വാര്‍ത്ത മാത്രം വില്‍പ്പന നടത്തി ഗൂഗിള്‍ നേടിയത് 4.7 ബില്യന്‍ ഡോളര്‍

വാര്‍ത്ത മാത്രം വില്‍പ്പന നടത്തി ഗൂഗിള്‍ നേടിയത് 4.7 ബില്യന്‍ ഡോളര്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ന്യൂസ് & സെര്‍ച്ച് വിഭാഗത്തിലൂടെ ഗൂഗിള്‍ നേടിയത് 4.7 ബില്യന്‍ ഡോളറിന്റെ വരുമാനം. ഗൂഗിളിന്റെ ബിസിനസില്‍ ന്യൂസ് പരമപ്രധാന ഭാഗമാണെന്നു ന്യൂസ് മീഡിയ അലൈന്‍സ് നടത്തിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അമേരിക്കയിലൂടനീളം 2,000-ത്തോളം പത്രങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണു ന്യൂസ് മീഡിയ അലൈന്‍സ്. 2018-ല്‍ ഗൂഗിള്‍ ന്യൂസിലൂടെ 4.7 ബില്യന്‍ ഡോളര്‍ ഗൂഗിള്‍ സ്വന്തമാക്കിയതോടെ ഓണ്‍ലൈന്‍ പരസ്യവരുമാനത്തിന്റെ വലിയൊരു ഭാഗമാണു ഗൂഗിളിന് ലഭിച്ചത്. പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന പരസ്യവരുമാനമാണു ഗൂഗിളിന് ലഭിച്ചത്. ഇന്നു ഗൂഗിളിലെ ട്രെന്‍ഡിംഗ് ആയ കാര്യങ്ങളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവരില്‍ 40 ശതമാനവും ക്ലിക്ക് ചെയ്യുന്നത് ന്യൂസ് വിഭാഗത്തിലാണ്.
ഗൂഗിള്‍ ന്യൂസില്‍ ഒരു വാര്‍ത്ത പോലും ഗൂഗിള്‍ തയാറാക്കുന്നില്ലെന്നതാണ് ഒരു വൈരുദ്ധ്യം.
ഗൂഗിള്‍ വാര്‍ത്ത വില്‍പ്പന നടത്തി പണം സമ്പാദിക്കുമ്പോള്‍, മറുവശത്ത് പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുകയാണ്. 2004 മുതല്‍ 2008 വരെയുള്ള കാലയളവില്‍ യുഎസിലെ അഞ്ച് പ്രാദേശിക പത്രങ്ങളില്‍ ഒന്ന് എന്ന കണക്കില്‍ അടച്ചുപൂട്ടുകയുണ്ടായി.2008 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തന ജീവനക്കാരുടെ എണ്ണം 23 ശതമാനം ഇടിഞ്ഞു.

Comments

comments

Categories: Tech
Tags: Google