ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വാഗ്ദാനം പ്രധാനമന്ത്രി തള്ളി

ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വാഗ്ദാനം പ്രധാനമന്ത്രി തള്ളി

മലേഷ്യ: വണ്‍എംഡിബി സാമ്പത്തിക ഇടപാടില്‍ നിന്നും തലയൂരാന്‍ ഗോള്‍ഡ്മാന്‍സാക്‌സ് മലേഷ്യന്‍ സര്‍ക്കാരിന് 241.73 മില്യണ്‍ ഡോളര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ കമ്പനി വാഗ്ദാനം നല്‍കിയ തുകയെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മൊഹമ്മദ് നിലക്കടല എന്നു വിശേഷിപ്പിച്ച് തളളിക്കളഞ്ഞു.

മലേഷ്യയിലെ സാമ്പത്തിക മന്ത്രാലയത്തിനു കീഴില്‍ മലേഷ്യയുടെ സമഗ്രവികസം ലക്ഷ്യമിട്ടു തുടങ്ങിയ സ്ഥാപനമാണ് വണ്‍ മലേഷ്യ ഡെവലപ്പ്‌മെന്റ് ബെര്‍ഹാഡ് (1എംഡിബി). സ്ഥാപനവുമായി സഹകരിച്ച ഗോള്‍ഡ്മാന്‍സാക്‌സ് കരാറിലൂടെ 600 മില്യണ്‍ ഡോളര്‍ നേടിയെടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്നത്തെ പ്രധാനമന്ത്രിയായ നജീബ് റസാഖ് ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസ് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോടിക്കണക്കിന് രൂപ വിവിധ കമ്പനികളിലൂടെ നജീബീന്റെ അക്കൗണ്ടില്‍ നിന്നും അക്കാലത്ത് കണ്ടെത്തിയിരുന്നു. വിവാദങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെ രമ്യതയിലെത്തുന്നതിന്റെ ഭാഗമായി ഗോള്‍ഡ്മാന്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുകയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞിരിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്‌സ് വാഗ്ദാനം ചെയ്ത തുക ഒരു വിധത്തിലും അനുയോജ്യമല്ല. മലേഷ്യയിലെ സാമ്പത്തികകാര്യ മന്ത്രാലയം കൃത്യമായ തുക നഷ്ടപരിഹാരമെന്നോണം ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഗോള്‍ഡ്മാനെതിരെ ക്രിമിനല്‍ കുറ്റമാണ് മലേഷ്യ ചുമത്തിയിരിക്കുന്നത്. വണ്‍എംഡിബിയുമായുള്ള ഇടപാടുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളില്‍ അകപ്പെട്ട കമ്പനി മലേഷ്യന്‍ ജനതയോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: FK News