ടെലികോം ലേലത്തില്‍ ലക്ഷ്യം 5.83 ട്രില്യണ്‍ രൂപ

ടെലികോം ലേലത്തില്‍ ലക്ഷ്യം 5.83 ട്രില്യണ്‍ രൂപ

വിവിധ ഫ്രീക്വന്‍സികളായി ഈ വര്‍ഷം 8,600 മെഗാഹെട്‌സ് സ്‌പെക്ട്രം വിറ്റഴിക്കും

ന്യൂഡെല്‍ഹി: ടെലികോം തരംഗങ്ങളുടെ ലേലത്തിലൂടെ ഈ വര്‍ഷം 5.83 ട്രില്യണ്‍ രൂപ (84 ബില്യണ്‍ രൂപ) നേടാമെന്ന പ്രതീക്ഷയില്‍ മോദി സര്‍ക്കാര്‍. വിവിധ ഫ്രീക്വന്‍സികളായി ഈ വര്‍ഷം 8,600 മെഗാഹെട്‌സ് സ്‌പെക്ട്രം വിറ്റഴിക്കാനാണ് ഈ വര്‍ഷം സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് ടെലികോം മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ടെലികോം കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാനാവുമോയെന്ന് സംശയമുണ്ട്. ജിയോയുടെ വരവോയെ ആരംഭിച്ച താരിഫ്, ഡാറ്റ യുദ്ധം സാരമായ പരിക്ക് കമ്പനികളുടെ വരുമാനത്തിലും കരുതല്‍ ധനത്തിലും ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്‌പെക്ട്രത്തിന് അമിത വില നിര്‍ണയിക്കരുതെന്ന ആവശ്യവും സജീവമാണ്. മുന്‍ കാലങ്ങളില്‍ ദേശീയ ഖജനാവിലേക്കുള്ള വരുമാനത്തിന്റെ പ്രധാന സ്രോതസുകളിലൊന്നായിരുന്നു സ്‌പെക്ട്രം ലേലം. എന്നാല്‍ 2ജി സ്‌പെക്ട്രം ലേലത്തില്‍ നിന്ന് തടുക്കത്തില്‍ ലഭിച്ച വരുമാനം പിന്നീടുള്ള ലേലങ്ങളില്‍ അദൃശ്യമായിരുന്നു. 5ജി സ്‌പെക്ട്രം ലേലം വൈകാതെ നടക്കുമെന്നതിനാല്‍ ഇത്തവണ ആവേശം കുറയാനും സാധ്യതയുണ്ട്.

Comments

comments

Categories: FK News
Tags: spectrum, telecom