സ്ത്രീകള്‍ക്ക് ശ്വാസകോശാര്‍ബുദസാധ്യത കൂടുതല്‍

സ്ത്രീകള്‍ക്ക് ശ്വാസകോശാര്‍ബുദസാധ്യത കൂടുതല്‍

പുരുഷന്‍മാര്‍ക്കിടയിലാണ് ശ്വാസകോശ കാന്‍സര്‍ കൂടുതല്‍ കാണപ്പെടുകയെന്ന പൊതുധാരണയില്‍ തിരുത്തലുകള്‍ വരുത്തേണ്ടി വരുമെന്നു പുതിയ റിപ്പോര്‍ട്ട്. സ്ത്രീകളില്‍ വളരെ വലിയൊരു ശതമാനം ഈ രോഗം അനുഭവിക്കുന്നുണ്ടെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. എങ്കിലും പ്രാരംഭഘട്ടത്തില്‍ ചികില്‍സ നടത്തിയാല്‍ ശ്വാസകോശ കാന്‍സര്‍ ബാധിതരുടെ അതിജീവനനിരക്ക് ഒരുപാട് ഉയര്‍ത്താനാകുമെന്ന് അവര്‍ വിശദീകരിക്കുന്നു. പുകവലിയാണ് ശ്വാസകോശത്തിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് പൊതുജനാഭിപ്രായം നിലവിലുണ്ട്. പുരുഷന്മാരില്‍ ശ്വാസകോശ കാന്‍സര്‍ കൂടുതല്‍ കാണുന്നുവെന്ന ധാരണയ്ക്കു പിന്നിലെ കാരണവും ഇതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതു മാത്രമല്ല കാരണമെന്ന് ദുരയിലെ വഡമയാളന്‍ ആശുപത്രിയിലെ ഡോക്റ്റര്‍ എസ് അളഗു ഗണേഷ് പറയുന്നു. സ്ത്രീകളിലെ ശ്വാസകോശ കാന്‍സറിനു കാരണമായ പല കാരണങ്ങളും പലപ്പോഴും നിര്‍ണയിക്കാന്‍ കഴിയാത്തതാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുകമലിനീകരണമാണ് ഒരു പ്രധാന കാരണമെന്നു കണക്കാക്കപ്പെടുന്നു. വിറകടുപ്പിലെ പുക വീട്ടമ്മമാരില്‍ ശ്വാസകോശ അര്‍ബുദമുണ്ടാക്കാം. ഇതോടൊപ്പം വ്യാവസായിക മലിനീകരണവും ജനിതകവ്യതിയാനങ്ങളും പാരമ്പര്യ ഘടകങ്ങളും പ്രധാനമാണ്. വഡമയാളന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്വാസകോശ കാന്‍സര്‍ രോഗികകളില്‍ 30% മുതല്‍ 40% വരെ സ്ത്രീകളാണ്. പൊതുവെ ഇവരുടെ അതിജീവനനിരക്ക് 18% ആണ്. എന്നാല്‍ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിച്ചു കഴിഞ്ഞാല്‍ അത് 60% മുതല്‍ 70% വരെയാക്കാനാകും. പ്രായമായ ഒരാള്‍ക്ക് ആവര്‍ത്തിച്ച് ചുമ വരുമ്പോള്‍ അത് വാര്‍ധക്യജന്യ അസുഖമായി കണക്കാക്കി അവഗണിക്കാറാണു പതിവ്. എന്നാല്‍ അത് തുടരുകയാണെങ്കില്‍ ഉടന്‍ പരിശോധിക്കേണ്ടതാണെന്ന് ചീഫ് കാര്‍ഡിയോത്തോറാസിക് സര്‍ജന്‍ ഡോ. പി ബാബു പറഞ്ഞു. ഓരോ വര്‍ഷവും 1.61 ദശലക്ഷം പേര്‍ക്കു ശ്വാസകോശ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 1.38 പേര്‍ മരിക്കുന്നു. അര്‍ബുദ രോഗങ്ങളില്‍ കൂടുതല്‍ മരണകാരണവും ശ്വാസകോശ അര്‍ബുദമാണെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു.

Comments

comments

Categories: Health
Tags: Lung cancer