മഹാരാഷ്ട്രയിലെ ശിശുമരണനിരക്ക് കുറഞ്ഞു

മഹാരാഷ്ട്രയിലെ ശിശുമരണനിരക്ക് കുറഞ്ഞു

മഹാരാഷ്ട്രയില്‍ ശിശുമരണങ്ങളില്‍ കുറവും രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2018-19വര്‍ഷത്തില്‍ 16,539 ശിശുമരണങ്ങളാണു മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എച്ച്എംഐഎസ്) റിപ്പോര്‍ട്ടില്‍ ആരോഗ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. സംസ്ഥാന നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

അണുബാധ, ന്യുമോണിയ, ജനനസമയത്തെ ഭാരക്കുറവ്, ജനനസമയത്ത് ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയാണ് ശിശുമരണത്തിന് കാരണമായത്. 2014 നും 2019 നും ഇടയില്‍ ശിശുമരണനിരക്ക് (ഐഎംആര്‍) ആയിരത്തിന് 22 ല്‍ നിന്ന് 19 ആക്കി കുറയ്ക്കാനായെന്നും ഷിന്‍ഡെ പറഞ്ഞു. 2013 നും 2030 നും ഇടയില്‍ ഐഎംആറിനെ 10 പോയിന്റിലേക്ക് താഴ്ത്തുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ കണക്കുകള്‍ കാണിക്കുന്നത് 2015- 16ല്‍ സംസ്ഥാനത്ത് അഞ്ചുവയസ്സില്‍ താഴെയുള്ള 21,985 കുട്ടികളാണ് മരിച്ചത്. 2015- 16ല്‍ ശിശുമരണനിരക്ക് 11 ആയിരുന്നത് 2016- 17 ആദ്യ അഞ്ചുമാസത്തില്‍ പന്ത്രണ്ടായി. 2017-18 ല്‍ 17,265ഉം 2016-17 ല്‍ 17,197 ഉം ശിശുമരണങ്ങള്‍ നടന്നുവെന്നാണ്. ഇതില്‍ 60-70% വരെ നവജാതശിശു മരണങ്ങളാണ് എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനിച്ച് 28 ദിവസത്തിനകം മരിക്കുന്ന ശിശുക്കളുടെ മരണമാണ് ഈ ഗണത്തില്‍പ്പെടുത്തുന്നത്. ഗ്രാമീണമേഖലയില്‍ ശിശുമരണനിരക്ക് 13.5ശതമാനമാണ്. അടിയന്തര ചികിത്സാ സൗകര്യങ്ങളുടെ അഭാവമാണ് ശിശുമരണത്തിന് കാരണമെന്ന പ്രതിപക്ഷ ആരോപണം മന്ത്രി നിഷേധിച്ചു. വെന്റിലേറ്ററുകള്‍, ഇന്‍കുബേറ്ററുകള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ കുറവല്ല നവജാതരുടെ മരണത്തിനു കാരണമെന്ന് അദ്ദേഹം അറിയച്ചു. അണുബാധയും തൂക്കക്കുറവും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ആണ് പ്രധാന കാരണങ്ങള്‍. ശിശുമരണം തടയാന്‍ സംസ്ഥാനം മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Health
Tags: infant death