അക്ഷരനഗരിയുടെ അഭിമാനം

അക്ഷരനഗരിയുടെ അഭിമാനം

സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജസ്, കേവലം മൂന്ന് വിദ്യാര്‍ത്ഥികളുമായി 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച ഒരു വിദ്യാഭ്യാസസ്ഥാപനം, വികസനം വിദ്യാഭ്യസത്തിലൂടെ എന്ന ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ട് മുന്നേറിയപ്പോള്‍ നാളുകള്‍ക്കിപ്പുറം ആര്‍ട്ട്‌സ്, സയന്‍സ്, എന്‍ജിനീയറിംഗ് മേഖലകളിലായി നിരവധി കോഴ്‌സുകളും നാലായിരത്തിലേറെ വിദ്യാര്‍ത്ഥികളുമായി ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ തന്നെ അവിഭാജ്യ ഘടകമായി മാറിയത് കാലത്തിന്റെ അനിവാര്യതയായിരുന്നു. ഇന്ന് അക്ഷരനഗരിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്‍നിര സ്ഥാപങ്ങളിലൊന്നായി സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജസ് മാറുമ്പോള്‍ അത്, ഫാ. ആന്റണി നിരപ്പേല്‍ എന്ന വൈദികന്റെ ദീര്‍ഘവീക്ഷണത്തിന്റെ കൂടി ഫലമാണ്. കാഞ്ഞിരപ്പള്ളി എന്ന ഉള്‍നാടന്‍ പ്രദേശത്തെ കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ രേഖപ്പെടുത്തുന്നതില്‍ സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജസും ഡയറക്റ്ററായ ഫാ. ആന്റണി നിരപ്പേലും വഹിച്ച പങ്ക് വളരെ വലുതാണ്. ഗ്രാമങ്ങളില്‍ സിബിഎസ്ഇ സ്‌കൂള്‍ എന്നു കേള്‍ക്കുക പോലും ചെയ്യാത്ത കാലത്താണ് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടത്തുള്ള ആനക്കല്ലില്‍ സാധാരണക്കാര്‍ക്കു മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഫാ.ആന്റണി നിരപ്പേല്‍ എന്ന വൈദികന്‍ സിബിഎസ്ഇ സ്‌കൂളുമായി സമൂഹത്തിലേക്കിറങ്ങിയത്.പിന്നീടത് ആര്‍ട്ട്‌സ്, സയന്‍സ്, എന്‍ജിനീയറിംഗ് കോളെജുകളിലേക്ക് വികസിച്ചു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമിടയിലുള്ള വേര്‍തിരിവ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനം ലക്ഷ്യത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നു.

ഫാ.ആന്റണി നിരപ്പേല്‍, ഡയറക്ടര്‍

കാലം പഴകുംതോറും ചില കഥകളുടെ മാധുര്യം വര്‍ധിക്കും. അത്തരത്തില്‍ ഒരു കഥയാണ് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ആസ്ഥാനമായ സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജസ് എന്ന സ്ഥാപനത്തിനും കോളെജിന്റെ അമരക്കാരനായ ഫാ. ആന്റണി നിരപ്പേലിനും പറയാനുള്ളത്. വിദ്യാഭ്യാസപരമായി കാഞ്ഞിരപ്പള്ളി എന്ന പ്രദേശം അത്ര കണ്ടു വികാസം പ്രാപിക്കാത്ത ഒരു കാലഘട്ടത്തിലാണ് കാഞ്ഞിരപ്പള്ളിക്കടത്തുള്ള ആനക്കല്ലില്‍ സാധാരണക്കാര്‍ക്കു മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഫാ.ആന്റണി നിരപ്പേല്‍ എന്ന വൈദികന്‍ സിബിഎസ്ഇ സ്‌കൂള്‍ എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമിടയിലുള്ള വേര്‍തിരിവ് ഒഴിവാക്കി മികച്ച വിദ്യാഭ്യാസം എല്ലാവര്‍ക്കും നേടാനാവുന്ന ഒന്നാകണമെന്നായിരുന്നു സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിനു തുടക്കമിടുമ്പോള്‍ ഫാ ആന്റണി നിരപ്പേല്‍ ലക്ഷ്യമിട്ടത്. തന്റെ ലക്ഷ്യത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്ന രീതിയുള്ള പ്രവര്‍ത്തനമായിരുന്നു തുടര്‍ന്നുള്ള നാളുകളില്‍ ആന്റണി നിരപ്പേല്‍ കാഴ്ചവച്ചത്.

ഗ്രാമങ്ങളിലെ വ്യത്യസ്തമായ സാഹചര്യത്തില്‍ ഒരു സിബിഎസ്ഇ സ്‌കൂള്‍ എന്ന ആശയം വിനകൂടാതെ നടപ്പിലാക്കുന്നതിനായി കുറച്ച് അധികം ക്ലേശങ്ങള്‍ സഹിക്കേണ്ടതായി വന്നു. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്തായിരുന്നു സ്‌കൂളിന്റെ തുടക്കം. ആദ്യം ഇവിടെ പഠിക്കാനെത്തിയത് വെറും മൂന്ന് വിദ്യാര്‍ഥികള്‍ മാത്രമാണെങ്കില്‍ ഇന്ന് നാലായിരത്തിലധികം വിദ്യാര്‍ത്ഥികളുളള കലാലയമായി സെന്റ് ആന്റണീസ് പ്ബ്ലിക് സ്‌കൂള്‍ വളര്‍ന്നിരിക്കുന്നു. സാധാരണ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മിക്കവയും ഡൊണേഷന്റെ പേരില്‍ ലക്ഷങ്ങള്‍ കണക്കുപറഞ്ഞു വാങ്ങുമ്പോള്‍ ഫാ. ആന്‍ണി നിരപ്പേല്‍ ഡൊണേഷനെ പടിക്കു പുറത്തു നിര്‍ത്തി. സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ അന്നും ഇന്നും കാഞ്ഞിരപ്പള്ളിക്കാരുടെ മനസ്സില്‍ ഇടം പിടിക്കുന്നതിനുള്ള കാരണം അത് തന്നെയായിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികളുമായി തുടക്കം കുറിച്ച ആ വിദ്യാഭ്യാസസ്ഥാപനം ഇപ്പോള്‍ ബിബിഎ, ബിസിഎ, എംബിഎ, എംസിഎ, ഹോട്ടല്‍ മാനേജ്‌മെന്റ്, എന്‍ജിനീയറിങ് എന്നിങ്ങനെ നിരവധി കോഴ്‌സുകള്‍ നല്‍കുന്ന സെന്റ് ആന്റണീസ് കോളേജിലെത്തി നില്‍ക്കുകയാണ്. സ്ഥാപനത്തിന്റെ തലപ്പത്ത് അന്നും ഇന്നും ദീഷണാശാലിയായ ആ വൈദികന്‍ തന്നെയാണ് എന്നതാണ് സ്ഥാപനത്തിന്റെ വിജയം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുപോലെ വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ കൂട്ടത്തില്‍ ഒന്നാകുക എന്നതല്ല സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സിന്റെ ലക്ഷ്യം. ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടാന്‍ പാടില്ലായെന്ന ലക്ഷ്യം എക്കാലവും ഈ വൈദികന്‍ മുറുകെപ്പിടിക്കുന്നു. സ്‌കൂളിലും കോളെജിലും ഡൊണേഷനും ഈടാക്കുന്നില്ല എന്നുമാത്രമല്ല നിരവധി പേര്‍ക്ക് ഫീസിളവുകളും നല്‍കുന്നുണ്ട്. കൂട്ടത്തില്‍ മികച്ച മാര്‍ക്കും മോശം സാമ്പത്തിക സ്ഥിതിയുമുള്ളവര്‍ക്ക് മുഴുവന്‍ ഫീസിളവും നല്‍കുന്നുണ്ട് ഈ സ്ഥാപനം. വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതിന് പുറമെ, സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ കന്നി അഡ്മിഷനില്‍ 23 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജിന് കീഴിലുള്ള നാല് കാംപസുകളിലായി 4000 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ‘ 95 ശതമാനം മാര്‍ക്കെങ്കിലുമുള്ള കുട്ടികള്‍ക്കാണ് അഡ്മിഷന്‍ നല്‍കി വരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി കുട്ടികള്‍ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ എത്തുന്നുണ്ട്. 1,500 പേര്‍ക്കു താമസ സൗകര്യമുള്ള സ്‌കൂള്‍ ഹോസ്റ്റലിനു പുറമെ വൈദികരുടെ ഹോസ്റ്റലില്‍ 500 കുട്ടികള്‍ക്കു താമസസൗകര്യവും നല്‍കുന്നു. ഇത്തരത്തില്‍ തീര്‍ത്തും സുതാര്യമായ സേവന മനോഭാവമാണ് മാനേജ്‌മെന്റ് വിദ്യാഭ്യാസമേഖലയില്‍ പുലര്‍ത്തുന്നത്.

രണ്ടര പതിറ്റാണ്ടിന്റെ നിറവില്‍

ഏറ്റവും ലളിതമായ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം ഇന്ന് 27 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇക്കാലഘട്ടത്തിനുള്ളില്‍ കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മുക്കോട്ട്തറ, പെരുവന്താനം എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഈ വിദ്യാഭ്യാസസ്ഥാപനത്തിന് കഴിഞ്ഞു. പീരുമേടിന്റെ പ്രകൃതിഭംഗികള്‍ക്കിടയില്‍ ഏഴ് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വിശാലമായ കാമ്പസാണ് പെരുവന്താനം സെന്റ് ആന്റണീസ് കോളെജ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ധാര്‍മികത വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം മുന്നോട്ടു പോകുന്നത്. സാമൂഹികവും ആത്മീയവുമായി പ്രബുദ്ധരായ പൗരന്മാരെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലൂടെ സൃഷ്ടിച്ചെടുത്ത് വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കുകയാണ് ഈ സ്ഥാപനം.

6,000 ചതുരശ്രയടി കെട്ടിട സമുച്ചയവും വശ്യമായ കാംപസും ആധുനിക സജ്ജീകരണങ്ങളും നൂതന അധ്യയന രീതികളും ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നു. ഇ ലേണിംഗ്, ഇ എക്‌സാം, ഡിജിറ്റല്‍ ലൈബ്രറി സ്മാര്‍ട്ട് ക്ലാസ്മുറികള്‍, ഓണ്‍ലൈന്‍ ഇവാലുവേഷന്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ‘ഒരു കോഴ്‌സിനും സംഭാവനയോ തലവരിയോ വാങ്ങാതെ മിടുക്കരായ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 70,0000 രൂപയുടെ സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു. പഠന മികവിനുള്ള 20 വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് പഠിപ്പിച്ച് മികച്ച സ്ഥാപനങ്ങളില്‍ പ്ലേസ്‌മെന്റും നല്‍കുന്നു.മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴില്‍ ആരംഭിച്ച ഈ സ്വാശ്രയ കോളെജ്, ബികോം (ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, കംപ്യൂട്ടര്‍, കോഓപ്പറേഷന്‍), ബിബിഎ, ബിസിഎ, ബിഎ ഇംഗ്ലീഷ്, എംകോം (ഫിനാന്‍സ്, മാനേജ്‌മെന്റ്) തുടങ്ങി എട്ട് പ്രധാനപ്പെട്ട യുജി, പിജി കോഴ്‌സുകളുമായി മറ്റൊരു വിദ്യാഭ്യാസ മുന്നേറ്റത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്.

മൂല്യങ്ങളും വിശ്വാസങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ സമൂഹത്തെ പുനരുജ്ജീവിപ്പിക്കുകയും യുവജനങ്ങളില്‍ മൂല്യാവബോധം സൃഷ്ടിക്കുകയും ചുമതലയായി ഏറ്റെടുക്കുകയായിരുന്നു കോളെജ് മാനേജ്‌മെന്റ്. ഒപ്പം വിദ്യാര്‍ത്ഥികളെ മാതൃകാ വ്യക്തികളായും അത്യുല്‍സാഹികളായും വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശ്യമാണ് സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജിനുള്ളത്. കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മുക്കോട്ട്തറ, പെരുവന്താനം തുടങ്ങി എല്ലാ കാമ്പസുകളിലും മാനേജ്‌മെന്റ് ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്.

കാഞ്ഞിരപ്പിള്ളിയിലെ സെന്റ് ആന്റണീസ് കോളെജ് സാധാരണക്കാരുടേയും കര്‍ഷകരുടേയും ഉന്നമനത്തിനായി 20ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുടങ്ങിയതാണ്.2000 ല്‍ പരം കുട്ടികളാണ് ഇവിടെയുള്ളത്. പ്ലസ് വണ്‍ പ്ലസ്ടു (ഹ്യൂമാനിറ്റീസ്, കോമേഴ്‌സ്) ബിഎ (ഹിസ്റ്ററി,ഇംഗ്ലീഷ്,) ബികോം, എംകോം, എംഎ തുടങ്ങിയ കോഴ്‌സുകള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. പെരുവന്താനത്തെ കോളെജില്‍ B.Com Computer, B.Com Cooperation , B.Com Finance & Taxation, BCA, BBA, BA Engl;ish, M.Com കോഴ്‌സുകള്‍ നടത്തപ്പെടുന്നു.

പൊന്‍കുന്നത്തുള്ള സെന്റ് ആന്റണീസ് കോളെജില്‍ 1,000 ലധികം കുട്ടികളുമായി മാനേജ്‌മെന്റ് കോഴ്‌സും ഹോട്ടല്‍ മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈനിംഗ്, എംസിഎ, എംഎസ്ഡബ്ല്യു, എംകോം, എംഎ, എംസിഎ, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബി കോം തുടങ്ങിയ കോഴ്‌സുകളും വിജയകരമായി നടക്കുന്നു. മുക്കുട്ടുതറ കോളെജും വിജയത്തിന്റെ പാതയിലാണ്. അര്‍പ്പണ ബോധമുള്ള അധ്യാപകരാണ് സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളേജസിന്റെ മുഖമുദ്ര. അര്‍പ്പണബോധവും മൂല്യബോധവുമുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേര്‍ന്നത് മാത്രമേ വിദ്യാഭ്യാസം എന്ന പദത്തിന് പൂര്‍ണമായ അര്‍ത്ഥം കൈവരൂ എന്നാണ് സ്ഥാപനം വിശ്വസിക്കുന്നത്. അതിനാല്‍ പ്രവര്‍ത്തങ്ങളും അതെ രീതിയിലാണ്.

പഠനകാര്യത്തില്‍ പൂര്‍ണ ശ്രദ്ധ

അധ്യാപനത്തിന്റെ കാര്യത്തിലും വിദ്യാര്‍ത്ഥികളെ അച്ചടക്കമുളള പൗരന്മാരായി വളര്‍ത്തേണ്ട കാര്യത്തിലും പൂര്‍ണമായ ചുമതല കോളെജ് ഏറ്റെടുക്കുന്നു. അധ്യാപകരുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തില്‍ പഠനനിലവാരം ചര്‍ച്ച ചെയ്യുന്നതും പോരായ്മകള്‍ നികത്തി മുമ്പോട്ട് പോകാന്‍ ഓരോ വിദ്യാര്‍ത്ഥിയേയും സഹായിക്കുന്നു.’വിദ്യാഭ്യാസത്തിന് മാത്രം ഗുണമേന്മയുണ്ടായിട്ട് കാര്യമില്ല. ജീവിതത്തിനും കൂടി ഗുണം ചെയ്യുന്നതായിരിക്കണം വിദ്യാഭ്യാസം’ എന്ന് വിശ്വസിക്കുന്ന ഡയറക്റ്റര്‍ ആന്റണി നിരപ്പേലിന്റെ നേതൃഗുണം തന്നെയാണ് സ്ഥാപനത്തിന്റെ എടുത്തുപറയത്തക്ക നേട്ടം. ഇവിടെ പഠിക്കുന്നവരില്‍ ഭവനരഹിതരായ ദരിദ്രവിദ്യാര്‍ത്ഥികള്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലൂടെ കാരുണ്യത്തിന്റെ മാതൃകയായി മാറുകയാണ് സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജസ്.ജാതിമത വ്യത്യാസമന്യേ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം സമൂഹത്തിനു തന്നെ മുതല്‍ക്കൂട്ടാണ്.

നിരപ്പേല്‍ ട്രസ്റ്റുമായി ചേര്‍ന്ന് 2005 മുതല്‍ മതസൗഹാര്‍ദത്തിനുള്ള പുരസ്‌കാരം കോളെജ് മാനെജ്‌മെന്റ് നല്‍കിവരുന്നു. ആദ്യവര്‍ഷം ഡോ. കെ എന്‍ പണിക്കര്‍ക്കാണു പുരസ്‌കാരം നല്‍കിയത്. ഡോ.യു ആര്‍ അനന്തമൂര്‍ത്തി, ഡോ. പ്രമീള ദേവി, മുന്‍ പാളയം ഇമാം ഹംസ മൗലവി ഫറൂഖ്വി, സുഗതകുമാരി, പെരുമ്പടവം ശ്രീധരന്‍, എമിരറ്റ്‌സ് മാര്‍ ജോസഫ് പവ്വത്തില്‍, മുന്‍ രാഷ്ട്രപതി ഡോ. എപിജെ എബ്ദുള്‍കലാം, മാര്‍ ഡോ. ഫിലിപ്പോസ് ക്രിസോസ്റ്റം വലിയ തിരുമേനി, അഗ്‌നി മിസൈല്‍ പദ്ധതി ഡയറക്റ്റര്‍ ഡോ. ടെസ്സി തോമസ് എന്നിവരും അവാര്‍ഡിന് അര്‍ഹരായിരുന്നു.

ALS ഇന്ത്യ സിവില്‍ സര്‍വ്വീസ് അക്കാദമി പൊന്‍കുന്നത്ത്

സിവില്‍ സര്‍വീസില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുകയാണ് ഈ സ്ഥാപനത്തിനും സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജസ് തുടക്കം കുറിച്ചിട്ടുണ്ട് .ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍ നിര സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ALS ഇന്ത്യയുടെ ഓണ്‍ലൈന്‍ പരിശീലനകേന്ദ്രം പൊന്‍കുന്നം സാന്‍ അന്റോണിയോ ഓള്‍ ഇന്ത്യ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു. ന്യൂഡല്‍ഹിയില്‍ വിദഗ്ദരായ പ്രൊഫസര്‍മാര്‍ നയിക്കുന്ന ക്ലാസ്സുകള്‍ അതേപടി VSATന്റെ സഹായത്തോടെ ലഭ്യമാക്കുന്ന രീതിയിലാണ് അവലംബിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള റഗുലര്‍ ബാച്ചുകളും 10ാം ക്ലാസ്സുമുതല്‍ 12ാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികള്‍ക്കായി വീക്കന്റ് ക്ലാസ്സുകളും ആരംഭിച്ചിട്ടുണ്ട്.

ആധുനിക സാങ്കേതിക വിദ്യകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിരിക്കുന്ന ക്ലാസ്സ് റൂമില്‍ വിദഗ്ദരുമായി സംവദിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. ഓരോ വര്‍ഷവും സിവില്‍ സര്‍വ്വീസില്‍ പ്രവേശനം ലഭിക്കുന്നവരില്‍ 20 മുതല്‍ 25 ശതമാനം വരെയുള്ള വിദ്യാര്‍ത്ഥികള്‍ അഘട കിറശമ വഴി പരിശീലനം ലഭിച്ചവരാണ്. ഇടഅഠ,ജൃലഹശാശിമൃ്യ യ്ക്കും ശേഷമുള്ള ട്രൈനിംഗുകള്‍ ന്യൂഡല്‍ഹിയില്‍ വച്ചായിരിക്കും നടത്തപ്പെടുക. ക്ലാസ്സുകള്‍ക്കൊപ്പം പഠനസഹായകരമായ പുസ്തകങ്ങളും, മൊബൈല്‍ ആപ്ലിക്കേഷനും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കാത്ത ദിവസത്തെ ക്ലാസ്സുകള്‍ പുനപ്രക്ഷേപണത്തില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടായിരിയ്ക്കും. ഗ്രാമീണ മേഖലകളിലെ കുട്ടികള്‍ക്കായി രൂപകല്പന ചെയ്തിരിക്കുന്ന സ്‌കോളര്‍ഷിപ്പ് സ്‌കീമുകളും ഉണ്ട്.

കോംപറ്റീറ്റര്‍ അക്കാദമിയുമായി ചേര്‍ന്ന് പി എസ് സി കോച്ചിങ് ക്ലാസ്സുകളും ആരംഭിച്ചിട്ടുണ്ട്. പി. എസ്. സി. പരീക്ഷയില്‍ നിരവധി റാങ്കുകള്‍ ഉള്‍പ്പെടെ നേടി ആയിരക്കണക്കിന് ഉദ്യോഗര്‍ത്ഥകളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിലഭിക്കുവാന്‍ പ്രാപ്തരാക്കിയ കോട്ടയം, കട്ടപ്പനകോംപറ്റീറ്റര്‍ അക്കാദമിയുമായി ചേര്‍ന്നാണ് ഇവിടെ പി എസ് സി ക്ലാസ്സുകള്‍ പരിശീലിപ്പിക്കുന്നത്.

Categories: FK Special, Slider