കോംഗോയിലെ എബോളബാധ: അടിയന്തരസാഹചര്യമില്ല

കോംഗോയിലെ എബോളബാധ: അടിയന്തരസാഹചര്യമില്ല

കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട എബോള ബാധ സംബന്ധിച്ച് നിലവില്‍ അന്താരാഷ്ട്ര ആശങ്കയ്ക്ക് സാഹചര്യമില്ലെന്ന് ലോകാരോഗ്യസംഘടന. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്കു പ്രശ്‌നം വളര്‍ന്നിട്ടില്ലെന്ന് വിലയിരുത്തിക്കൊണ്ടാണു പ്രഖ്യാപനം. അന്താരാഷ്ട്ര ആശങ്കയ്ക്കു കാരണമാകുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാകണമെങ്കില്‍ അസാധാരണമായ ഒരു സംഭവമായിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വചനം. രോഗ വ്യാപനത്തിലൂടെ മറ്റ് രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് അപകടസാധ്യതയുണ്ടെങ്കിലേ അന്താരാഷ്ട്ര പ്രതികരണം ആവശ്യമായി വരുകയുള്ളൂവെന്നാണ് സംഘടനയുടെ നിലപാട്. തീരുമാനം പ്രഖ്യാപിച്ച എമര്‍ജന്‍സി കമ്മിറ്റിയുടെ ആക്ടിംഗ് ചെയര്‍മാന്‍ ഡോ. പ്രെബെന്‍ ആവിറ്റ്സ്ലാന്റ്, അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും അടിയന്തര പ്രഖ്യാപനത്തിന്റെ അപകടസാധ്യതകള്‍ കമ്മിറ്റി അംഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

കോംഗോയുടെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ യാാത്രാവിലക്കും അതിര്‍ത്തി അടച്ചിടലും പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇതിനെ് ഒരു ആഗോള അടിയന്തരാവസ്ഥയായി കാണാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് കോംഗോയില്‍ മാത്രമുള്ള അടിയന്തിരാവസ്ഥയാണ്, അയല്‍ രാജ്യങ്ങളെ ഇത് ബാധിച്ചേക്കാം. ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ ആത്യന്തികമായി, വളരെയധികം നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന് കമ്മിറ്റി തീരുമാനിച്ചു. രോഗം മറ്റിടങ്ങളിലേക്കു വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിന് ധനസഹായം ആവശ്യമാണെന്ന് എവിറ്റ്സ്ലാന്റ് പറഞ്ഞു.കോംഗോയിലും അയല്‍ രാജ്യങ്ങളിലും രോഗപ്രതിരോധത്തിനുള്ള തയ്യാറെടുപ്പിനായി അന്താരാഷ്ട്ര സമൂഹം ധനസഹായവും പിന്തുണയും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിലവില്‍ എബോള പടര്‍ത്തുന്നത് ഏറ്റവും മാരകമായ വൈറസായ സെയര്‍ എബോള വൈറസാണെന്ന് കണ്ടെത്തി. 2014-2016ല്‍ പശ്ചിമാഫ്രിക്കയില്‍ രോഗം പടര്‍ന്നു പിടിച്ചതിനു പിന്നിലും ഇതേ വൈറസാണ്. രോഗം പൊട്ടിപ്പുറപ്പെട്ട് ആറുമാസത്തിനുള്ളില്‍, 2014 ഓഗസ്റ്റ് 8 ന് അന്താരാഷ്ട്ര ആശങ്കയ്ക്കു നിദാനമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ആകെ 1,711 എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു

Comments

comments

Categories: Health