ഹോണ്ട സിറ്റി പരിഷ്‌കരിച്ചു

ഹോണ്ട സിറ്റി പരിഷ്‌കരിച്ചു

സ്പീഡ് വാണിംഗ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ നല്‍കി

ന്യൂഡെല്‍ഹി : ഹോണ്ട സിറ്റി സെഡാന്‍ പരിഷ്‌കരിച്ചു. ജൂലൈ ഒന്നിന് പ്രാബല്യത്തിലാകുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാണ് പുതിയ ഫീച്ചറുകള്‍ നല്‍കിയത്. സ്പീഡ് വാണിംഗ് സിസ്റ്റം, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്. അതേസമയം വില വര്‍ധിപ്പിച്ചിട്ടില്ല. 9.92 ലക്ഷം മുതല്‍ 14.34 ലക്ഷം രൂപ വരെയാണ് മുംബൈ എക്‌സ് ഷോറൂം വില. ഈ ഫീച്ചറുകളും ഡ്രൈവര്‍ സൈഡ് എയര്‍ബാഗും അടുത്ത മാസം ഒന്ന് മുതല്‍ എല്ലാ കാറുകളിലും സ്റ്റാന്‍ഡേഡായി നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഹോണ്ട സിറ്റിയില്‍ രണ്ട് ഫ്രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്ററിലധികം വേഗം വര്‍ധിച്ചാല്‍ സ്പീഡ് വാണിംഗ് സിസ്റ്റം മുന്നറിയിപ്പ് നല്‍കും. മണിക്കൂറില്‍ 120 കിലോമീറ്ററിലധികം വേഗം വര്‍ധിച്ചാല്‍ മുന്നറിയിപ്പ് തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കും.

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ഹോണ്ട സിറ്റി ഉപയോഗിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 120 പിഎസ് കരുത്തും ഡീസല്‍ എന്‍ജിന്‍ 100 പിഎസ് കരുത്തും ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡ്, 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനുകളും സിവിടിയുമാണ് ഓപ്ഷനുകള്‍. ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ്, മാരുതി സുസുകി സിയാസ്, ഹ്യുണ്ടായ് വെര്‍ണ എന്നിവയാണ് പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto
Tags: Honda city