ഡീസല്‍ കാറുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് റെനോ

ഡീസല്‍ കാറുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് റെനോ

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കും

ന്യൂഡെല്‍ഹി : 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ കാറുകള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുമെന്ന് റെനോ ഇന്ത്യ. റെനോ ഗ്ലോബല്‍ സിഇഒ തിയറി ബൊല്ലോര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ആഗോളതലത്തില്‍ ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോ 7 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ പവര്‍ട്രെയ്ന്‍ വികസിപ്പിക്കുന്നത് പരിമിതപ്പെടുത്തുമെന്ന് തിയറി ബൊല്ലോര്‍ വ്യക്തമാക്കി. 2019 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന 19 ശതമാനമാണ് കുറഞ്ഞത്.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിലൂടെ വില പിടിച്ചുനിര്‍ത്താന്‍ കഴിയും.

Comments

comments

Categories: Auto
Tags: Renault