മഹീന്ദ്ര എക്‌സ്‌യുവി 300 എഎംടി ഈ മാസമെത്തും

മഹീന്ദ്ര എക്‌സ്‌യുവി 300 എഎംടി ഈ മാസമെത്തും

സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഡീസല്‍-എഎംടി വേര്‍ഷനാണ് പുറത്തിറക്കുന്നത്

ന്യൂഡെല്‍ഹി : ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) നല്‍കി മഹീന്ദ്ര എക്‌സ്‌യുവി 300 ഈ മാസം വിപണിയില്‍ അവതരിപ്പിക്കും. സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഡീസല്‍-എഎംടി വേര്‍ഷനാണ് പുറത്തിറക്കുന്നത്. അടുത്തയാഴ്ച്ച വിപണിയില്‍ എത്തിച്ചേക്കും.

110 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 117 എച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് നിലവില്‍ മഹീന്ദ്ര എക്‌സ്‌യുവി 300 ഉപയോഗിക്കുന്നത്. എന്നാല്‍ സ്റ്റാന്‍ഡേഡായി 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിനില്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ നല്‍കുന്നതോടെ എക്‌സ്‌യുവി 300 കൂടുതല്‍ ആകര്‍ഷകമാകും. ഫോഡ് ഇക്കോസ്‌പോര്‍ട്ട്, ഹ്യുണ്ടായ് വെന്യൂ മോഡലുകള്‍ക്ക് ഈ കേമത്തം പറയാന്‍ കഴിയില്ല. എന്നാല്‍ ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ്സ മോഡലുകളില്‍ ഡീസല്‍-എഎംടി ഓപ്ഷന്‍ ലഭ്യമാണ്.

മഹീന്ദ്ര എക്‌സ്‌യുവി 300 എസ്‌യുവിയുടെ മിഡ് സ്‌പെക് ഡബ്ല്യു6 വേരിയന്റിന് മുകളിലുള്ള എല്ലാ വേരിയന്റുകളിലും എഎംടി നല്‍കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഡീസല്‍-എഎംടി വേരിയന്റുകള്‍ക്ക് അതാത് ഡീസല്‍-മാന്വല്‍ വേരിയന്റുകളേക്കാള്‍ 50,000 രൂപ അധികം വില നിശ്ചയിച്ചേക്കും.

Comments

comments

Categories: Auto
Tags: Mahindra Xuv