ആസ്ത്മ ഉയര്‍ന്ന ചെലവു കാരണം രോഗികള്‍ മരുന്ന് ഒഴിവാക്കുന്നു

ആസ്ത്മ ഉയര്‍ന്ന ചെലവു കാരണം രോഗികള്‍ മരുന്ന് ഒഴിവാക്കുന്നു

ആസ്ത്മ മരുന്നുവില സംബന്ധിച്ച് കാര്യമായ വിലപേശല്‍ ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് അടിയന്തര ഇടപെടലുകള്‍ ആവശ്യമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ആസ്ത്മയില്‍ സാധാരണയായി നിര്‍ദേശിക്കുന്നചികില്‍സാവിധി ഇന്‍ഹെയ്ല്‍ഡ് കോര്‍ട്ടിക്കോസ്റ്റീറോയിഡുകളുടെ ഉപയോഗമാണ്. ഇത് ശാലമാക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്നും മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതും ഗവേഷകര്‍ പറഞ്ഞു. പുതിയ റിപ്പോര്‍ട്ടനുസരിച്ച് പത്തിലൊരു ആസ്ത്മരോഗിക്ക് വരുന്ന സാമ്പത്തികച്ചെലവുകള്‍ ക്ഷയത്തിനും എയിഡ്‌സിനും വരുന്ന ചെലവിനേക്കാള്‍ കൂടുതലാണ്. ദ് ജോര്‍ജ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത്, യുഎന്‍എസ്ഡബ്ല്യു സിഡ്‌നിയിലെ വൂള്‍കോക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകര്‍ നടത്തിയ സര്‍വ്വേയിലാണ് ഈ നിഗമനത്തിലെത്തിയത്. 1,400 ഓസ്‌ട്രേലിയക്കാരെ പങ്കെടുപ്പിച്ച സര്‍വ്വേയില്‍ മുതിര്‍ന്നവരില്‍ പകുതി പേരും മൂന്നിലൊന്ന് കുട്ടികളും ആസ്ത്മ മരുന്നുകളുടെ അളവ് കുറയ്ക്കുകയോ അവ ഒഴിവാക്കുകയോ ചെയ്തതായി മനസിലാക്കാനായി. ഇന്‍ഹേലറുകളുടെ ഉപയോഗം രോഗത്തിന്റെ അവശതകളും മരണനിരക്കും കുറയ്ക്കുമെങ്കിലും ഇതിനു വേണ്ടി വരുന്ന ഉയര്‍ന്ന ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാകുന്നില്ല. ആണ്‍കുട്ടികളും പ്രായമേറിയയവരുമാണ് ആസ്ത്മ ചികില്‍സയില്‍ നിന്ന് കൂടിയ ചെലവു ചൂണ്ടിക്കാട്ടി പിന്മാറുന്നതെന്നും സര്‍വേ കണ്ടെത്തി. ആസ്ത്മ ഒരു ദീര്‍ഘകാല രോഗമാണ്. രോഗപ്രതിരോധം നിയന്ത്രിക്കാന്‍ ജനങ്ങള്‍ ശരിയായ ചികില്‍സ പിന്തുടരണമെന്നും ഹ്രസ്വകാല പ്രതിവിധികള്‍ കൊണ്ട് തൃപ്തിപ്പെടരുതെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

ശ്വാസനാളത്തില്‍ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താല്‍ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു രോഗമാണിത്. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാരതടസത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയപടിയിലെത്തിക്കാമെന്നതാണ് ആസത്്മയെ മറ്റുശ്വാസതടസ്സ രോഗങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നത്. ജനിതകവും പാരിസ്ഥിതികവും തൊഴില്‍പരവുമായ നിരവധി ഘടകങ്ങളുടെ പാരസ്പര്യമാണു ആസ്മയ്ക്ക് കാരണം. ഇതു ചികില്‍സിച്ച് മാറ്റാവുന്ന ഒരു രോഗമല്ല, എന്നാല്‍ ലക്ഷണങ്ങളെ പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്താനാവും. ശ്വാസനാളസങ്കോചത്തിനു കാരണമാകുന്ന ജൈവപ്രക്രിയകളെയും രോഗപ്രതിരോധവ്യൂഹത്തിന്റെ അമിതപ്രതികരണങ്ങളെയും നിയന്ത്രിക്കാനുള്ള മരുന്നുകളെയും ഉപയോഗിച്ചു രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനാകും.

Comments

comments

Categories: Health
Tags: Asthma