6 കമ്പനികളുടെ വിപണി മൂലധനം 34,000 കോടി ഉയര്‍ന്നു

6 കമ്പനികളുടെ വിപണി മൂലധനം 34,000 കോടി ഉയര്‍ന്നു

8,45,149.61 കോടി മൂലധനവുമായി ടാറ്റാ കണ്‍സള്‍ട്ടന്‍സി ഏറ്റവും മുന്നില്‍

ന്യൂഡെല്‍ഹി: വിപണി മൂലധനത്തില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ കമ്പനികളില്‍ ആറെണ്ണം കഴിഞ്ഞയാഴ്ച സ്വന്തമാക്കിയത് 34,250.18 കോടി രൂപയുടെ മൂലധനം. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്ഡവീസസാണ് (ടിസിഎസ്) മൂലധന സമാഹരണത്തില്‍ മുന്നിലെത്തിയത്. ടിസിഎസിന് പുറമെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, ഇന്‍ഫോസിസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളാണ് വിപണി മൂലധനം വര്‍ധിപ്പിച്ചത്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ കമ്പനികള്‍ക്ക് വിപണിയില്‍ നഷ്ടം നേരിട്ടു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂലധനം 27,523.74 കോടി രൂപ വര്‍ധിച്ച് 8,45,149.61 കോടി രൂപയിലെത്തി. ഐടിസിയുടെ മൂല്യം 2,513.02 കോടി രൂപ ഉയര്‍ന്ന് 3,40,728.67 കോടി രൂപയായി. എസ്ബിഐ 1,963.42 കോടി രൂപയുടെ നേട്ടമാണ് ഉണ്ടാക്കിയത്. ബാങ്കിന്റെ വിപണി മൂലധനം 3,06,872.77 കോടി രൂപയായി ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം 1,045,95 കോടി വര്‍ധിച്ച് 8,34,819.67 കോടിയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 745.32 കോടി രൂപ ഉയര്‍ന്ന് 2,69,593.17 കോടിയിലെത്തി. 3,23,475.68 കോടിയായാണ് ഇന്‍ഫോസിസിന്റെ വിപണി മൂലധനം ഉയര്‍ന്നത്.

Comments

comments

Categories: FK News, Slider