ശബ്ദം മാറുന്നത് മനസിലാക്കുമ്പോള്‍

ശബ്ദം മാറുന്നത് മനസിലാക്കുമ്പോള്‍

നമുക്ക് ആസ്വദിക്കാന്‍ കഴിയുന്ന സംഗീതം, ഒരു സിംഹവാലന്‍ കുരങ്ങിന് ഒച്ചപ്പാടായി തോന്നിയേക്കാം. ഒരു കുരങ്ങന്റെ മസ്തിഷ്‌കം ഉച്ചസ്ഥായിയിലാകുന്ന ശബ്ദത്തോട് സംവേദനം നടത്തുന്നത് മനുഷ്യരുടേതില്‍ നിന്നു വിഭിന്നമായാണെന്ന കണ്ടെത്തല്‍ നേച്ചര്‍ ന്യൂറോ സയന്‍സ് മാസികയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭാഷണം, സംഗീതം എന്നിവയിലെ ശബ്ദങ്ങള്‍ വേര്‍തിരിച്ചറിയുന്നതിനായി മനുഷ്യമസ്തിഷ്‌കത്തിലെ ചില മേഖലകള്‍ക്ക് സാധിക്കുന്നു. ശബ്ദത്തിന്റെ ഉയര്‍ച്ച, സ്വരഭേദം എന്നിവ തിരിച്ചറിയാന്‍ ഇതു സഹായിക്കുന്നു. വിഖ്യാതമായ സംഗീതജ്ഞരുടെ സിഫണി കേള്‍ക്കുന്ന കുരങ്ങിനെ അത് എങ്ങനെയായിരിക്കും അനുഭവപ്പെടുകയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകന്‍ ബെവില്‍ കോണ്‍വേയും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ സാം നോര്‍മന്‍ ഹെയ്‌നറും അന്വേഷിക്കാന്‍ തുടങ്ങി.

എംആര്‍ഐ സ്‌കാനിംഗ് ഉപയോഗിച്ച് ഹെഡ്‌ഫോണിലൂടെ ശബ്ദങ്ങള്‍ ശ്രവിക്കുന്ന ആറ് മനുഷ്യരുടെ തലച്ചോറും അഞ്ച് കുരങ്ങന്‍മാരുടെ തലച്ചോറും പഠനവിധേയമാക്കി. സംഗീതമായിരുന്നു കൂടുതലും ചേര്‍ത്തത്.

ശബ്ദങ്ങളില്‍ ചിലത് കൂടുതല്‍ സംഗീതം പോലെയായിരുന്നു, ചിലത് ഒച്ചയും ബഹളവും. മനുഷ്യരുടെ തലച്ചോര്‍ ശബ്ദവ്യതിയാനങ്ങള്‍ ആസ്വദിച്ചതയി മനസിലക്കി, എന്നാല്‍ കുരങ്ങുകളുടെ തലച്ചോറില്‍ ഇത്തരം വ്യത്യാസങ്ങളൊന്നും കണ്ടെത്താനായില്ല. ഒരേ കാഴ്ചയാണു കാണുന്നതെങ്കിലും മനുഷ്യരുടെയും കുരങ്ങുകളുടെയും കേള്‍വി, രണ്ടു തരത്തിലാണ് കാര്യങ്ങളെ മനസിലാക്കുന്നതെന്ന് കോണ്‍വേയുടെ ഗവേഷണം തെളിയിച്ചിട്ടുണ്ട്. മനുഷ്യ മസ്തിഷ്‌കത്തില്‍ വ്യത്യസ്ത ശബ്ദങ്ങളെ വേര്‍തിരിച്ചറിയുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാന്‍ പഠനത്തിനായില്ല. എന്നാല്‍ സംഭാഷണത്തോടും സംഗീതത്തോടുമുള്ള നമ്മുടെ പ്രകാശനം ഒരു സാധ്യതയാണെന്നു കാണാം. സംസാരവും സംഗീതവും വളരെ സങ്കീര്‍ണമായ ഘടനാപരമായ ശബ്ദങ്ങളാണെന്നു നോര്‍മന്‍ ഹെയ്‌നര്‍ പറയുന്നു. തലച്ചോറിലെ തിരിച്ചറിയല്‍ മേഖലകള്‍
എങ്ങനെ നിലകൊള്ളുന്നുവെന്നും അവ വികസിപ്പിച്ചെടുക്കാന്‍ ഇടയാക്കുന്ന ജനിതക കോഡിലുള്ള എന്തെങ്കിലും ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇമോഷനെ അറിയിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുമ്പോള്‍ പിച്ച്, ടോണ്‍ എന്നിവയിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ വളരെ പ്രധാനമാണ്. നിങ്ങള്‍ക്കു ദേഷ്യമോ ദുഃഖകരമോ വെല്ലുവിളിയോ ആശയക്കുഴപ്പമോ അനുഭവപ്പെടുമ്പോള്‍ അത് സംസാരരീതിയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഈ വിവേചനം മൃഗങ്ങള്‍ക്കു സാധ്യമല്ലെന്നും പഠനം പറയുന്നു.

Comments

comments

Categories: Health
Tags: Sound