ഈ ജനാധിവാസ കേന്ദ്രങ്ങളിലെ അന്തരീക്ഷം മലിനമാകുന്നു

ഈ ജനാധിവാസ കേന്ദ്രങ്ങളിലെ അന്തരീക്ഷം മലിനമാകുന്നു

മഹാരാഷ്ട്രയിലെ വായുമലിനീകരണ സാധ്യതാപ്രദേശങ്ങള്‍ നിര്‍ണയിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐഐടിഎം) രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണത്തിനിടയാകാവുന്ന സ്ഥലങ്ങളേതൊക്കെയെന്ന് നിര്‍ണയിച്ചു. ഓരോ ദിവസവും ധാരാളം വാഹനങ്ങള്‍ ഈ കവലകളിലൂടെ കടന്നുപോകുന്നു, തല്‍ഫലമായി യാത്രക്കാര്‍ ട്രാഫിക് സിഗ്‌നലുകളില്‍ കൂടുതല്‍ സമയം കാത്തിരിക്കും. അത്തരം സ്ഥലങ്ങളില്‍ ദീര്‍ഘനേരം കാത്തു കിടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഐഐടിഎം വിശകലനം ചെയ്ത കണക്കനുസരിച്ച്, ഓരോ ദിവസവും മൂന്നു ലക്ഷം വാഹനങ്ങള്‍ യൂണിവേഴ്‌സിറ്റി റോഡ് സിഗ്‌നലിലൂടെ കടന്നുപോകുന്നുണ്ട്. കാര്‍വേ റോഡിലും ഹഡാപ്‌സര്‍ റോഡിലും 1.5 ലക്ഷം വാഹനങ്ങളുടെ ഗതാഗതം നടക്കുന്നു. പിംപ്രി ചൗക്ക്, സ്വര്‍ഗേറ്റ് ഇന്‍കം ടാക്‌സ് ഓഫീസ്, ഹിന്‍ജ്‌വാഡി എന്നീ മേഖലകളിലൂടെ 1.2-1.3 ലക്ഷം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.

നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള നിര്‍ണായക സ്ഥലങ്ങളായതിനാല്‍ ഈ ജംക്ഷനുകളില്‍ സദാ കനത്ത ട്രാഫിക് കാണുന്നു. ആളുകള്‍ക്ക് ഈ മേഖലകള്‍ ഒഴിവാക്കാന്‍ കഴിയില്ല. യൂണിവേഴ്‌സിറ്റി ചൗക്കിലൂടെ കടന്നുപോകുന്നതിന് ഐടി പ്രൊഫഷണലുകള്‍ക്ക് ഹിന്‍ജ്‌വാഡിയിലേക്കുള്ള യാത്രക്ക് യാതൊരു മാര്‍ഗവും ഇല്ല. യാത്രക്കാര്‍ക്കു ശരാശരി മൂന്ന് മുതല്‍ നാല് മണിക്കൂര്‍ ഈ ട്രാഫിക് സിഗ്‌നലുകളില്‍ കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഒരു ജംക്ഷനില്‍ മാത്രം ഏകദേശം 10 മിനുറ്റ് കാത്തു കിടക്കേണ്ടി വരുന്നു, ഇത് വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന വിഷവാതകത്തില്‍ യാത്രക്കാരെ നിമഗ്നരാക്കുന്നു. സ്‌പോഞ്ചു പോലുള്ള ശ്വാസകോശം വാഹനപ്പുകയാല്‍ നിറയുന്നു. ശരിയായി അറ്റകുറ്റപ്പണികളും തകരാര്‍ പരിഹഹാരവും പുകപരിശോധനയും നടത്താത്ത് വാഹനങ്ങള്‍ ട്രാഫിക് സിഗ്‌നലുകളില്‍ കെട്ടിക്കിടക്കുന്ന് വലിയ തോതില്‍ വിഷാംശം പുറപ്പെടുവിക്കുന്നു.

എല്ലാത്തരം മലിനീകരണങ്ങളും, പ്രത്യേകിച്ച് ഏറ്റവും ഹാനികരമായ വിഷാംശങ്ങളായ പിഎം 2.5, പിഎം 10 എന്നിവ പുറത്തുവിടുന്നത് ശ്വാസകോശത്തിന് കനത്ത നാശമുണ്ടാക്കുന്നു. ശരിയായി പരിപാലിക്കാത്ത വാഹനങ്ങള്‍ ധാരാളം മാലിന്യങ്ങള്‍ ശ്വാസകോശത്തിലേക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കുന്നു. അതിനാല്‍ ഈ സ്ഥലങ്ങളില്‍ വാഹന ഗതാഗതം കാര്യക്ഷമമായിരിക്കേണ്ടത് പ്രധാനമാണ്. കൂടുതല്‍ വാഹനങ്ങള്‍ സ്തംഭനാവസ്ഥയിലായി, മലിനീകരണം മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. ഹഡാപ്‌സര്‍ മുതല്‍ തിലക് റോഡ് വരെ ഒരോ ദിവസവും യാത്ര ചെയ്യുന്ന ഒരു കാര്‍ യാത്രക്കാരന്‍ ദിനം പ്രതി ക്ഷീണിച്ചുകൊണ്ടിരിക്കുകയാണ്, നിരന്തരമായ ഗിയര്‍മാറ്റവും ആക്ആക്‌സിലറേറ്റര്‍ ചവിട്ടലും ഭയാനകമായ യാത്രാനുഭവമാണ് ഉണ്ടാക്കുന്നത്.

ഇരുചക്രവാഹനയാത്രക്കാരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. അവരുടെ വാഹനത്തിന്റെ ഉയരം വലിയ വാഹനങ്ങളുടെ പുകക്കുഴലുകള്‍ അവരുടെ മുഖത്തേക്കാണു പുക തുപ്പുന്നത്. പ്രഭാത തിരക്കുകളില്‍ ബസ്സുകളും മാലിന്യ പിക്ക് അപ്പ് ട്രക്കുകളും ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വായു മലിനീകരണത്തിന് വിധേയരായ ആളുകളുടെ ആരോഗ്യ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി നഗരത്തിലെ ഡോക്റ്റര്‍മാര്‍ പറയുന്നു. വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം വായു മലിനീകരണമാണെന്ന് റൂബി ഹാള്‍ ക്ലിനിക്കിലെ ശ്വാസകോശരോഗ വിദഗ്ധന്‍ മഹാവീര്‍ മോഡി പറയുന്നു. പാരമ്പര്യമായി ആസ്ത്മയോ മറ്റേതെങ്കിലും ശ്വാസകോശ രോഗങ്ങളോ അലര്‍ജിയോ ഇല്ലാത്ത ആളുകള്‍ ഇതേ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നു. മലിനീകരണം പലപ്പോഴും ശ്വാസകോശത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്ന വായുവിലെ അലര്‍ജിവാഹകരായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനകം മാറാവ്യാധികളാല്‍ ബുദ്ധിമുട്ടുന്ന ആളുകളില്‍ രോഗലക്ഷണങ്ങള്‍ ഗണ്യമായ അനുപാതത്തിലേക്ക് ഉയരുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.കുട്ടികളിലും പ്രായമായവരിലും വിഷവാതകങ്ങള്‍ ശ്വസിക്കുന്നതു കൊണ്ടുള്ള ക്ലേശങ്ങള്‍ വര്‍ധിക്കുന്നുവെന്നു മാത്രമല്ല, വായു മലിനീകരണം മസ്തിഷ്‌കത്തെയും ബാധിക്കുന്നു. മലിനീകരണ തോത് കൂടുന്നതിനാല്‍ 60 വയസ്സിനു മുകളിലുള്ളവര്‍ രോഗബാധിതരാകുന്നു. ഹ്രസ്വവും സ്ഥിരവുമായ മലിന വായു ശ്വസിക്കുന്നതു പോലും കുട്ടികളില്‍ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

Comments

comments

Categories: Health