ചാന്ദ്ര ദൗത്യം: 30 ബില്യന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നതായി നാസ

ചാന്ദ്ര ദൗത്യം: 30 ബില്യന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നതായി നാസ

വാഷിംഗ്ടണ്‍: 2024-ആകുമ്പോഴേക്കും ചന്ദ്രനില്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികരെ എത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണു നാസ. ഈ ദൗത്യത്തിനായി നാസയ്ക്കു ചുരുങ്ങിയത് 20 മുതല്‍ 30 ബില്യന്‍ ഡോളര്‍ വരെ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ചെലവഴിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നതെന്നു നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡെന്‍സ്റ്റീന്‍ പറഞ്ഞു. ഗ്രീക്ക് പുരാണത്തില്‍ ചന്ദ്ര ദേവതയായി അറിയപ്പെടുന്ന ആര്‍ട്ടിമിസിന്റെ പേരാണു നാസ ചാന്ദ്ര ദൗത്യത്തിന് നല്‍കിയിരിക്കുന്നത്. രണ്ട് ബഹിരാകാശ യാത്രികരെ ചന്ദ്രനിലെത്തിക്കാനാണ് നാസ തീരുമാനിച്ചിരിക്കുന്നത്. ഇവരില്‍ ഒരാള്‍ സ്ത്രീയും ഒരാള്‍ പുരുഷനുമായിരിക്കും. ആദ്യമായി ചന്ദ്രനില്‍ കാല് കുത്തുന്ന സ്ത്രീയും ഇവരായിരിക്കും. ആര്‍ട്ടിമിസ് പദ്ധതിയുടെ ലക്ഷ്യമെന്നത്, ചന്ദ്രനില്‍ സുസ്ഥിര സാന്നിധ്യമറിയിക്കുകയെന്നതാണ്. 1969 ജുലൈ 21-നായിരുന്നു മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളായ നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവരായിരുന്നു കാലുകുത്തിയത്. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ ദൗത്യത്തിന്റെ പേര് അപ്പോളോ 11 എന്നായിരുന്നു.

Comments

comments

Categories: FK News
Tags: nasa