വേതന ബില്‍ അടുത്തയാഴ്ച കാബ്‌നെറ്റില്‍

വേതന ബില്‍ അടുത്തയാഴ്ച കാബ്‌നെറ്റില്‍

പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ച് പാസാക്കാന്‍ ശ്രമം

ന്യൂഡെല്‍ഹി: തൊഴില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായ വേതന ബില്ലിന് തൊഴില്‍ മന്ത്രാലയം വരുന്നയാഴ്ച കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടും. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രാജ്യത്തെ ബിസിനസ് സൗഹാര്‍ദ്ദമാക്കുന്നതിനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമായി നിലനില്‍ക്കുന്ന 44 തൊഴില്‍ നിയമങ്ങള്‍ നാല് നിയമങ്ങളിലേക്ക് ഭേഗദതി ചെയ്ത് ഏകീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവയില്‍ സുപ്രധാനമായ നിയമമാണ് വേതന ബില്‍.

2017 ഓഗസ്റ്റ് 10 ന് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് 21 ന് ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിട്ടു. 2018 ഡിസംബര്‍ 18 ന് ബില്ലിനെ സംബന്ധിച്ച് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വേതന ആക്ട് 1936, മിനിമം വേജസ് ആക്ട് 1948, പേമെന്റ് ബോണസ് ആക്ട് 1965, തുല്യ വേതന നിയമം 1976 എന്നിവയ്ക്ക് പകരമാണ് വേതന ബില്‍ ഭേഗദതി വരിക.

Comments

comments

Categories: FK News
Tags: Salary bill