ഐടി സേവന മേഖല നടപ്പു സാമ്പത്തിക വര്‍ഷം 6-8% വളര്‍ച്ച നേടും: ഐക്ര

ഐടി സേവന മേഖല നടപ്പു സാമ്പത്തിക വര്‍ഷം 6-8% വളര്‍ച്ച നേടും: ഐക്ര

ഇന്ത്യയുടെ ഐടി സേവന മേഖല നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 6 -8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ്‌സ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം. പുതിയ ഡിജിറ്റല്‍ സേവനമേഖലയിലെ ആവശ്യകത തുടരുമെന്നും ഐക്ര വിലയിരുത്തുന്നു. ഭൂ

രിപക്ഷം കമ്പനികളിലും മൊത്തം തൊഴിലാളികളുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച ഐടി സേവന മേഖലയിലെ സുസ്ഥിര വളര്‍ച്ചയെ കുറിച്ച് സൂചന നല്‍കുന്നുണ്ട്. വന്‍കിട ഇടപാടുകള്‍ ഈ വര്‍ഷത്തിലേക്കായി നേടിയെടുക്കാന്‍ കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐടി കമ്പനികളിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള അറ്റ വളര്‍ച്ച 1,13,787 ആണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 11,600 മാത്രമായിരുന്നു. 2016-17ല്‍ 93,500 ആയിരിക്കുന്നു ജീവനക്കാരുടെ എണ്ണത്തിലെ അറ്റ കൂട്ടിച്ചേര്‍ക്കല്‍. 2018-19ല്‍ സോഫ്റ്റ്‌വെയര്‍ കയറ്റുമതി 9.2 ശതമാനം വളര്‍ച്ച പ്രകടമാക്കി 137 ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് ഫെബ്രുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഐടി രംഗത്തെ വ്യാവസായിക സംഘടനയായ നാസ്‌കോം നിരീക്ഷിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തെ ഐടി-ബിപിഎം വ്യവസായം ഏറ്റവും കുറഞ്ഞ നിയമനങ്ങളാണ് നടത്തിയത്. 2017-18 സാമ്പത്തിക വര്‍ഷം ഈ മേഖലയിലെ ഏറ്റവും കുറഞ്ഞ നിയമനങ്ങള്‍ കണ്ട വര്‍ഷമായിരുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കുള്ള പരിവര്‍ത്തനമായിരുന്നു ഇതിന്റെ പ്രധാന കാരണം. കറന്‍സി മൂല്യത്തിലൂടെയും പ്രവര്‍ത്തന ചെലവിലെ കുറവിലൂടെയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭത്തിലുണ്ടാകേണ്ടിയിരുന്ന വളര്‍ച്ച വിസ പ്രതിസന്ധികള്‍, വേതനങ്ങളിലെ വളര്‍ച്ച, റെഗുലേറ്ററി ചെലവുകള്‍ എന്നിവ മൂലം ഇല്ലാതായെന്ന് ഐക്ര വിലയിരുത്തുന്നു.

Comments

comments

Categories: Business & Economy
Tags: Icra