തരിശുഭൂമിയില്‍ ചെമ്മീന്‍ കൃഷിയിറക്കി ലക്ഷങ്ങളുടെ നേട്ടം

തരിശുഭൂമിയില്‍ ചെമ്മീന്‍ കൃഷിയിറക്കി ലക്ഷങ്ങളുടെ നേട്ടം

രണ്ടു വര്‍ഷം മുമ്പ് എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച ശേഷമാണ് പ്രദീപ് കുമാര്‍ മല്‍സ്യകൃഷിക്കായി ഇറങ്ങിയത്. ഉപേക്ഷിക്കപ്പെട്ട് കിടന്ന തരിശുഭൂമിയില്‍ ചെമ്മീന്‍ കൃഷി ചെയ്ത് ചുരുങ്ങിയ കാലത്തില്‍ ലക്ഷങ്ങളുടെ വരുമാനം നേടുന്ന കര്‍ഷകനായി

ഇന്ത്യയില്‍ എണ്‍പതുകളുടെ അവസാനത്തിലാണ് മത്സ്യവിപ്ലവം അരങ്ങേറുന്നത്. രാജ്യത്തെ മികച്ച സാമ്പത്തിക വളര്‍ച്ചയിലേക്ക് എത്തിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കാനും ഇതിനായിട്ടുണ്ട്. കഴിഞ്ഞ കുറേ ദശകങ്ങളായി ഗുരുഗ്രാമിനും പരിസരപ്രദേശങ്ങളിലും മത്സ്യവിപ്ലവത്തിന്റെ പുതു നാമ്പുകള്‍ കണ്ടുവരുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച പ്രദീപ് കുമാറും മത്സ്യകൃഷി മേഖലയിലെ മുന്‍നിരയില്‍ സ്ഥാനമുള്ള കര്‍ഷകരിലൊരാളാണ്. ഗുരുഗ്രാമിലെ ഝന്‍ജ്രോള ഗ്രാമത്തിലെ കുമാര്‍ വെറുതെ തരിശുനിലമായി കിടന്ന ഭൂമിയിലാണ് ഇന്ന് ലക്ഷങ്ങളുടെ ചെമ്മീന്‍ കൃഷി നടത്തിവരുന്നത്.

ഹരിയാന സര്‍ക്കാരിന്റെ അക്വാകള്‍ച്ചര്‍ പ്രോല്‍സാഹന പദ്ധതികളുടെ ഭാഗമായാണ് കുമാര്‍ മല്‍സ്യകൃഷി മേഖലയിലേക്ക് കാല്‍വെയ്പ്പ് നടത്തിയത്. പദ്ധതിയില്‍ പങ്കാളികളായ നിരവധി ആളുകളും തങ്ങളുടെ തരിശുഭൂമിയില്‍ നിന്നും ചെമ്മീന്‍ കൃഷിയില്‍ പൊന്നുവിളയിച്ചു. മുംബൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജുക്കേഷനില്‍ നിന്നും ആഴ്ചകള്‍ നീണ്ട പരിശീലന പരിപാടികള്‍ക്കു ശേഷമാണ് തരിശുഭൂമിയില്‍ ചെമ്മീന്‍ കൃഷിക്കായി അദ്ദേഹം നിക്ഷേപമിറക്കിയത്.

കടമ്പകളേറെ

ചെമ്മീന്‍കൃഷി അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നല്ല. മികച്ചയിനം മത്സ്യങ്ങളെ കണ്ടെത്തുന്നതു മുതല്‍ മുട്ട വിരിയിക്കുക, വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് നിയന്ത്രിക്കല്‍ എന്നിങ്ങനെ ഏറെ കരുതല്‍ നല്‍കേണ്ട നിരവധി കാര്യങ്ങളിവിടെയുണ്ടെന്നും കുമാര്‍ പറയുന്നു. 100 മുതല്‍ 120 ദിവസം വരെയാണ് ഇവയുടെ വളര്‍ച്ചാകാലം. ഓരോ ചെമ്മീനും കുറഞ്ഞത് 300 ഗ്രാം വീതമുണ്ടാകുമെന്നും കുമാര്‍ പറയുന്നു. മുടക്കുമുതല്‍ വളരെപെട്ടെന്ന് തിരിച്ചുപിടിക്കാമെന്നതാണ് കൃഷിയുടെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ഏക്കറിനും തുടക്കത്തില്‍ 5-6 ലക്ഷം വരെ മുടക്കിയിരുന്നെങ്കിലും പരിശ്രമത്തിനും നിക്ഷേപത്തിനും ഉതകുന്ന രീതിയില്‍ വരുമാനം നേടാനായി.

പ്രയത്‌നിക്കാന്‍ തയാറായാല്‍ ആര്‍ക്കും ചെമ്മീന്‍കൃഷി ചെയ്യാം

കഠിനമായി പ്രയത്‌നിക്കാനുള്ള മനസുണ്ടെങ്കില്‍ ആര്‍ക്കും ഈ കൃഷി ചെയ്യാമെന്നാണ് കുമാറിന്റെ അഭിപ്രായം. ‘ ഒരേക്കറില്‍ വേണമെങ്കിലും കൃഷി ചെയ്യാം. സാങ്കേതിക പ്രഗല്‍ഭ്യം ഏറെ ഗുണം ചെയ്യും. മത്സ്യകൃഷിയുടെ ഭൂരിഭാഗവും പുറത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂട്ടുമെന്ന് മാത്രമല്ല, മികച്ച തൊഴിലവസര സാധ്യതകളും വര്‍ധിപ്പിക്കുന്നുണ്ട്.

10- 12 ലക്ഷം രൂപ നിക്ഷേപമിറക്കിയ വിളവെടുപ്പില്‍ കുമാറിന് 20-24ക്ഷം രൂപ വരെ മത്സ്യകൃഷിയിലൂടെ നേടാനായി. തരിശായി കിടന്ന ഭൂമിയില്‍ വെറും രണ്ടു വര്‍ഷം കൊണ്ട് ലക്ഷങ്ങളുടെ ബിസിനസുകാരനായതിനു പിന്നില്‍ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും ഉറച്ച മനസാണുള്ളത്. തന്നിലെ ബിസിനസുകാരനിലെ വളര്‍ച്ച മനസിലാക്കിയവര്‍ക്ക് കൃഷിയെ കുറിച്ച് അറിയാനുള്ള അവസരവും അദ്ദേഹം നല്‍കുന്നുണ്ട്.

Comments

comments

Categories: FK News

Related Articles