അന്തരീക്ഷമലിനീകരണവും മാംസാഹാരവും

അന്തരീക്ഷമലിനീകരണവും മാംസാഹാരവും

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ മാട്ടിറച്ചിയേക്കാള്‍ നല്ലത് കോഴിയിറച്ചിയുടെ ഉപയോഗമെന്നു റിപ്പോര്‍ട്ട്

അന്തരീക്ഷമലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന കാര്‍ബണ്‍ പുറന്തള്ളലും മാംസാഹാര ഉപഭോഗവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. മാംസാഹാര ഉല്‍പ്പന്ന വ്യവസായം ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ബണ്‍തോത് ഞെട്ടിക്കുന്നതാണ്. ധാന്യ, പഴം, പച്ചക്കറിക്കൃഷിയേക്കാള്‍ പല മടങ്ങാണ് കന്നുകാലിവളര്‍ത്തലും മാംസസംസ്‌കരണവും മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഉല്‍പ്പാദനം. ഇതില്‍ മാട്ടിറച്ചി ഉല്‍പ്പാദനവും സംസ്‌കരണവുമാണ് ഏറ്റവും കൂടുതല്‍ ഇന്ധനച്ചെലവും കാര്‍ബണ്‍ പുറംതള്ളലും ഉണ്ടാക്കുന്നത്. ഇതിന് ഒരു പ്രായോഗികബദല്‍ എന്നു പറയുന്നത് മാട്ടിറച്ചിക്കു പകരം കോഴിയിറച്ചിയുടെ ഉപഭോഗം കൂട്ടുകയാണ്. കാരണം മാട്ടിറച്ചിയുടെ പകുതിയോളം മാത്രം കാര്‍ബണ്‍ പുറന്തള്ളലേ കോഴിവളര്‍ത്തലും മാംസസംസ്‌കരണവും കൊണ്ട് ഉണ്ടാകുന്നുള്ളൂ.

മാംസാഹാരം കൂടുതല്‍ ഉപയോഗിക്കുന്ന പശ്ചാത്യനാടുകളില്‍ അതു മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തോതും കൂടുതലാണ്. അമേരിക്കക്കാര്‍ യഥാര്‍ത്ഥത്തില്‍ എന്തൊക്കയാണ് കഴിക്കുന്നത് എന്ന് കണ്ടെത്താന്‍ ദേശീയ ആരോഗ്യ പോഷകാഹാര പരിശോധന സര്‍വേ ഒരു പഠനം നടത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ കഴിച്ച ഭക്ഷണങ്ങളെന്തൊക്കെയാണെന്ന് ഓര്‍ത്തെടുക്കാന്‍ 16,000 പേരോട് ആവശ്യപ്പെട്ടു. അവര്‍ കഴിച്ച വിഭവങ്ങള്‍ പുറന്തള്ളിയ കാര്‍ബണ്‍ അളവു സംബന്ധിച്ച് പഠനം നടത്തി. മാട്ടിറച്ചി വിഭവങ്ങളാണ് അവര്‍ കൂടുതലും കഴിച്ചത്. ബ്രോയ്ല്‍ഡ് ബീഫ് സ്റ്റീക്ക് പോലുള്ള വിഭവങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ബ്രോയ്ല്‍ഡ് ചിക്കന്‍ പുറത്തുവിടുന്നതിനേക്കാള്‍ തുലോം കൂടുതലാണെന്നു കണ്ടെത്താന്‍ കഴിഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ട കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ മാട്ടിറച്ചിക്കു പകരം കോഴിയിറച്ചി കഴിക്കുന്നതാണെന്ന് മുമ്പേ അറിയാമെങ്കിലും അത് പ്രതീക്ഷിച്ചതിനേക്കാളും വളരെ താഴ്ന്നതാണെന്ന് ട്യൂലെന്‍ സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകനായ ഡീഗോ റോസ് പറയുന്നു.

ഭക്ഷണക്രമത്തിലെ വ്യത്യാസം കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ അളവ് ഒരുപാട് കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം തെളിയിക്കുന്നു. കന്നുകാലിവളര്‍ത്തലിനു വേണ്ടി വരുന്ന ഊര്‍ജ്ജം, കാലിത്തീറ്റയ്ക്കായി ഉപയോഗിക്കുന്ന രാസവളങ്ങള്‍, തീറ്റക്കൃഷിക്കു വേണ്ടി വരുന്ന ഭൂവിനിയോഗം എന്നിവയാണ് ഇതിനു കാരണം. എന്നാല്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിന് പൂര്‍ണമായും മാംസാഹാരവും മറ്റു ജന്തുജന്യ ഉല്‍പ്പന്നങ്ങളും ഉപേക്ഷിക്കേണ്ടതില്ലെന്ന് ഇത് കാണിക്കുന്നു. ആഗോളതലത്തില്‍ കാര്‍ബണ്‍ പുറന്തള്ളലിന്റെ നാലിലൊന്ന് സംഭാവനചെയ്യുന്ന ഭക്ഷ്യോല്‍പ്പന്ന വ്യവസായമാണ്. മാട്ടിറച്ചി ഉപഭോഗം കുറയ്ക്കാതെ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുക പ്രയാസമാണ്. ആഗോളതാപനം എല്ലാ മേഖലകളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട മേഖലയാണ്.

മാംസാഹാര ഉല്‍പ്പന്നത്തില്‍ മാട്ടിറച്ചി കൂടുതല്‍ പ്രകൃതിക്കു ഹാനി വരുത്തുന്നതെങ്ങനെയെന്നു നോക്കാം. കന്നുകാലിവളര്‍ത്തലിന് കൃഷിയേക്കാള്‍ 20 മടങ്ങ് ഭൂമി വിനിയോഗിക്കേണ്ടി വരുന്നു, ഇത് പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ബീന്‍സ് കൃഷിക്ക് വേണ്ടിവരുന്നതിനേക്കാള്‍ 20 മടങ്ങാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മാട്ടിറച്ചി ഉല്‍പ്പാദനത്തിന് കോഴിക്കൃഷിയേക്കാള്‍ 10 മടങ്ങ് വിഭവങ്ങള്‍ ആവശ്യമാണ്. ട്യൂലേണ്‍ പഠനത്തില്‍, ഏറ്റവും കൂടുതല്‍ പരിസ്ഥിതയാഘാതം ഉണ്ടാക്കുന്നത് മാട്ടിറച്ചി ഉല്‍പ്പാദനമാണ്. ആടുമാടുകള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് മാത്രമല്ല അതിനേക്കാള്‍ ശക്തി കൂടിയ മീഥേന്‍, ഹരിതഗൃഹവാതകങ്ങള്‍ എന്നിവയും പുറത്തു വിടുന്നു. കോഴികള്‍ തീറ്റ വളരെ പെട്ടെന്ന് ദഹിപ്പിക്കുന്നു. കോഴിത്തീറ്റ വളരെവേഗം ദഹിപ്പിക്കുന്നതിനില്‍ ഭൂമി, വളം, ഊര്‍ജ്ജത്തിന്റെ അളവ് എന്നിവ കുറയ്ക്കുകയും, അതുവഴി കുറഞ്ഞ കാര്‍ബണ്‍ പുറംതള്ളല്‍ മാത്രമുണ്ടാക്കുകയും ചെയ്യുന്നു.

വര്‍ഷാദ്യത്തില്‍ അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും താാഴ്ന്ന നിരക്കിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഉളവാക്കുന്ന ആഹാരക്രമമാണ് പാലിക്കുന്നതെന്നു മനസിലാക്കാനായി. ആരോഗ്യപരവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ കുറഞ്ഞ മാംസോപഭോഗവും കൂടുതല്‍ സസ്യാഹാരവും നിറഞ്ഞ ഭക്ഷണക്രമത്തിലേക്ക് പൗരന്മാര്‍ മാറേണ്ടി വന്നതിന്റെ ആവശ്യകതയെക്കുറിച്ച് തെളിവുകള്‍ വ്യക്തമാണെന്ന് സ്‌കൂള്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് സസ്‌റ്റൈനബിലിറ്റിയിലെ മിഷിഗണ്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ സിസ്റ്റത്തിലെ ഗവേഷകന്‍ മാര്‍ട്ടിന്‍ ഹെല്ലര്‍ പറയുന്നു. 16 രാജ്യങ്ങളില്‍ നിന്നുള്ള 37 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട ലാന്‍ഡ്മാര്‍ക്ക് ഈറ്റ്- ലാന്‍സെറ്റ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആഗോള ഭക്ഷ്യ വ്യവസ്ഥയുടെ സമൂലമായ മാറ്റം ആവശ്യപ്പെടുന്നു. കാരണം ഇത് കാലാവസ്ഥാ സുസ്ഥിരതയെ ഭീഷണിപ്പെടുത്തുന്നുവെന്നു മാത്രമല്ല പരിസ്ഥിതി നശീകരണത്തിന്റെ ഏറ്റവും വലിയ കാരണം കൂടിയാണിത്. കൂടാതെ, മദ്യം, മയക്കുമരുന്ന്, പുകയില ഉപയോഗം എന്നിവയേക്കാള്‍ വലിയ രോഗഭീഷണിയാകാന്‍ ഭക്ഷണരീതികള്‍ക്കു കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Health