ഒച്ച് തടസപ്പെടുത്തിയത് 26 ട്രെയ്ന്‍ യാത്രകളെ, സംഭവം ജപ്പാനില്‍

ഒച്ച് തടസപ്പെടുത്തിയത് 26 ട്രെയ്ന്‍ യാത്രകളെ, സംഭവം ജപ്പാനില്‍

ടോക്യോ: ഒരു ഒച്ച് വിചാരിച്ചാലും അതിവേഗ ട്രെയ്‌നുകളെ ചലനമറ്റതാക്കാം, 12,000-ത്തോളം പേരുടെ യാത്രയും മുടക്കാം. മെയ് 30 നു ജപ്പാനില്‍ സംഭവിച്ചതും മറ്റൊന്നല്ല. 26 ട്രെയ്ന്‍ യാത്രകളെയാണ് ഒച്ച് വൈകിപ്പിച്ചത്. കൃത്യതയാര്‍ന്ന ഗതാഗത സംവിധാനമുള്ള രാജ്യമാണു ജപ്പാന്‍ എന്നാല്‍ ഗതാഗത സംവിധാനം ഒരു ചെറുജീവിയായ ഒച്ചിന്റെ പേരില്‍, താറുമാറാകുന്ന കാഴ്ചയ്ക്കാണു മെയ് മാസം 30-ാം തീയതി രാജ്യം സാക്ഷ്യംവഹിച്ചത്. ജപ്പാനില്‍ റെയ്ല്‍വേ ഓപ്പറേറ്റാണു ജെആര്‍ ക്യുഷു എന്ന കമ്പനി. റെയ്ല്‍വേ ട്രാക്കിനു സമീപം സ്ഥാപിച്ചിരിക്കുന്ന വൈദ്യുത ഉപകരണത്തിലേക്കു കയറിയതോടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി. ഇതോടെ ട്രെയ്‌നിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈദ്യുതിയുടെ വിതരണത്തില്‍ തടസമുണ്ടായി. തുടര്‍ന്ന് ട്രെയ്ന്‍ ഗതാഗതം തടസപ്പെട്ടു. 12,000 പേര്‍ക്കാണ് ഇതിലൂടെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. സംഭവത്തിന്റെ കാരണം അന്വേഷിച്ച് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് വൈദ്യുത ഉപകരണത്തിനുള്ളില്‍ ഒച്ച് ഇരിക്കുന്നത് കണ്ടത്. കരിഞ്ഞ നിലയിലായിരുന്നു ഒച്ച്. ട്രെയ്‌നുകള്‍ തമ്മില്‍ കൂട്ടിയിടുക്കാനുള്ള സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെങ്കിലും ഒച്ച് കയറി ഗതാഗതം മുടങ്ങുന്നതു പോലുള്ള സംഭവങ്ങളുണ്ടാകുന്നത് അപൂര്‍വമായിട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Comments

comments

Categories: World
Tags: SNAIL, Train

Related Articles