ബാങ്കുകള്‍ക്ക് വീണ്ടും എന്‍പിഎ ഭീഷണി

ബാങ്കുകള്‍ക്ക് വീണ്ടും എന്‍പിഎ ഭീഷണി

ഐഎല്‍&എഫ്എസ്, ദേവന്‍ ഹൗസിംഗ് ഫിനാന്‍സ്, റിലയന്‍സ് കാപിറ്റല്‍, എസ്സെല്‍ ഗ്രൂപ്പ് എന്നിവയാണ് വലിയ വീഴ്ച വരുത്തിയിരിക്കുന്നത്

മുബൈ: സ്റ്റീലടക്കം വ്യവസായ മേഖലയിലെ കിട്ടാക്കടത്തില്‍ നിന്നും നിഷ്‌ക്രിയ ആസ്തികളില്‍ (എന്‍പിഎ) നിന്നും മുക്തി നേടി വരുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖലക്ക് ആശങ്കയുണര്‍ത്തി എന്‍ബിഎഫ്‌സി പ്രതിസന്ധി. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ ഐഎല്‍&എഫ്എസ്, ദേവന്‍ ഹൗസിംഗ് ഫിനാന്‍സ്, അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കാപിറ്റല്‍, എസ്സെല്‍ ഗ്രൂപ്പ് തുടങ്ങിയവയാണ് വായ്പാ തിരിച്ചടവില്‍ വലിയ വീഴ്ച വരുത്തിയിരിക്കുന്നത്. യേസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയ്ക്കാണ് ഈ കമ്പനികള്‍ കൂടുതല്‍ പണം തിരികെ നല്‍കാനുള്ളത്. എന്‍ബിഎഫ്‌സി കിട്ടാക്കടത്തില്‍ പെട്ട യേസ് ബാങ്കിന്റെ റാങ്കിംഗ്, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് താഴ്ത്തിയിട്ടുണ്ട്. ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നീ പൊതുമേഖലാ ബാങ്കുകളും എന്‍ബിഎഫ്‌സി കിട്ടാക്കടം പേറുന്നുണ്ട്. കിട്ടാക്കടം രാജ്യത്തെ ബാങ്കിംഗ് മേഖലയെ ഉടനെയൊന്നും വിട്ടൊഴിയില്ലെന്ന ആശങ്കയാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്.

എന്‍ബിഎഫ്‌സി പ്രതിസന്ധി, ഭവന വായ്പകളെയും സാരമായി ബാധിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടെ ഭവന വായ്പാ നിരക്ക് ശരാശരിയിലും താഴേക്ക് പോകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഭവന വായ്പയില്‍ 13-15 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം 17 ശതമാനമായിരുന്നു ഭവന വായ്പാ നിരക്കിലെ വര്‍ധന.

Comments

comments

Categories: FK News, Slider
Tags: NPA