ദരിദ്രരില്‍ പ്രമേഹം കൂടുന്നു

ദരിദ്രരില്‍ പ്രമേഹം കൂടുന്നു

പ്രമേഹം പണക്കാര്‍ക്കു വരുന്ന രോഗമെന്നായിരുന്നു മുമ്പ് പൊതുവേ പറഞ്ഞിരുന്നത്. കായികമായ അധ്വാനം കുറഞ്ഞ, സുഭിക്ഷമായ ഭക്ഷണം കിട്ടുന്ന, ഒരുപാട് വിശ്രമം സാധ്യമാകുന്ന സുഖകരജീവിതശൈലിയാണ് ഇതിനു കാരണം. എന്നാല്‍ പാവപ്പെട്ടവരില്‍ പ്രമേഹം വര്‍ധിക്കുന്നതായാണ് പുതിയ പഠനം പറയുന്നത്. ഒരു വര്‍ഷ കാലയളവില്‍, ചെന്നൈ (8.4% മുതല്‍ 8.2%), കൊല്‍ക്കത്ത (8.4% മുതല്‍ 8.1% വരെ) നഗരങ്ങളില്‍ പ്രമേഹത്തിനുള്ള എച്ച്ബിഎ 1 സി അളവ് കുറഞ്ഞു. ഗുഡ്ഗാവില്‍ ഇത് 8.6 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി കുറഞ്ഞു. ഖണ്ട്വ പോലുള്ള ചെറിയ നഗരങ്ങള്‍ 2018 ജൂണില്‍ 9 ശതമാനവും 2019 മെയ് മാസത്തില്‍ 8.2 ശതമാനവും കാണിച്ചു. ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ഇപ്പോള്‍ താഴ്ന്ന സാമൂഹിക-സാമ്പത്തിക തലത്തില്‍ ജീവിക്കുന്നവരില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ചും അത് എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ചും അവര്‍ക്ക് അറിയില്ല. ചെറുപ്രായത്തില്‍ തന്നെ കഴിക്കുന്ന ശരാശരി പഞ്ചസാരയുടെ ഉയര്‍ന്ന അളവും സങ്കീര്‍ണതയുടെയും ഫലമാണിതെന്ന് ഡോ അനൂപ് മിശ്ര പറഞ്ഞു.ഔഷധകമ്പനിയായ നോവോ നോര്‍ഡിസ്‌ക് ഇന്ത്യയുടെ സമീപകാല ഇന്ത്യ ഡയബറ്റിസ് കെയര്‍ ഇന്‍ഡെക്‌സ് റിപ്പോര്‍ട്ടിന്റെ ഭാഗമാണ് സര്‍വേ. ഇന്ത്യയില്‍ മാത്രം പ്രമേഹ പരിചരണച്ചെലവ് 2017 ല്‍ 63,000 കോടി രൂപയായി കണക്കാക്കപ്പെടുന്നു. രാജ്യത്ത് 72.9 ദശലക്ഷം ആളുകള്‍ പ്രമേഹബാധിതരാണ്. 80% പേര്‍ക്കും ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രമേഹരോഗികളുടെ എണ്ണം ഉയരുകയാണെന്ന് ഗുഡ്ഗാവ് മെഡിസിറ്റിയിലെ മെദാന്തയിലെ എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ. അംബരീഷ് മിത്തല്‍ പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, 40 വയസ്സു കഴിഞ്ഞവരിലാണ്് പ്രമേഹം കണ്ടെത്തിയിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഇത് 20 വയസുകാരില്‍ വരെ കണ്ടുവരുന്നുണ്ട്. തന്റെ ആശുപത്രിയിലെ 60% ബൈപാസ് സര്‍ജറി രോഗികളില്‍ പ്രമേഹം ഒരു സാദാരോഗമാണെന്ന് അദ്ദേഹം പറഞ്ഞു. പല മെട്രോനഗരങ്ങളിലും 60 വയസ്സിനു മുകളിലുള്ളവരില്‍ 40% പേര്‍ക്ക് പ്രമേഹമുണ്ട്. പ്രമേഹരോഗികള്‍ക്കായി എന്‍ഡോക്രൈനോളജിസ്റ്റുകള്‍ തേടുന്ന മാജിക് നമ്പറാണ് 7%മെന്ന് ലീലാവതി ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ശശാങ്ക് ജോഷി പറഞ്ഞു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇതില്‍ അല്‍പ്പം ഇളവ് അനുവദിക്കാന്‍ കഴിയും. പ്രായമായവരില്‍ 7.5 ശതമാനവും ഗര്‍ഭിണികള്‍ക്കും യുവാക്കള്‍ക്കും 6.5 ശതമാനവുമാണ് തൃപ്തികരം. എന്നാല്‍ അനിയന്ത്രിതമായ പ്രമേഹം മൂന്നു കോടിയിലധികം രോഗികളുടെ ഹൃദയം, കണ്ണ്, വൃക്ക, നാഡി, കൈകാലുകള്‍ എന്നിവയെ കൂടി ബാധിക്കുന്നു.

Comments

comments

Categories: Health
Tags: Diabetics