തിയെന്ന നിലയില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ബാസ്‌കറ്റ്‌ബോള്‍ കളിക്കാന്‍ ഇഷ്ടമായിരുന്നു, അത് വീല്‍ചെയറില്‍ ഇരുന്ന് ചെയ്യാനാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടികളിലും ക്ലബ്ബുകളിലും പോകുന്നത് മുമ്പത്തെപ്പോലെ തുടരുന്നു. നിങ്ങള്‍ ഇഷ്ടപ്പെടുന്നതും മുമ്പ് ചെയ്തതുമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ ഭയത്തെ അനുവദിക്കരുതെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. പരുക്കേല്‍ക്കുന്നവരോടും പക്ഷാഘാതരോഗികളോടും ചിന്‍ ഈ സന്ദേശം പങ്കിടുന്നു. എല്ലാവരുടെയും രീതി വ്യത്യസ്തമായിരിക്കും. വീല്‍ചെയറിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് സമയപരിധിയൊന്നുമില്ല, പക്ഷേ നിങ്ങള്‍ അതുമായി പൊരുത്തപ്പെടാന്‍ പഠിക്കണം. ഓരോ ദിവസവും ഒാരോ പഠനാനുഭവമാണ്, ഓരോരുത്തര്‍ക്കും അവരവരുടെ വേഗത നിലനിര്‍ത്തേണ്ട സാഹചര്യമുണ്ട്. വൈകല്യവുമായി ജീവിക്കുന്ന അനേകര്‍ക്ക്, വിഷാദവും മാനസികാരോഗ്യപ്രശ്‌നങ്ങളും നേരിടേണ്ടി വരും. എല്ലാ ദിവസവും പോസിറ്റീവായി മാറുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പോസിറ്റീവിറ്റി നോക്കുകയും ചെയ്യുമ്പോള്‍, അത് ഒരു ശീലമായിത്തീരുന്നു, അതിനാല്‍ എന്തെങ്കിലും നെഗറ്റീവ് ചിന്തയുണ്ടെങ്കില്‍ ഞാന്‍ അതിനെ മനസില്‍ നിന്ന് ഇറക്കിവിടുന്നു. ഇതൊരു ശീലമായിത്തീരുന്നു.

തനിക്ക് ചെയ്യാന്‍ കഴിയാത്തകാര്യങ്ങള്‍ ഉണ്ടെന്ന് ചിന്‍ കരുതുന്നില്ല. കൈകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്നതു പോലെ കാലുകളും അദ്ദേഹം ഉപയോഗിക്കുന്നു. ഡ്രൈവ് ചെയ്യാനും സ്വതന്ത്രമായി ജീവിക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, വീല്‍ചെയര്‍ ഒരു അനുഗ്രഹമാണ്. കാരണം, പരുക്കിനു മുമ്പ് എനിക്കുണ്ടെന്ന് ഞാന്‍ കരുതാത്ത ഒരു കരുത്തും ആത്മവിശ്വാസവും അത് നല്‍കി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിരാശരാകാതിരിക്കണമെന്നുമെല്ലാം സ്‌കൂള്‍ കുട്ടികള്‍ക്ക് ചിന്‍ പ്രചോദനക്ലാസുകള്‍ എടുക്കുന്നു. ഒരു ഹൈസ്‌കൂള്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നത് അദ്ദേഹം ആസ്വദിക്കുന്നു. നരവംശശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം, കൗണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദം നേടാന്‍ പദ്ധതിയിടുന്നു. എപ്പോഴും കുട്ടികളുമായി നല്ല രീതിയില്‍ സംസാരിക്കുന്നു. അവരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് എനിക്കറിയാം, കാരണം ഞാന്‍ ഒരു വീല്‍ചെയറില്‍ ഉപേക്ഷിക്കപ്പെട്ട ഒരു വ്യക്തിയല്ല, എനിക്ക് അവരെ നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. കോമഡി, മോഡലിംഗ്, മോട്ടിവേഷണല്‍ സ്പീക്കിംഗ്, പ്രചോദകപ്രചാരണങ്ങള്‍ എന്നിവയിലും അദ്ദേഹം സജീവഭാഗഭാക്കാണ്. വീല്‍ചെയറിലിരിക്കുന്നതിനാല്‍ എന്റെ ജീവിതം ഒതുങ്ങിപ്പോകുന്നുവെന്ന് അര്‍ത്ഥമില്ലെന്ന് ആളുകള്‍ മനസിലാക്കണമെന്ന ഞാന്‍ ആഗ്രഹിക്കുന്നു. സ്വയം ജീവിതം നിര്‍ണയിക്കുകയെന്ന സന്ദേശം നല്‍കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം.

Comments

comments

Categories: Health