യുകെയും ഇന്ത്യയും നിക്ഷേപിച്ചത് 75 മില്യണ്‍ പൗണ്ട്

യുകെയും ഇന്ത്യയും നിക്ഷേപിച്ചത് 75 മില്യണ്‍ പൗണ്ട്

2006 മുതലുള്ള യുകെ-ഇന്ത്യ വിദ്യാഭ്യാസ ഗവേഷണ പദ്ധതികള്‍ക്കായുള്ള (യുകെഐഇആര്‍ഐ) നിക്ഷേപത്തിന്റെ കണക്കുകളാണിത്

ഷില്ലോംഗ്: അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹകരണത്തിന് ഇന്ത്യയും യുഎസും 2006 മുതല്‍ 75 മില്യണ്‍ പൗണ്ടിലധികം നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. 25000ല്‍ അധികം ഉഭയകക്ഷി കൈമാറ്റങ്ങളെയാണ് ഇത് സ്വാധീനിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ നടന്നിട്ടുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ഉഭയകക്ഷി നിക്ഷേപമാണ് യുകെയുമായി നടത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ നയ ചര്‍ച്ചകളിലും കരാറുകളിലേക്കും ഈ നിക്ഷേപം വഴിയൊരുക്കിയിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

യുകെ-ഇന്ത്യ വിദ്യാഭ്യാസ ഗവേഷണ പദ്ധതികള്‍ക്കായുള്ള (യുകെഐഇആര്‍ഐ) നിക്ഷേപത്തിന്റെ കണക്കുകളാണിതെന്ന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ വടക്ക്-കിഴക്കന്‍ ഇന്ത്യ ഡയറക്റ്റര്‍ ദേബാഞ്ജന്‍ ചക്രബര്‍ത്തി പറഞ്ഞു. 2006 മുതല്‍ മൂന്ന് ഘട്ടമായാണ് ഇന്ത്യയില്‍ യുകെഐഇആര്‍ഐ പ്രവര്‍ത്തനം നടത്തുന്നത്. ഇത്തവണ 100 വ്യവസായ പങ്കാളികളിലേക്കും പദ്ധതിയുടെ സഹകരണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെയും യുകെയിലും 4,500 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇതുവഴി സഹകരിക്കുന്നത്. 25,000ല്‍ അധികം അക്കാഡമിക് വിനിമയത്തിനും ഇത് വഴയാരുക്കിയിട്ടുണ്ട്.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ മാത്രം പത്ത് അക്കാഡമിക് കരാറുകളാണ് രാജ്യങ്ങള്‍ തമ്മിലുള്ളത്. ഇതില്‍ രണ്ടെണ്ണം എസ്പിഎആര്‍സി (സ്‌കീം ഫോര്‍ പ്രൊമോഷന്‍ ഓഫ് അക്കാഡമിക് ആന്‍ഡ് റിസര്‍ച്ച് കൊളോബറേഷന്‍)ക്കുകീഴിലുമ എട്ടെണ്ണം അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയുമായും ഐഐടി ഗുവാഹത്തിയുമായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായും (ഐഎഎസ്എസ്ടി) സഹകരിച്ചുള്ളതാണ്.

2017 മുതലാണ് യുകെ ഇന്ത്യ വിദ്യാഭ്യാസ ഗവേഷണ സഹകരണത്തിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ ശേഷി വികസനം, ഗവേഷണം, സഹകരണം തുടങ്ങിയ മേഖലകളിലാണ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഇരു രാജ്യങ്ങളും ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതിനുപുറമെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നൈപുണ്യ വികസനത്തിനും പദ്ധതിക്കുകീഴില്‍ രാജ്യങ്ങള്‍ മുന്‍ഗണന നല്‍കിയതായി ബ്രിട്ടീഷ് കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Comments

comments

Categories: FK News