ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന മാംസ്യം കണ്ടെത്തി

ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന മാംസ്യം കണ്ടെത്തി

ആയുരാരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായകമായ മാംസ്യങ്ങള്‍ എലികളിലെ പുതിയ ഗവേഷണങ്ങളില്‍ കണ്ടെത്തി. ചെറിയ എലികളുടെ രക്തത്തിലെ ഒരു തരം മാംസ്യം പ്രായമായ എലികളില്‍ കുത്തിവെച്ചപ്പോള്‍ പ്രായാധിക്യ ലക്ഷണങ്ങളായ രോഗങ്ങള്‍ മാറി ചുറുചുറുക്കു പ്രത്യക്ഷപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി. മുടി കൊഴിച്ചില്‍, ചര്‍മ്മത്തിലെ ചുക്കിചുളിവുകള്‍, ചലനശേഷിക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയ ശാരീരിക മാറ്റങ്ങള്‍ കാണാതായെന്നണ് അവകശപ്പെടുന്നത്. ഈ മാറ്റങ്ങളിലൊന്ന് ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഒരുതരം ഇന്ധനം നഷ്ടപ്പെടുന്നതാണ്. നിക്കോട്ടിനാമൈഡ് അഡിനൈന്‍ ഡൈന്‍ ന്യൂക്ലിയോടൈഡ് (എന്‍എഡി) എന്നാണ് ഇതിന്റെ പേര്. പ്രായമാകല്‍ പ്രക്രിയയിലുണ്ടാകുന്ന രാസവിനിമയത്തിലും ഡിഎന്‍എ അറ്റകുറ്റപ്പണിയിലും ജീവിതദൈര്‍ഘ്യത്തിലും എന്‍എഡി പ്രധാന പങ്ക് വഹിക്കുന്നു. പ്രായമാകുമ്പോള്‍ കോശങ്ങള്‍ക്ക് ഊര്‍ജ്ജോല്‍പ്പാദനശേഷി കുറയുന്നു. പ്രത്യേകിച്ച്, എന്‍എഡി ഉല്‍പാദിപ്പിക്കാന്‍ ബുദ്ധിമുട്ട് കാണുന്നു. എന്നാല്‍, ഊര്‍ജ്ജ നിര്‍മ്മാണ പ്രക്രിയയില്‍ സുപ്രധാന പങ്കു വഹിക്കുന്ന ഇ എന്‍എഎംപിടി എന്ന ഒരു മാംസ്യമുണ്ട്. ചെറിയ എലികളുടെ രക്തത്തില്‍ നിന്ന് ഈ മാംസ്യം എടുക്കുകയും പ്രായമായ എലികള്‍ക്ക് കൊടുക്കുകയും ചെയ്യുന്നത്. ഇത് എന്‍എഡി നില ഉയര്‍ത്തുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. സെല്‍ മെറ്റാബിളിസം എന്ന ജേര്‍ണലില്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു. െവാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ബയോളജി പ്രൊഫസറായ ഡോ. ഷിന്‍-ഇചിരോ ഇമെയുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. എലികളില്‍ മുമ്പു നടത്തിയ ഗവേഷണങ്ങളില്‍ ഡോ. ഇമെയും സഹപ്രവര്‍ത്തകരും ഇ എന്‍എഎംപിടി യുടെ ഗുണം വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അളവ് ഇന്‍സുലിന്‍ പ്രതിരോധം, ഉറക്കത്തിന്റെ ഗുണനിലവാരം, ചലനാത്മകത, പഴയ എലികളിലെ ബുദ്ധിപ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തിയെന്ന് അവര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Health