ശ്വാസമടക്കിപ്പിടിച്ച് പ്രതീക്ഷയോടെ…

ശ്വാസമടക്കിപ്പിടിച്ച് പ്രതീക്ഷയോടെ…

സാമ്പത്തിക രംഗത്ത് പുതിയ സര്‍ക്കാരില്‍ നിന്ന് പരിഷ്‌കരണ നടപടികള്‍ കാത്തിരിക്കയാണ് ആഭ്യന്തര വിപണി. തെരഞ്ഞടുപ്പില്‍ ഭരണകക്ഷി നേടിയ വന്‍ വിജയത്തിനു ശേഷം ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ പ്രോത്സാഹനജനകമല്ലാത്ത കണക്കുകളിലാണ് വിപണി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാപാര, വ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പഠനമനുസരിച്ച് ചൈന-യുഎസ് വ്യാപാരയുദ്ധത്തിനിടെ ഇരു രാജ്യങ്ങളിലേക്കും നടത്തുന്ന കയറ്റുമതിയിലൂടെ ഇന്ത്യക്കു നേട്ടമുണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര വിപണി സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ ശാക്തീകരിക്കപ്പെടും എന്നൊരു പ്രതീക്ഷയുണ്ട്. കഴിഞ്ഞ മൂന്നു ധനനയ അവലോകന യോഗങ്ങളിലും റിപ്പോ നിരക്കുകള്‍ കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് അതിന്റെ സാമ്പത്തിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മൊത്തം 50 ബേസിസ് പോയന്റുകള്‍ കുറയും വിധം ഈ വര്‍ഷം തന്നെ രണ്ടു തവണ കൂടി നിരക്കുകള്‍ കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം റിസര്‍വ് ബാങ്ക് 1.5 ലക്ഷം കോടി രൂപ തുറന്ന വിപണിയിലെത്തിക്കുകയുണ്ടായി. ഇതിന് പുറമേ 125 ബില്യണ്‍ കൂടി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ വര്‍ധന ഒഴിവാക്കിക്കൊണ്ട് നിലപാടു മാറ്റവും പ്രകടിപ്പിച്ചു. നടപ്പ് വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കൂടുതല്‍ ഉദാരമായ നടപടികള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. മന്ദഗതിയിലാണെങ്കിലും യൂറോപ്യന്‍ യൂണിയനും ഇതേ പാതയില്‍ തെന്നയാണ്. പലിശ നിരക്കു കുറച്ചുകൊണ്ട് സാമ്പത്തിക ഞെരുക്കം മറികടക്കാനുള്ള പുതിയ വഴികള്‍ അന്വേഷിക്കുകയാണവര്‍. യൂറോപ്യന്‍ മേഖലയിലെ നടപ്പു പത്തു വര്‍ഷത്തെ ഓഹരി നേട്ടം -0.2 ശതമാനമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പുതിയ ഓഹരികള്‍ വാങ്ങാനുള്ള ഒരുക്കത്തിലാണവര്‍.

സാമ്പത്തിക രംഗത്ത് പുതിയ സര്‍ക്കാരില്‍ നിന്ന് പരിഷ്‌കരണ നടപടികള്‍ കാത്തിരിക്കയാണ് ആഭ്യന്തര വിപണി. തെരഞ്ഞടുപ്പില്‍ ഭരണകക്ഷി നേടിയ വന്‍ വിജയത്തിനു ശേഷം ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ പ്രോത്സാഹനജനകമല്ലാത്ത കണക്കുകളിലാണ് വിപണി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തെരഞ്ഞടുപ്പിനു മുമ്പ് നിഫ്റ്റി 50 ലും ചെറുകിട ഓഹരികളിലും മൂന്നു മാസത്തിനിടെ 10 ശതമാനം നേട്ടം ലഭിക്കുകയുണ്ടായി. വരാനിരിക്കുന്ന നടപടികളുടെ കാര്യത്തില്‍ അവ്യക്തത നില നില്‍ക്കുന്നതിനാല്‍ ഈ നേട്ടം നിലനിര്‍ത്താനായില്ല. മഴക്കാലത്തെ സംബന്ധിച്ച അത്യന്തം ദുര്‍ബലമായ സാമ്പത്തിക കണക്കുകള്‍ കാരണം പ്രതീക്ഷകള്‍ വീണ്ടും വെല്ലുവിളിക്കപ്പെടുകയാണ്. പുതിയ പദ്ധതികളുടെ സാക്ഷ്യമായിത്തീരാവുന്ന പൂര്‍ണ ബജറ്റിനായി വിപണി കാത്തിരിക്കേണ്ടി വരും.

ആഗോളതലത്തിലാവട്ടെ വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഈ വര്‍ഷം വിപണി കൂടുതല്‍ അപകടാവസ്ഥയിലേക്കു നീങ്ങിയിരിക്കുന്നു. പ്രധാന സാമ്പത്തിക ശക്തികളായ ചൈന, ദക്ഷിണ കൊറിയ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, യൂറോപ്പ് എന്നിവയുടെയെല്ലാം നടപ്പു വര്‍ഷത്തെ ഓഹരി പ്രകടനം മോശമായിരുന്നു. ശരാശരി നേട്ടം -11 ശതമാനം എന്ന നിലയില്‍ നെഗറ്റീവ് ആയി. അമേരിക്കന്‍ ഓഹരി വിപണിയാകട്ടെ പ്രായേണ അപകടകരമാംവിധം നിശ്ചലവും. എന്നാല്‍ ഇതേ കാലയളവില്‍ 10 ശതമാനം നേട്ടവുമായി ഇന്ത്യന്‍ വിപണി മുന്നോട്ടുതന്നെ കുതിച്ചു. നേരത്തെ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പ്രയോജനം ലഭിക്കുമെന്നും പുതിയ പരിഷ്‌കാരങ്ങള്‍ അതിനെ മുന്നോട്ടു കൊണ്ടുപോകുമെന്നും കൂടുതല്‍ സ്വകാര്യ നിക്ഷേപം ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയാണ് വിപണിയിലുള്ളത്. അതിനാല്‍ വിപണി എപ്പോഴും മികച്ച മൂല്യ നിര്‍ണയമാണു പുലര്‍ത്തിപ്പോന്നത്.

ആഭ്യന്തര വളര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്ന, വ്യാപാര യുദ്ധത്തില്‍ നിന്ന് അകലം പാലിച്ച് അതില്‍നിന്ന് സാധ്യമായ നേട്ടങ്ങളുണ്ടാക്കുന്ന വികസ്വര വിപണിയായിട്ടാണ് ലോകം ഇന്ത്യയെ നോക്കിക്കാണുന്നത്. വ്യാപാര, വ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പഠനമനുസരിച്ച് ചൈന-യുഎസ് വ്യാപാരയുദ്ധത്തിനിടെ ഇരു രാജ്യങ്ങളിലേക്കും നടത്തുന്ന കയറ്റുമതിയിലൂടെ ഇന്ത്യക്കു നേട്ടമുണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 350 ല്‍ ഏറെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കും. ഡീസല്‍, എക്‌സ്‌റേ ട്യൂബുകള്‍, ചില രാസ വസ്തുക്കള്‍ എന്നിവ ഉള്‍പ്പടെ 151 ഓളം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കു പകരം ചൈനീസ് വിപണിയിലെത്തും. അതുപോലെ റബ്ബറും ഗ്രാഫൈറ്റ് ഇലക്ട്രോഡുകളുമുള്‍പ്പടെ 203 ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു പകരമായി എത്തിച്ചേരും. കയറ്റുമതിയിലെ ഈ വര്‍ധന ചൈനയുമായി നിലനില്‍ക്കുന്ന വ്യാപാരക്കമ്മി വലിയ തോതില്‍ കുറയ്ക്കാനും സഹായിക്കും. 2018 ഏപ്രില്‍ – 2019 ഫെബ്രുവരി കാലയളവിലെ കണക്കനുസരിച്ച് 50.12 ബില്യണ്‍ യുഎസ് ഡോളറാണ് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Categories: FK Special, Slider