പ്രകൃതിയിലേക്കുള്ള മടക്കം ആരോഗ്യം പകരും

പ്രകൃതിയിലേക്കുള്ള മടക്കം ആരോഗ്യം പകരും

പ്രകൃതിയാണ് എറ്റവും നല്ല ഗുരുവും വൈദ്യനുമെന്നു പറയാറുണ്ട്. വര്‍ത്തമാനകാലത്തെ രോഗങ്ങളില്‍ പലതും പ്രകൃതിയുമയി ഇടകലര്‍ന്നുജീവിക്കാത്തതിനെ തുടര്‍ന്നുണ്ടാകുന്നതാണെന്ന് നിഗമനങ്ങളും കുറവല്ല.

ഒരു കുട്ടി പറമ്പില്‍ ഓടിക്കളിക്കുന്നതോ അരുവിയില്‍ കുളിക്കുന്നതോ കാണുന്ന ആര്‍ക്കും അവന്റെ ആരോഗ്യത്തെക്കുറിച്ചറിയാന്‍ കാര്യമായി സമയം കളയേണ്ടതില്ല. പ്രകൃതിയുമായി സമയം ചെലവഴിക്കുന്നവര്‍ ആരോഗ്യവാന്മാരായി കാണപ്പെടും. കുട്ടികള്‍ക്ക് സ്വാഭാവികമായി കളിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ അവര്‍ കൂടുതല്‍ സന്തുഷ്ടരും സാമൂഹ്യമായി കൂടുതല്‍ ബന്ധപെട്ടവരുമായിത്തീരും. ഇത് മിക്ക മാതാപിതാക്കള്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രകൃതിയിലേക്കു തിരിച്ചു പോകേണ്ടതിന്റെ പ്രാധാന്യം മുതിര്‍ന്നവര്‍ക്കും അറിയാം.

അതിനാലാണ് നാം പലപ്പോഴും ജോലിയിലെ സമ്മര്‍ദം മറികടക്കാന്‍ സുന്ദരമായ, പ്രകൃതിരമണീയ സ്ഥലങ്ങളിലേക്ക് അവധിക്കാലമാഘോഷിക്കാന്‍ പുറപ്പെടുന്നത്. എന്നാല്‍ ആരോഗ്യത്തിനായി എത്ര സമയം പ്രകൃതിയില്‍ ചെലവിടണമെന്ന് ചോദിച്ചാല്‍ ആളുകള്‍ അല്‍ഭുതപ്പെടും. അതിന് അങ്ങനെ സമയക്രമമുണ്ടോ എന്നാകും ചോദ്യം. ബ്രിട്ടണിലെ ഒരു സംഘം ഗവേഷകര്‍ ആ ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിച്ചു. 19,000 ത്തിലധികം ആളുകളില്‍ പഠനം നടത്തിയയെ ശേഷം അവര്‍ ഉത്തരം കണ്ടെത്തി. അവര്‍ പ്രകൃതിയില്‍ ചെലവഴിച്ച വിനോദ സമയത്തെക്കുറിച്ചും ആരോഗ്യത്തെയും കുറിച്ച് നടത്തിയ സര്‍വേയില്‍ ഓരോ ആഴ്ചയിലും കുറഞ്ഞത് 120 മിനുട്ട് പ്രകൃതിയില്‍ ചെലവഴിച്ചവര്‍ അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്നു തെളിഞ്ഞു. കായിക വ്യായാമങ്ങളില്‍ നിന്ന് ആളുകള്‍ക്ക് ലഭിക്കുന്നതിനു സമാനമായ ആരോഗ്യമാണ് ഇതിലൂടെ അവര്‍ക്കു ലഭിച്ചത് എന്ന് ഗവേഷകര്‍ പറയുന്നു.. പാര്‍ക്കിനുള്ളില്‍ വാരാന്ത്യത്തില്‍ നീണ്ട വിശ്രമം മാത്രമല്ല, വീടിനു സമീപമുള്ള പല ചെറിയ നടപ്പാതകള്‍ പോലും ഇതിന് ഫലപ്രദമായി ഉപയോഗിക്കാം. മറ്റു ഗവേഷണങ്ങളും പ്രകൃതിക്ക് ആരോഗ്യം നല്‍കാന്‍ കഴിയുമെന്ന് കാണിച്ചു തരുന്നു. ഒരു പഠനത്തില്‍ അഞ്ചു മിനിറ്റ് നേരം തുറന്ന സ്ഥലത്ത് കസര്‍ത്തു നടത്തിയവരുടെ മാനസികാവസ്ഥയില്‍ ഗുണപരമായ മാറ്റം വന്നിരുന്നു. വളരെ സമ്മര്‍ദപൂരിതമായ ജോലിചെയ്യുന്നവരെ ഒരു മണിക്കൂറിനുശേഷം പ്രകൃതിയിലേക്ക് വിനോദത്തിനയച്ചപ്പോള്‍ അവര്‍ ചിരിച്ചും, ഭക്ഷണം കഴിച്ചും കുട്ടികളെപ്പോലെ ഉല്ലാസചിത്തരായെന്നു മനസിലാക്കാനായി.

Comments

comments

Categories: Health
Tags: health, Nature