ആമസോണ്‍ പേയും ഒയോയും കൈകോര്‍ക്കുന്നു

ആമസോണ്‍ പേയും ഒയോയും കൈകോര്‍ക്കുന്നു

ആമസോണ്‍ എക്കൗണ്ട് ഉപയോഗിച്ച് ഒയോ ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്യാം

മുംബൈ: മുന്‍നിര ഡിജിറ്റല്‍ പേ്‌മെന്റ് സംവിധാനമായ ആമസോണ്‍ പേ, ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസുമായി പങ്കാളിത്തത്തിന്. ഇനി മുതല്‍ ആമസോണ്‍ പേ ഉപയോക്താക്കള്‍ക്ക് അവരുടെ ആമസോണ്‍ എക്കൗണ്ട് ഉപയോഗിച്ച് ഓയോ സ്റ്റോര്‍ വഴി താമസസൗകര്യങ്ങള്‍ ബുക്ക് ചെയ്യാം. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയതും ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തേതും ലോകത്തിലേ തന്നെ ആറാമത്തെയും വലിയ ഓണ്‍ലൈന്‍ അക്കമഡേഷന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഒയോയുമായുള്ള സഹകരണം ഉപയോക്താക്കള്‍ക്ക് മികച്ച അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു.

ആസോണ്‍ ആപ്പ് വഴി ഓയോ സ്റ്റോറിലേക്ക് എത്താനായി സേവനം വഴിതിരിച്ചുവിടുന്നതിനുള്ള സൗകര്യവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്ക് ഏറ്റവും സൗകര്യവും, വിശ്വസ്തവു മികച്ച പ്രതിഫലം ലഭിക്കുന്നതുമായ ഒരു ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായി മാറുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം-ആമസോണ്‍ പേ ഇന്ത്യ ലിമിറ്റഡ് അക്‌സെപ്റ്റന്‍സ് ആന്‍ഡ് മര്‍ച്ചന്റ് പേമെന്റ് ഡയറക്റ്റര്‍ മനേഷ് മഹാത്മേ പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി, അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ പേമെന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനും പുതിയവയെ കൂട്ടി ചേര്‍ക്കുന്നതിനും ഞങ്ങള്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ പേയുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള താമസസൗകര്യങ്ങള്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ എളുപ്പത്തില്‍ ഓയോ സ്റ്റോര്‍ വഴി ബുക്ക് ചെയ്യുന്നതിന് സാധിക്കും-ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് വൈസ് പ്രസിഡന്റ് ബുര്‍ഹനുദ്ദീന്‍ പിതാവള പറഞ്ഞു.

Comments

comments

Categories: FK News
Tags: amazon pay