ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും സഹകരിച്ച് ഫ്ലിപ്കാർട്

ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും സഹകരിച്ച് ഫ്ലിപ്കാർട്
  • പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ള വില്‍പ്പനക്കാര്‍ക്ക് ഒറ്റദിവസംകൊണ്ട് 9.5 ശതമാനം പലിശ നിരക്കില്‍ വായ്പ ഉറപ്പാക്കുന്നതിനാണ് ഈ പങ്കാളിത്തം
  • ഒരു ലക്ഷത്തിലധികം വില്‍പ്പനക്കാര്‍ക്ക് പദ്ധതി ഗുണം ചെയ്യും

ന്യൂഡെല്‍ഹി: കമ്പനിയുമായി പങ്കാളികളായ വില്‍പ്പനക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനുള്ള വായ്പാ സൗകര്യമൊരുക്കുന്നതിന് ബാ
ങ്കുകളുമായും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായും കൈകോര്‍ത്ത് ഫഌപ്കാര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വില്‍പ്പനക്കാര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനായാണ് ഈ സഹകരണം.

രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയാണ് ഫഌപ്കാര്‍ട്ട്. പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ള വില്‍പ്പനക്കാര്‍ക്ക് സാമ്പത്തികം ഉറപ്പാക്കുന്ന ‘ഗ്രോത്ത് കാപിറ്റല്‍’ പ്രോഗ്രാം കമ്പനി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം വില്‍പ്പനക്കാര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 9.5 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭിക്കുക.

പത്ത് ബാങ്കുകളില്‍ നിന്നും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇവര്‍ക്ക് ഒറ്റ ദിവസംകൊണ്ട് വായ്പ അനുവദിക്കുന്നതാണ് പദ്ധതി. വായ്പ അനുവദിച്ചുകഴിഞ്ഞാല്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ വായ്പ വിതരണം ചെയ്യുകയും ചെയ്യുമെന്ന് ഫഌപ്കാര്‍ട്ട് പ്രസ്താവനയിലൂടെ അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, ആദിത്യ ബിര്‍ള ഫിനാന്‍സ്, ടാറ്റ കാപിറ്റല്‍, ഫ്‌ളെക്‌സിലോണ്‍സ്, സിഡ്ബി, ലെന്‍ഡിംഗ്കാര്‍ട്ട്, ഇന്‍ഡിഫൈ, ഹാപ്പിലോണ്‍സ് എന്നീ ധനകാര്യ സ്ഥാപനങ്ങളുമായാണ് ഫഌപ്കാര്‍ട്ട് സഹകരിച്ചിട്ടുള്ളത്. ചെറുകിട കച്ചവടക്കാര്‍ക്കായിരിക്കും പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക.

പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനും ഉയര്‍ന്ന ഉപഭോക്തൃ ആവശ്യകത നിറവേറുന്നതിനുമായിരിക്കും ഭൂരിപക്ഷം വായ്പയും വിനിയോഗിക്കുകയെന്ന് കമ്പനി അറിയിച്ചു. ശരാശരി ഏഴ് ലക്ഷം രൂപ വരെയാണ് ഹബാങ്ക് ഒറ്റ ദിവസംകൊണ്ട് വായപ അനുവദിക്കുക. എന്നാല്‍, 9.5 ശതമാനം പലിശ നിരക്കില്‍ വില്‍പ്പനക്കാര്‍ക്ക് മൂന്ന് കോടി രൂപ വരെ വായ്പ കിട്ടും. ഒരു വര്‍ഷത്തേക്കാണ് വായ്പ അനുവദിക്കുക.

ഏറ്റവും പുതിയ സാങ്കേതിക, കണ്ടുപിടുത്തങ്ങളിലൂടെ ഇന്ത്യയെ ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുന്നതിനുള്ള ഫഌപ്കാര്‍ട്ടിന്റെ ദൗത്യത്തിന്റ ഭാഗമാണ് ഈ പദ്ധതിയെന്ന് ഫഌപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Comments

comments

Categories: FK News
Tags: Flipkart

Related Articles