രാജ്യത്തെ ഏറ്റവും വലിയ ആളെക്കൊല്ലി ഈ രോഗം

രാജ്യത്തെ ഏറ്റവും വലിയ ആളെക്കൊല്ലി ഈ രോഗം

ഇന്ത്യയില്‍ ആത്മഹത്യ, തീവ്രവാദിയാക്രമണങ്ങള്‍ എന്നിവയാല്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ പ്രമേഹം മൂലം മരിക്കുന്നു

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് ആത്മഹത്യകളിലും തീവ്രവാദിയാക്രമണങ്ങളിലുമാണ്. 2017 ല്‍ തീവ്രവാദിയാക്രമണങ്ങളില്‍ 766 ഇന്ത്യക്കാര്‍ മരണമടഞ്ഞു. ഇത് രാജ്യത്തെ മൊത്തം മരണസംഖ്യയുടെ 0.007% മാണ്. എന്നാല്‍ ഇതിലും എത്രയോ മടങ്ങാണ് അസുഖം മൂലം മരിക്കുന്നവരുടെ എണ്ണം. രോഗങ്ങള്‍ മൂലം 6.6 മില്ല്യന്‍ ഇന്ത്യക്കാരാണ് ആ വര്‍ഷം മരിച്ചത്, അതായത് ദേശീയ മരണനിരക്കിന്റെ 90%.

2017-18 ബജറ്റ് പ്രകാരം, ഇന്ത്യയുടെ പ്രതിരോധച്ചെലവിന്റെ ഇരട്ടിയിലേറെ ആരോഗ്യ ചെലവായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസമേഖലകളിലെ മോശം നിക്ഷേപം രാജ്യത്തിന്റെ ഉല്‍പാദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും നേരിട്ട് ബാധിക്കുന്നു. ആറര വര്‍ഷമാണ് ഇന്ത്യക്കാരുടെ പരമാവധി ഉല്‍പാദനക്ഷമത. ചൈനയില്‍ ഇത് 20 വര്‍ഷവും ബ്രസീലില്‍ 16ഉം ശ്രീലങ്കയില്‍ 13 മാണ്. അന്താരാഷ്ട്ര മാനവവിഭവശേഷിയില്‍ 195 രാജ്യങ്ങളില്‍ 158-ാം സ്ഥാനത്താണ് ഇന്ത്യ.

2017 ല്‍ ഇന്ത്യയില്‍ 9.9 ദശലക്ഷം മരണങ്ങളുണ്ടായി, ഒരു ലക്ഷത്തിന് 717.79 ആണ് മരണനിരക്ക്. 2018 ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് (ജിബിഡി) പ്രകാരം, വാഷിംഗ്ടണ്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച രോഗാവസ്ഥയും മരണനിരക്കും സംബന്ധിച്ച ആഗോള കണക്കാണിത്. പകര്‍ച്ചവ്യാധി, പ്രസവം, നവജാതശിശുമരണം, പോഷകാഹാരക്കുറവ്, രോഗങ്ങള്‍ എന്നിവ മൂലം ഇന്ത്യയില്‍ മരണനിരക്ക് 26.6 ശതമാനമായിരുന്നു. സാംക്രമികേതര രോഗങ്ങള്‍ മൂലം 63.4 ശതമാനവും, മുറിവുകള്‍ 9.8 ശതമാനവുമായിരുന്നു ഇത്. സംഘര്‍ഷം, ഭീകരാക്രമണം തുടങ്ങിയവ മൂലം 766 മരണങ്ങളുണ്ടായി. ഇത് മൊത്തം മരണത്തിന്റെ 0.007%മാണ്.
2017 ല്‍ രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 178 ഭീകരാക്രമണങ്ങളില്‍ 77 പേര്‍ കൊല്ലപ്പെടുകയും 295 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്ന് ദക്ഷിണേഷ്യന്‍ ടെററിസം പോര്‍ട്ടല്‍ പറയുന്നു. അതേസമയം, പ്രമേഹം (254,500), ആത്മഹത്യകള്‍ (210,800), പകര്‍ച്ചവ്യാധികള്‍ (2 ദശലക്ഷം), സാംക്രമികേതര രോഗങ്ങള്‍ (6.2 ദശലക്ഷം) എന്നിവ മൂലമുള്ള മരണങ്ങള്‍ തീവ്രവാദം മൂലമുള്ള മരണങ്ങളുടെ 8,000 ഇരട്ടിയാണെന്നു കാണാം.

ഇന്ത്യയിലെ പൊതുജനാരോഗ്യച്ചെലവുകള്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലൊന്നായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ പൊതുചെലവ് 2015 ല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.02% ആയിരുന്നു. 2017-18 കാലഘട്ടത്തില്‍ ഇന്ത്യയുടെ പൊതുജനാരോഗ്യ ചെലവ് ജിഡിപിയുടെ 1.4 ശതമാനമായിരുന്നു. ഇക്കാലളവില്‍ മാലിദ്വീപ് ആരോഗ്യ മേഖലയില്‍ ചെലവാക്കിയതാകട്ടെ, ജിഡിപിയുടെ 9.4 ശതമാനവും ശ്രീലങ്ക 1.6 ശതമാനവും ഭൂട്ടാന്‍ 2.5 ശതമാനവും തായ്‌ലന്‍ഡ് 2.9 ശതമാനവും ചെലവാക്കി. അതേസമയം, ലോകത്തിലെ അഞ്ചാമത്തെ വലിയ പ്രതിരോധച്ചെലവ് വഹിക്കുന്ന രാജ്യമാണ് ഇന്ത്യ. 2017-18 കാലഘട്ടത്തില്‍ പ്രതിരോധ ബജറ്റ് 4.31 ലക്ഷം കോടി രൂപയാണ് ഇത് ജിഡിപിയുടെ 2.5 ശതമാനമാണ്. ഇത് ആ വര്‍ഷത്തെ ആരോഗ്യ ബജറ്റിന്റെ ഇരട്ടിയാണ്. പ്രതിരോധ ബജറ്റിന്റെ നാലിലൊന്ന്, അഥവാ 24% പെന്‍ഷനുകള്‍ക്ക് പോകുന്നു.

2017 ല്‍ കേന്ദ്ര-സംസ്ഥാന ചെലവുകള്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ബജറ്റ് 4.41 ലക്ഷം കോടി രൂപയോ ജിഡിപിയുടെ 2.6 ശതമാനമോ ആയിരുന്നു. 2016 ല്‍ ദക്ഷിണേഷ്യയില്‍ നിലവാരം കുറഞ്ഞ വിദ്യാഭ്യാസത്തില്‍ ഇന്ത്യ ഏറ്റവും താഴെയായിരുന്നു. അഫ്ഗാനിസ്ഥാനു മുകളിലായിരുന്നു ഇന്ത്യുടെ റാങ്കിംഗ്. പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് ശ്രീലങ്കയായിരുന്നു. 2018 ല്‍ ഇന്ത്യയുടെ ആരോഗ്യ ബജറ്റ് ഉയര്‍ന്നുവെങ്കിലും അത് 2010നേക്കാള്‍ ഇരട്ടി മാത്രമായിരുന്നു. ലോകത്ത് വപോഷകക്കുറവുള്ള കുട്ടികളില്‍ മൂന്നിലൊന്ന് ഇന്ത്യയാണെന്നത് കണക്കിലെടുത്താല്‍, ഇതു തീരെ അപര്യാപ്തമാണ്. ക്ഷയരോഗികളുടെ എണ്ണം കൂടി വരുന്നതും പൊതുജനാരോഗ്യ സംരക്ഷണസംവിധാനങ്ങള്‍ പരാജയമാണെന്നു സൂചിപ്പിക്കുന്നു. 2017 ലെ ദേശീയ ആരോഗ്യ നയം 2025 ഓടെ ജിഡിപിയുടെ 2.5 ശതമാനമായി പൊതുജനാരോഗ്യച്ചെലവ് വര്‍ധിപ്പിക്കുമെന്ന് പറയുമ്പോള്‍ത്തന്നെ 2010ലെ ജിഡിപിയുടെ 2 ശതമാനം എന്ന ലക്ഷ്യം ഇന്ത്യ ഇനിയും മറികടന്നിട്ടില്ലെന്നോര്‍ക്കണം.

Comments

comments

Categories: Health
Tags: Diabetic