എംവി അഗസ്റ്റ എഫ്3 ആര്‍സി ഇന്ത്യയില്‍

എംവി അഗസ്റ്റ എഫ്3 ആര്‍സി ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 21.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി : എംവി അഗസ്റ്റ എഫ്3 ആര്‍സി സൂപ്പര്‍ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 21.99 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. അസാധാരണവും അപൂര്‍വ്വവുമായ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്കിന്റെ ആറ് യൂണിറ്റ് മാത്രമാണ് എംവി അഗസ്റ്റ ഇന്ത്യയ്ക്കായി വകയിരുത്തിയിരിക്കുന്നത്. മൂവര്‍ണ്ണ റേസിംഗ് ലിവറി എടുത്തണിഞ്ഞാണ് ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിള്‍ വരുന്നത്.

‘എസ്‌സി-പ്രോജക്റ്റ്’ എക്‌സ്‌ഹോസ്റ്റ്, ആനോഡൈസ് ചെയ്ത അലുമിനിയം മിറര്‍ ക്യാപ്പുകള്‍, ബില്ലറ്റ് അലുമിനിയം ബ്രേക്ക്/ക്ലച്ച് ലിവറുകള്‍, ബില്ലറ്റ് അലുമിനിയം ഫൂട്ട് പെഗ്ഗുകള്‍ എന്നിവ എഫ്3 ആര്‍സി മോട്ടോര്‍സൈക്കിളില്‍ ഇറ്റാലിയന്‍ കമ്പനി നല്‍കിയിരിക്കുന്നു. ഫൈബര്‍ ഗ്ലാസ് റിയര്‍ സീറ്റ് കവര്‍, ബൈക്ക് കവര്‍, റിയര്‍ പാഡോക്ക് സ്റ്റാന്‍ഡ്, ലിമിറ്റഡ് എഡിഷന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ എന്നിവയും ലഭിക്കും.

798 സിസി, 3 സിലിണ്ടര്‍ എന്‍ജിനാണ് ഫുള്ളി ഫെയേര്‍ഡ് എഫ്3 ആര്‍സി (റിപ്പാര്‍ത്തോ കോഴ്‌സെ) മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 13,250 ആര്‍പിഎമ്മില്‍ 153 എച്ച്പി കരുത്തും 10,600 ആര്‍പിഎമ്മില്‍ 88 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 240 കിലോമീറ്ററാണ് ടോപ് സ്പീഡ്. 165 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഡ്രൈവെയ്റ്റ്.

Comments

comments

Categories: Auto
Tags: MV Augusta